[smc-discuss] Re: Malayalam Rendering in Fedora 8
Rajeesh K Nambiar
rajeeshknambiar at gmail.com
Tue Nov 13 20:21:45 PST 2007
ഫെഡോറയില്‍ pango 1.18/1.19 വേര്‍ഷനുകള്‍ സുറുമയിട്ടിട്ടും ശരിക്കു വര്‍ക്കു
ചെയ്തിരുന്നില്ല. ചില്ലുകളൊക്കെ വളരെ ഭംഗിയായി കാണിച്ചു, പക്ഷേ 'പ്ര'
എന്നതൊക്കെ 'പ്+ര' എന്നായിരുന്നു. ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ?
ഡിസ്ട്രിബ്യൂഷന‍് ഹൌ-റ്റു എഴുതാന്‍ കൂടാം.
രജീഷ്.
On Nov 13, 2007 9:34 PM, Anivar Aravind <anivar.aravind at gmail.com> wrote:
> Evuraan::ഏവൂരാന് wrote:
> > /Ubuntu 7.10 പാംഗോ വേര്ഷന് ഏതാണ്? അത് സുറുമയിട്ടാലേ ശരിക്കും റെന്ഡര്
> ചെയ്യുള്ളോ? /
> >
> > ഉബണ്ടു 7.10 -ല്, പാങ്ഗോ വെര്ഷന് 1.18.2 ആണു് , സുറുമയുടെ പാച്ച് പ്രത്യേകം
> ഇടാതെ
> > തന്നെ നന്നായി 7.10 മലയാളം റെന്ഡര് ചെയ്യുന്നുണ്ടു്.
>
> രാജേഷെ ഫെഡോറ വിവരങ്ങള്ക്ക് നന്ദി.
>
> ഇപ്പോഴത്തെ പാന്ഗോയുടെ ഉറവ ഉപയോഗിക്കുന്ന ഏത് വെര്ഷനിലും സുറുമയിടാതെ പാന്ഗോ
> ശരിയായി
> മലയാളം റെന്ഡര് ചെയ്യില്ല. ഉബണ്ടുവിലും. നമ്മള് പാന്ഗോ പാച്ച് ഉറവയില് തന്നെ
> ഇടാനുള്ള
> ശ്രമത്തിലാണ്. ഈ രീതിയും മൈക്രോസോഫ്റ്റിന്റെ യൂണിസ്ക്രൈബ് രീതിയും
> തമ്മിലുള്ള ഫോണ്ടുകളുടെ
> പൊരുത്തക്കേടാണ് ഇത് വൈകിച്ചത്. സുറുമയ്ക്കുവേണ്ടി ഫോണ്ടുകള്
> മാറ്റേണ്ടതുണ്ടായിരുന്നു. പക്ഷേ
> ഇപ്പോ സുറുമയുടെ മലയാളം ഫോണ്ട് സ്പെസിഫിക്കേഷനനുസരിച്ച് നിര്മിച്ച g02 series
> ഫോണ്ടുകള്
> vista യിലും ശരിക്കുതന്നെ കാണിക്കുന്നതില് നിന്നും മൈക്രോസോഫ്റ്റ് അവരുടെ
> തെറ്റായ ഫോണ്ട്
> നിര്മ്മാണ സ്പെസിഫിക്കേഷന് തിരുത്തിയെന്നനുമാനിക്കാം.
> അതുകൊണ്ടുതന്നെ സുറുമയുടെ മലയാളം ഫോണ്ട് നിര്മ്മാണ സ്പെസിഫിക്കേഷനാണ്
> ശരിയെന്ന്
> വന്നിരിക്കുന്നതിനാല് നമുക്കിനിയിത് ഉറവയില് പൊക്കാം. ഈ വിഷയത്തില് കൂടുതല്
> വിവരങ്ങള്ക്ക് സുറുമയിട്ട പാന്ഗോയും ചില സംശയങ്ങളും എന്ന ഈ ലേഖനം വായിക്കുക
> http://tinyurl.com/2rnmfw
>
> റെഡ്ഹാറ്റിലെ രാഹുല് ബലേറാവു ഈ വിഷയത്തില് SMC ക്കൊപ്പം കൂടിയിട്ടുണ്ട്
> വൈകാതെ അത്
> ശരിയാവുമെന്നു പ്രതീക്ഷിക്കുന്നു. രാജേഷെ ഏതായാലും ഫെഡോറയില് ബഗ്ഗ്
> റിപ്പോര്ട്ട് പോയിക്കോട്ടെ
>
> നമുക്ക് വിക്കിയില് ഓരോ Distribution നിലും മലയാളം ശരിയാക്കും വിധം ഒരു
> Howto
> ആയി എഴുതിത്തുടങ്ങിയാലോ
>
> പിന്നെ ഏവൂരാനെ. ഉബണ്ടുവില് പാച്ചില്ലാതെ സ്വാഗതം, മുഖ്യമന്ത്രി ,
> അടയ്ക്കുക ,
> കാര്ക്കോടകന് എന്നൊക്കെ എഴുതിനോക്കൂ.
>
> അനിവര്
>
> >
>
--
Cheers,
Rajeesh
http://360.yahoo.com/rajeeshknambiar
http://rajeeshknambiar.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071114/506bf7e9/attachment-0001.htm>
More information about the discuss
mailing list