നമസ്കാരം,

ലിബ്രെ ഓഫീസിന്റെ പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു് നാളുകളായിട്ട്  മുടങ്ങിക്കിടക്കുകയാണല്ലോ. അവ വീണ്ടും തുടങ്ങേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് നിയമസഭ പോലെയുള്ള സ്ഥപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയ ഈ സാഹചര്യത്തില്‍, മലയാളം ഇന്റര്‍ഫേസ് എന്നത് ഒരു അവശ്യസംഗതിയാണ്.

നിലവിലെ ലിബ്രെ ഓഫീസ് പ്രാദേശികവത്കരണത്തിന്റെ അവസ്ഥ താഴെ പറയും വിധമാണ്

ലിബ്രെ ഓഫീസ് 4.3
മൊത്തം 98114 വാക്കുകള്‍. അതില്‍ 84795 വാക്കുകള്‍ (86%‌) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ബാക്കിയുള്ളതില്‍ 357 വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുനഃപരിശോധന ആവശ്യമുള്ളവയാണ്.
12962 വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.

ലിബ്രെ ഓഫീസ് 4.4
മൊത്തം 98182 വാക്കുകള്‍. അതില്‍ 72604 വാക്കുകള്‍ (74%‌) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ബാക്കിയുള്ളതില്‍ 468 വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുനഃപരിശോധന ആവശ്യമുള്ളവയാണ്.
25110 വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.

വെബ്സൈറ്റ്
മൊത്തം 1876 ഉള്ളതില്‍ ഒന്നും പരിഭാഷപ്പെടുത്തിയിട്ടില്ല.

പ്രാദേശികവത്കരണത്തിന്റെ ഭാവിപരിപാടികള്‍ പുറകേ.

കുറിപ്പ്: കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണു് -
https://translations.documentfoundation.org/ml/

നന്ദി
ബാലശങ്കര്‍ സി

http://balasankarc.in