[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Santhosh Thottingal santhosh00 at gmail.com
Tue Nov 20 19:39:58 PST 2007


Jagan Nadh wrote:
> സന്തോഷ് പറഞ്ഞ ചില കാര്യങ്ങള്‍
> ഭാഷയിലെ ചില വാക്കുകള്‍ അങ്ങിനെയും ഇങ്ങിനെയും എഴുതാം എന്ന് ചിലര്‍ പറയുന്നത് കൂടുതലും 
> സംസ്കൃതത്തില്‍ നിന്ന് വന്ന വാക്കുകളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . 
> ഭാഷാ ശാസ്ത്ര പരമായി ഒരുഭാഷയില്‍ നി്നും മറ്റൊരു ഭാഷയിലേക്ക് കടമെടുമ്പോള്‍ സ്വീകരിക്കുന്ന 
> ഭാഷയുടേതായ സവിശേഷതകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. നന്മ നന്‍മ അതിനുദാഹരണമാണ്.
> പദാന്തത്തില്‍ സംവൃതോകാരമല്ല വേണ്ടത് ചന്ദ്രക്കല തന്നെയാണ്. ക -- ക് അ ആണ് . അപ്പേള്‍
> ക =  ക് + അ
>  ക് =  ക - അ
>      
>      കു് അല്ല ( ഇത് ലിപിയുടെ വ്യാകരണം)
>  
> കൂടുതലായും സംവൃതോകാരം ഒരു ഭാഷാഭേദമല്ലേ

ഉകാരോപരി ചന്ദ്രക്കലയിടുന്നതിനെക്കുറിച്ച് 
http://vishvajitham.blogspot.com/2006/11/blog-post.html എന്ന ബ്ലോഗ് പോസ്റ്റ് 
വായിക്കൂ ജഗന്നാഥ്.. നല്ല വിശദീകരണം കൊടുത്തിട്ടുണ്ട്.
പോരാത്തതിന് കേരളപാണിനിയിലെ പീഠികയിലെ വര്‍ണ്ണവികാരങ്ങള്‍ എന്ന ഭാഗവും...
സംവൃതോകാരത്തിനെ പറ്റി ഇതിനേക്കാളുപരിയായി ഞാനെന്തു പറയാന്‍...

വ്യാകരണപരമായും ഉച്ചാരണപരമായും സംവൃതോകാരത്തിന് ഒഴിച്ചുകൂടാവാനാത്ത പ്രാധാന്യമുണ്ട്. 
തര്‍ജ്ജനിയില്‍ ഞാന്‍ വിശദീകരിച്ചപോലെ Grapheme-to-phoneme mapping എന്നതും 
സംവൃതോകാരം ഇല്ലാതെ നടക്കില്ല..ഇതല്ലാതെ g2p മാപ്പിങ്ങ് ഇല്ലാതെ പോയത് ന(പന, നായ)യുടെ 
കാര്യത്തിലാണ്. ലിപി ദാരിദ്ര്യം എന്നിതിനെ പറയുന്നത് കണ്ടിട്ടുണ്ട്. തമിഴിലൊക്കെ 
ഉള്ളതുപോലെ(ക,ഗ എന്നിവയ്ക്ക് ഒരൊറ്റ ലിപി...)


-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list