പ്രവീണ്‍,

ഈ ലിസ്റ്റില്‍ ഉള്ള ഭൂരിപക്ഷം പേരും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ തന്നെയായിരിക്കും. പക്ഷേ അവരെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നവരായിരിക്കണമെന്നില്ല. ആശയവിനിമയം എന്നതു് ചില ടൂളുകളിലേയ്ക്ക് ചുരുക്കാവുന്ന ചെറിയ കാര്യമല്ല. സമൂഹത്തില്‍ നമ്മളോരുത്തര്‍ക്കും കമ്യൂണിക്കേറ്റ് ചെയ്യേണ്ടതു് മകന്‍,മകള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്തു്, ബന്ധു, സഹപാഠി, സഹപ്രവര്‍ത്തകന്‍ എന്നീ അനവധി റോളുകളില്‍ കൂടിയല്ലേ? അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആശയവിനിമയം നടത്തുന്നവര്‍ എത്രയെത്ര വ്യത്യസ്ത തരത്തിലുള്ളവരാണു്? ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഏതു് എന്ന കണ്ടീഷന്‍ ആര്‍ക്കും ഇതില്‍ വെയ്ക്കാന്‍ പറ്റില്ല. അങ്ങനെ സങ്കീര്‍ണ്ണമായ പല കാരണങ്ങളാണു് ഒരു സാങ്കേതികവിദ്യയോ ടൂളോ തിരഞ്ഞെടുക്കുമ്പോള്‍ ഉള്ളതു്.  കേവലം സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള വിരോധമല്ല.

രാഷ്ട്രീയവും സാങ്കേതികവും ആയ മെറിറ്റില്‍ കൂടി ഇത്തരം കാമ്പയിനുകള്‍ നടത്തണം. മറ്റുള്ളവരെ മോശമായി ചിത്രീകരിച്ചോ പുച്ഛിച്ചോ അല്ല. എല്ലാവരെയും വിശ്വാസ്യതയിലെടുത്തും സ്നേഹത്തിന്റെ ഭാഷയിലും മാത്രമേ ഇത്തരം ആശയപ്രചരണങ്ങള്‍ക്കു പ്രസക്തിയുള്ളു.. പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷ ദയവായി ശ്രദ്ധിക്കണം.

സന്തോഷ്.