നമസ്കാരം,

രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജി പുറത്തിറക്കിയ പുതിയഫോണ്ട്

TN Joy യുടെ ബിൽഡ് സ്ക്രിപ്റ്റുകൾ, ടെസ്റ്റുകൾ,  ഫീച്ചർ ഫയലുകൾ എന്നിവയിലെ കോണ്ട്രിബ്യൂഷനുകൾ ക്രെഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്  സന്തോഷേട്ടനും രജീഷേട്ടനും തമ്മിൽ ഒരു പ്രൈവറ്റ് ഗ്രൂപ്പിലും, തുടർന്ന്  ചില പ്രൈവറ്റ് മെയിൽ സന്ദേശങ്ങളിലൂടെയും ചില ചർച്ചകൾ നടന്നിരുന്നു.

അതിന്റെ തുടർച്ചായിട്ടാണെന്നു തോന്നുന്നു, രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജി ഒരു പബ്ലിൿ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.   ഈ ചർച്ചകളുടെ കാതലായ ഭാഗങ്ങൾ പ്രൈവറ്റ് മെയിൽ കോൺവർസേഷനുകളിലാണ് നടന്നിട്ടുള്ളത് എന്നതിനാൽ അതിന്റെ വിവരങ്ങൾ ലഭ്യമല്ല.  എന്നാൽ ഈ പബ്ലിൿ സ്റ്റേറ്റ്മെന്റിൽ പറയുന്ന ഫോണ്ടുകളിൽ‌ പലതും നമ്മൾ‌മെയിന്റെയിൻ‌ ചെയ്യുന്നതാണ്  എന്നതിനാലും ഇതിൽ ഭാഗഭാക്കായവരിൽ ഭൂരിഭാഗം പേരും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവർത്തകരാണ്  എന്നതിനാലും  ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ആരോപണങ്ങളും ഈ ലിസ്റ്റിൽ അറിയിക്കുകയും  സാധ്യമെങ്കിൽ ചർച്ച ചെയ്യുകയും ചെയ്യണമെന്ന് കരുതുന്നു.

പ്രസ്തുത പബ്ലിൿ സ്റ്റേറ്റ്മെന്റ്  രജീഷേട്ടന്റെ ബ്ലോഗിൽ ഇവിടെ കാണാം.

https://rajeeshknambiar.wordpress.com/2019/11/25/public-statement-by-rachana-institute-of-typography-on-the-copyright-credit-issue-of-smc-and-rit-fonts/#b7

ആരോഗ്യകരമായ ചർച്ചയും  തുടർന്ന് ഒരു സമവായവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Regards,
Hrishi | Stultus
http://stultus.in