ജെയ്സന്‍ നെടുമ്പാലയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍, ജനകീയമായ പങ്കാളിത്തത്തോട് ഒരു മാപ്പ് ഉണ്ടാക്കുന്നതിനായി ഒരു മാപ്പിങ്ങ് പാര്‍ട്ടി നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ https://blog.smc.org.in/mapping-efforts-in-an-unsurveyed-land-koorachundu/
വളരെ മനോഹരമായ അനുഭവങ്ങളും അറിവുകളും ചിത്രങ്ങളും സമ്മാനിച്ച ഒരു ക്യാമ്പായിരുന്നു അത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് വേലൂര്‍ പഞ്ചായത്തില്‍ ഇതിന് സമാനമായ ഒരു ശ്രമം കൂടി നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജ് കൂടിയായ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ എന്‍.എസ്.എസ് വൊളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ വേലൂര്‍ പഞ്ചായത്തിന്റേയും നാഷ്ണല്‍ സര്‍വ്വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റേയും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റേയും പിന്തുണയോടെയാണ് ഈ ശ്രമം നടക്കുന്നത്. ഇതിനുമുന്നോടിയായി നടന്ന ട്രയ്നിങ്ങ് വര്‍ക്ഷോപ്പില്‍ ജയ്സന്‍ നെടുമ്പാലയും ശ്രീധന്യയും കിഷോറും ഞാനും പങ്കെടുക്കുകയും രണ്ട് ദിവസമായി നടനന് വര്‍ക്ഷോപ്പില്‍ 60ഓളം കുട്ടികള്‍ ചേര്‍ന്ന് വിദ്യ എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസ്സ് മനോഹരമായി മാപ്പ് ചെയ്യുകയും ചെയ്തിരുന്നു.
മാപ്പ് ഇവിടെ https://www.openstreetmap.org/node/2939213249#map=17/10.62729/76.14604
ജെയ്സന്‍ നെടുമ്പാലയുടെ ബ്ലോഗ് https://grandalstonia.wordpress.com/2016/06/22/openstreetmap-workshop-at-vast-thrissur/

വേലൂര്‍ പഞ്ചായത്ത് മാപ്പിങ്ങ് പാര്‍ട്ടി, ഇന്ന് (21/07/2016) വൈകീട്ട് തുടങ്ങി (25/07/2016)നു തീരുന്ന വിധത്തിലാണ് കോളേജ് അധികൃതര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

Manoj.K/മനോജ്.കെ
www.manojkmohan.com