[smc-discuss] മെട്രിക്സ് മലയാളം സ്ക്രീന്‍സേവര്‍

Santhosh Thottingal santhosh00 at gmail.com
Mon Nov 5 03:18:15 PST 2007


മലയാളം ഡിജിറ്റല്‍ മഴ(മെട്രിക്സ് മലയാളം സ്ക്രീന്‍സേവര്‍) ചാറ്റല്‍
മഴയാണെന്ന് ഒരു പരാതിയുണ്ടായിരുന്നു. മഴയുടെ വേഗതയും(speed ) തുള്ളികളുടെ
എണ്ണവും(density) കൂട്ടിയിട്ടുണ്ട്. ദാ ഇവിടെ:
http://download.savannah.nongnu.org/releases/smc/Screensaver/
ഡെബിയന്‍ എച്ച് ഉപയോഗിക്കുന്നവര്‍ക്ക് 2.14 ലക്കം ഉപയോഗിക്കാം. ഡെബിയന്‍
ലെന്നി, ഉബുണ്ടു 7.04 , 7.10 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് 2.18 ലക്കം
ഉപയോഗിക്കാം

നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തവരാണെങ്കില്‍
sudo gedit /usr/share/applications/screensavers/mlmatrix.desktop
എന്ന കമാന്റുപയോഗിച്ച് ആ ഫയല്‍ തുറന്ന്
Exec=mlmatrix -root
എന്ന ലൈന്‍
Exec=mlmatrix -root -speed 5.0 -density 50
എന്നാക്കി മാറ്റുക.

തീര്‍ന്നു :)
ഇനി ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാത്തവര്‍ക്ക് speed  10 വരെയും density
100 വരെയും കൂട്ടാം!!

രാഷ്ട്ര ഭാഷാപ്രേമികള്‍ക്ക് ഹിന്ദി പതിപ്പും ഡൌണ്‍‌ലോഡ് ചെയ്യാം

Happy Hacking
സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list