മാന്യരെ,

നാലാമതു
രാജ്യാന്തര കേരളപഠന കോൺഗ്രസിന്റെ ഭാഗമായ ഭാഷ, സംസ്ക്കാരം, കല, മാദ്ധ്യമം
സെമിനാർ ജൂലൈ 12 നാണല്ലോ. അതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കട്ടെ:

രാവിലെ 9 മണിയോടെ രജിസ്റ്റ്രേഷൻ ആരംഭിക്കും. തുടർന്ന്

10 മണിക്ക് ശ്രീ. എം.റ്റി. വാസുദേവൻ നായർ സെമിനാർ ഉദ്ഘാടനം ചെയ്യും.ശ്രീ വൈശാഖന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടനയോഗത്തിൽ ശ്രീ. എം.എ. ബേബി മുഖ്യപ്രഭാഷണം നടത്തും. ഡോ. കാവുമ്പായി ബാലകൃഷ്ണൻ സ്വാഗതവും പ്രൊഫ: എം. മുരളീധരൻ നന്ദിയും പറയും.

കൃത്യം 11നുതന്നെ സെമിനാറുകൾ തുടങ്ങും. നമ്മുടെ സെമിനാർ ശ്രീ അൻവർ സാദത്തിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീ. തോമസ് ജോസഫ് ആമുഖാവതരണം നടത്തും.

തുടർന്ന്,
വിഷയഗ്രൂപ്പുകളായി തിരിഞ്ഞ് അവതരണങ്ങൾ ചർച്ചചെയ്ത് മൂർത്തമായ നയങ്ങളും
പ്രവർത്തനപരിപാടികളും മുന്നോട്ടുവയ്ക്കാനുള്ള പ്രവർത്തനമാണു നടക്കേണ്ടത്. വിഷയഗ്രൂപ്പുകളുടെ
മോഡറേറ്റർമാർ ഇതിനു തക്കവിധത്തിൽ അതതുഗ്രൂപ്പിലെ ചർച്ചകൾ മുൻകൂട്ടി
ആസൂത്രണം ചെയ്യണം. കൂടാതെ പേപ്പറുകൾ നൽകിയിട്ടുള്ളവർ മറ്റുള്ളവരുടെ
പേപ്പറുകൾ കൂടി വായിച്ച് അവയുടെ കൂടി അടിസ്ഥാനത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ
തയ്യാറായി എത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയുടെ അന്ത്യത്തിൽ കൃത്യമായ നയങ്ങളും പരിപാടികളും രൂപപ്പെടുക എന്നതാണു പ്രധാനം എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ!

വൈകിട്ട് മൂന്നരയ്ക്ക് സമാപനസമ്മേളനം നടക്കും. ശ്രീ. പ്രഭാവർമ്മയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി. പി. വത്സല ഉദ്ഘാടനം ചെയ്യും. പ്രൊഫ: കെ.ഇ.എൻ. മുഖ്യപ്രഭാഷണം ചെയ്യും. സാംസ്ക്കാരികകർമ്മപരിപാടി. പ്രൊഫ: കെ.പി. മോഹനൻ വിശദീകരിക്കും. ഡോ: തോമസ് ഐസക്ക് സമാപനപ്രഭാഷണം ചെയ്യും.

വേദിയും വഴിയും:
തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിലാണു പരിപാടി. റൗൻഡിൽ
പടിഞ്ഞറേ നടയ്ക്കും വടക്കേനടയ്ക്കും ഇടയിൽ ധനലക്ഷ്മി ബാങ്ക്, സിറ്റി
സെന്റർ എന്നിവയ്ക്കിടയിലൂടെ തുടങ്ങുന്ന ഷൊർണ്ണൂർ റോഡിലൂടെ 5 മിനുട്ട്
നടന്നാൽ സ്കൂളിലെത്താം.

മനോജ്. കെ. പുതിയവിള