[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
hussain.rachana at gmail.com
hussain.rachana at gmail.com
Wed Nov 28 01:53:40 PST 2007
"സി-ഡിറ്റ് പുറത്തിറക്കിയ കാവേരിയിലെ സ്പെല്‍ചെക്കറില്‍ ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാനകീകരണം പിന്തുടര്‍ന്നിട്ടുണ്ട്."
ദൈവമേ !
On Nov 20, 6:28 pm, "Jagan Nadh" <jagana... at gmail.com> wrote:
> മലയാളത്തിന് മാനകീകരണം ഇല്ലാത്തതുകൊണ്ട് സ്പെല്‍ ചെക്കര്‍ വികസനം
> അസാദ്ധ്യമാക്കുന്നു എന്ന തരത്തില്‍ ലേഖനത്തില്‍ കണ്ട പരാമര്‍ശത്തോട്
> വിയോജിക്കുന്നു.
> സി-ഡിറ്റ് പുറത്തിറക്കിയ കാവേരിയിലെ സ്പെല്‍ചെക്കറില്‍ ഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാനകീകരണം പിന്തുടര്‍ന്നിട്ടുണ്ട്. അതിന് ഉള്ള
> പോരായ്മ വ്യാകരണ നിയമങ്ങള്‍ പൂര്‍ണ്ണമല്ലാത്തതാണ്. ആ സ്പെല്‍ ചെക്കര്‍
> വികസിപ്പിച്ചതിന് ശേഷം ടെസ്റ്റ് ചെയ്തപ്പേഴാണ് വ്യാകരണ ഗ്രന്ധങ്ങളില്‍
> നല്കിയിരിക്കുന്ന നിയമങ്ങള്‍ അപൂര്‍ണ്ണമാണ് എന്ന് മനസ്സിലായത്. ഒരു പരിമാതമായ
> കോര്‍പ്പസ് അനാലിസിസ് നടത്തിയാണ് അത് ഇന്ന് കാണുന്ന രൂപത്തിലായത്.
> സ്പെല്‍ ചെക്കര്‍ പോലെയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നലരെ
> നിരുത്സാഹപ്പെടുത്തുന്നത് ശരിക്കും ഒരു നല്ല വായാകരണഗ്രന്ധം
> മലയാളത്തിനില്ലാത്തതാണ്. ഒരു നല്ല നിഘണ്ടു , ലെക്സിക്കണ്‍ ഇവയൊന്നും
> ഉണ്ടാകുന്നില്ല എന്നത് നിരാശാ ജനകമാണ്.
>
> സന്തോഷ് പറഞ്ഞ ചില കാര്യങ്ങള്‍
> ഭാഷയിലെ ചില വാക്കുകള്‍ അങ്ങിനെയും ഇങ്ങിനെയും എഴുതാം എന്ന് ചിലര്‍ പറയുന്നത്
> കൂടുതലും സംസ്കൃതത്തില്‍ നിന്ന് വന്ന വാക്കുകളാണ് എന്നാണ് ഞാന്‍
> മനസ്സിലാക്കുന്നത് .
> ഭാഷാ ശാസ്ത്ര പരമായി ഒരുഭാഷയില്‍ നി്നും മറ്റൊരു ഭാഷയിലേക്ക് കടമെടുമ്പോള്‍
> സ്വീകരിക്കുന്ന ഭാഷയുടേതായ സവിശേഷതകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. നന്മ
> നന്‍മ അതിനുദാഹരണമാണ്.
> പദാന്തത്തില്‍ സംവൃതോകാരമല്ല വേണ്ടത് ചന്ദ്രക്കല തന്നെയാണ്. ക -- ക് അ ആണ് .
> അപ്പേള്‍
> ക = ക് + അ
> ക് = ക - അ
>
> കു് അല്ല ( ഇത് ലിപിയുടെ വ്യാകരണം)
>
> കൂടുതലായും സംവൃതോകാരം ഒരു ഭാഷാഭേദമല്ലേ
>
> ജഗന്നാധ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list