[smc-discuss] Re: Malayalam Rendering in Fedora 8

Anivar Aravind anivar.aravind at gmail.com
Tue Nov 13 08:04:59 PST 2007


Evuraan::ഏവൂരാന്‍ wrote:
> /Ubuntu 7.10 പാംഗോ വേര്ഷന് ഏതാണ്? അത് സുറുമയിട്ടാലേ ശരിക്കും റെന്ഡര് ചെയ്യുള്ളോ? /
> 
> ഉബണ്ടു 7.10 -ല്, പാങ്‌ഗോ വെര്‍ഷന്‍ 1.18.2 ആണു്‌ , സുറുമയുടെ പാച്ച്‌ പ്രത്യേകം ഇടാതെ 
> തന്നെ നന്നായി 7.10 മലയാളം റെന്‍ഡര്‍ ചെയ്യുന്നുണ്ടു്‌.

രാജേഷെ ഫെഡോറ വിവരങ്ങള്‍ക്ക് നന്ദി.

ഇപ്പോഴത്തെ പാന്‍ഗോയുടെ ഉറവ ഉപയോഗിക്കുന്ന ഏത് വെര്‍ഷനിലും സുറുമയിടാതെ പാന്‍ഗോ ശരിയായി 
മലയാളം റെന്‍ഡര്‍ ചെയ്യില്ല. ഉബണ്ടുവിലും. നമ്മള്‍ പാന്‍ഗോ പാച്ച് ഉറവയില്‍ തന്നെ ഇടാനുള്ള 
ശ്രമത്തിലാണ്.  ഈ രീതിയും മൈക്രോസോഫ്റ്റിന്റെ യൂണിസ്ക്രൈബ് രീതിയും തമ്മിലുള്ള  ഫോണ്ടുകളുടെ 
പൊരുത്തക്കേടാണ്  ഇത് വൈകിച്ചത്.  സുറുമയ്ക്കുവേണ്ടി ഫോണ്ടുകള്‍ മാറ്റേണ്ടതുണ്ടായിരുന്നു. പക്ഷേ 
ഇപ്പോ സുറുമയുടെ മലയാളം ഫോണ്ട് സ്പെസിഫിക്കേഷനനുസരിച്ച് നിര്‍മിച്ച g02 series ഫോണ്ടുകള്‍ 
vista യിലും ശരിക്കുതന്നെ കാണിക്കുന്നതില്‍ നിന്നും മൈക്രോസോഫ്റ്റ് അവരുടെ തെറ്റായ ഫോണ്ട് 
നിര്‍മ്മാണ സ്പെസിഫിക്കേഷന്‍ തിരുത്തിയെന്നനുമാനിക്കാം.
അതുകൊണ്ടുതന്നെ സുറുമയുടെ മലയാളം ഫോണ്ട് നിര്‍മ്മാണ സ്പെസിഫിക്കേഷനാണ് ശരിയെന്ന് 
വന്നിരിക്കുന്നതിനാല്‍ നമുക്കിനിയിത് ഉറവയില്‍ പൊക്കാം.  ഈ വിഷയത്തില്‍ കൂടുതല്‍ 
വിവരങ്ങള്‍ക്ക്  സുറുമയിട്ട പാന്‍ഗോയും ചില സംശയങ്ങളും എന്ന ഈ ലേഖനം വായിക്കുക 
http://tinyurl.com/2rnmfw

റെഡ്‌ഹാറ്റിലെ രാഹുല്‍ ബലേറാവു ഈ വിഷയത്തില്‍ SMC ക്കൊപ്പം കൂടിയിട്ടുണ്ട് വൈകാതെ അത് 
ശരിയാവുമെന്നു പ്രതീക്ഷിക്കുന്നു. രാജേഷെ ഏതായാലും ഫെഡോറയില്‍ ബഗ്ഗ് റിപ്പോര്‍ട്ട് പോയിക്കോട്ടെ

നമുക്ക്  വിക്കിയില്‍  ഓരോ Distribution നിലും മലയാളം ശരിയാക്കും വിധം ഒരു Howto 
ആയി എഴുതിത്തുടങ്ങിയാലോ

പിന്നെ ഏവൂരാനെ.  ഉബണ്ടുവില്‍  പാച്ചില്ലാതെ സ്വാഗതം,  മുഖ്യമന്ത്രി , അടയ്ക്കുക , 
കാര്‍‌ക്കോടകന്‍ എന്നൊക്കെ എഴുതിനോക്കൂ.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list