സബ്ടൈറ്റില്‍ മലയാളത്തില്‍ ചെയ്യാന്‍ തുടങ്ങിയകാലം മുതല്‍ പ്രശ്നമുണ്ടാക്കിയ വീഡിയോ പ്ലയറാണ്. VLC. കമ്പ്യൂട്ടറില്‍ സിനിമ കാണുന്ന മിക്കവരും ഉപയോഗിക്കുന്ന വീഡിയോ പ്ലയറാണ് വിഎല്‍സി. അതില്‍ മലയാളം സബ്ടൈറ്റില്‍ ആകെ ചതുരക്കട്ട (ഇഷ്ടക) ആയോ അല്ലെങ്കില്‍ കലപില പോലെ കൂട്ടക്ഷരങ്ങളെല്ലാം ഒറ്റക്ക് ഒറ്റക്ക് ഒക്കെയാണ് വന്നു കൊണ്ടിരുന്നത് . മിക്കപ്പോഴും മലയാളം സബ്ടൈറ്റില്‍ സിനിമ കാണാന്‍ കൊടുക്കുമ്പോ , മലയാളത്തില്‍ കാണാന്‍ പറ്റിയില്ല. ഇഷ്ടികപോലെയാണ് വന്നത്. അതുകൊണ്ട് പിന്നെ ഇംഗ്ലീഷില്‍ തന്നെ കണ്ടൂന്ന്, കൂടുതല്‍ ചോദിക്കുമ്പോഴായിരിക്കും മനസിലാവുന്നത് മിക്കപ്പോഴും വിഎല്‍സിയിലായിരിക്കും പ്ലേ ചെയ്തിരിക്കുന്നതെന്ന്. (അത് കേള്‍ക്കുമ്പോ വല്ലാത്ത സങ്കടം തോന്നുമായിരുന്നു. ഇത്ര കഷ്ടപ്പെട്ട് മലയാളം സബ്ടൈറ്റിലൊക്കെ ചെയ്തിട്ട് അതൊന്ന് കൊടുത്തിട്ട് ഈ VLC കാരണം കാണാന്‍ പറ്റിയില്ലല്ലോന്ന് , വിഎല്‍സിനേ തെറി പറഞ്ഞ് കൊണ്ട് മീഡിയ പ്ലയര്‍ ക്ലാസിക്ക് എന്നൊരു സാധനമുണ്ടെന്നും അത് കിടുവാണെന്നും പറഞ്ഞ് കൊടുക്കും)

അതിനൊരു അവസാനം ആയിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകരും വിഎല്‍സി ഡവലെപ്പ്മെന്റ് ഗ്രൂപ്പിലുള്ള മലയാളികളുടെയൊക്കെ നിരന്തര ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സൗത്ത് ഏഷ്യന്‍ ഭാഷയിലെല്ലാം സബ്ടൈറ്റില്‍ വിഎല്‍സി യില്‍ കാണാന്‍ കഴിയുന്ന പാകത്തിലായിരിക്കുന്നത്. ആ പ്രവര്‍ക്കകര്‍ക്കൊക്കെ എംസോണ്‍ ടീമിന്റെ ഒരായിരം നന്ദി.

Pramod Kumar
Co-Ordinator
MSone - Malayalam Subtitles for Everyone