തിരുവനന്തപുരത്തെ ബസ്സുകളുടെ ബോർഡുകളിലെ ച്ച, ള്ള എന്നീ അക്ഷരങ്ങളുടെ എഴുത്തു് അച്ചടിയിലില്ലാത്ത ഒരു പ്രത്യേക തരത്തിലാണ്. ച്ച ഏകദേശം മ്പ പോലെയും ള്ള, ണയുടെ താഴെ ഒരു വാലുള്ള പോലെയും എഴുതുന്നതു് ശ്രദ്ധിച്ചിട്ടുണ്ടാവും. വേറേ പലയിടങ്ങളിലും ഇതു് കാണാം. ച്ച-യുടെ ഈ വകഭേദം ള്ളയെക്കാൾ കൂടുതലായി കണ്ടിട്ടുണ്ടു്. മാർച്ച് എന്നൊക്കെ ചുമരെഴുത്തുകളിൽ ഇങ്ങനെ കാണാറുണ്ടു്. ചിലങ്ക ഫോണ്ടിൽ ഞാൻ ച്ചയുടെ മ്പ പോലത്തെ രൂപമാണ് വരച്ചതു്. കുറേപേർ അന്നു ചോദിച്ചിരുന്നു ള്ളയും അങ്ങനെ എഴുത്തുശൈലിയിൽ ആയിക്കൂടെയെന്നു്. അതേസമയം ച്ച ആശയക്കുഴപ്പമുണ്ടാക്കുന്നു, സാധാരണ രീതിയിലുള്ള ച്ച ആയിരുന്നു നല്ലതു് എന്നും ചിലർ പറഞ്ഞിരുന്നു. ദേവദാസ് വി.എം  അദ്ദേഹത്തിന്റെ കഥകൾ ചിലങ്ക ഫോണ്ടിൽ തയ്യാറാക്കാറുണ്ടെന്നും ച്ച പ്രശ്നമായിത്തോന്നിയെന്നും പറഞ്ഞപ്പോൾ ചിലങ്കയുടെ ഒരു പ്രത്യേക പതിപ്പ് അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു.

ഒരു ഫോണ്ടിൽ തന്നെ ഒരക്ഷരത്തിനു പലരൂപങ്ങൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യയിൽ സാധ്യമാണു്. അവ തിരഞ്ഞെടുക്കുന്നതിനുള്ള നല്ല യൂസർ ഇന്റർഫേസ് മിക്ക അപ്ലിക്കേഷനുകളിലും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ട്.

മഞ്ജരിയുടെ ചിലങ്കയുടെയും പുതിയ പതിപ്പുകളിൽ ഈ രണ്ടു ശൈലിയും ഉൾപ്പെടുത്തിക്കൊണ്ടു് പുറത്തിറക്കുകയാണ്.

ഓരോ അപ്ലിക്കേഷനുകളിലും ഈ രണ്ടു ശൈലികൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നു ഈ ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ടു്: http://thottingal.in/blog/2018/01/06/stylistic-alternates-manjari-chilanka/

പുതുക്കിയ ഫോണ്ടുകൾ എസ്. എം. സിയുടെ ഫോണ്ട് ഡൗൺലോഡ് സൈറ്റിലുണ്ട്: https://smc.org.in/fonts

Santhosh Thottingal
http://thottingal.in