നമ്മുടെ എഴുത്ത് വൈവിദ്ധ്യങ്ങളുടെ ഡോക്യുമെന്റേഷനും അവയെ ഉപയോഗയോഗ്യമാക്കുകയും ചെയ്യുന്ന ഒരു സാംസ്കാരികപ്രവര്‍ത്തനമാണു് ഫോണ്ട് നിര്‍മ്മാണമെന്നാണു് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് വിശ്വസിയ്ക്കുന്നതു് . ഒരു സംഘടന വളരുന്നത് അതുന്നയിയ്ക്കുന്ന മൂല്യങ്ങള്‍ സാംസ്കാരികമായി അടയാളപ്പെടുത്തുമ്പോള്‍ കൂടിയാണ് . മാതൃഭൂമി ഓണപ്പതിപ്പിലെ എന്‍.എസ് മാധവന്റെ "മഞ്ഞപ്പതിറ്റടി" എന്ന കഥ അതു ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഉപദേശകസമിതി അംഗമായ എന്‍.എസ് മാധവന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മലയാളം ഫോണ്ട് ശില്പശാലയില്‍ പങ്കെടുത്തിരുന്നു . കഴിഞ്ഞ ഡിസംബറില്‍ മാതൃഭൂമിയില്‍ സി.എന്‍ കരുണാകരനെ അനുസ്മരിയ്ക്കുന്ന കുറിപ്പിലും ഈ കഥാബീജം കാണാനുണ്ട് . നന്ദി ഈ പിന്തുണയ്ക്ക് .

സിഎന്നിനെ അനുസ്മരിയ്ക്കുന്ന കുറിപ്പിവിടെ http://www.mathrubhumi.com/online/malayalam/news/story/3308258/2014-12-14/kerala

Regards,
Hrishi | Stultus
http://stultus.in