[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Jagan Nadh
jaganadhg at gmail.com
Tue Nov 20 05:28:51 PST 2007
മലയാളത്തിന് മാനകീകരണം ഇല്ലാത്തതുകൊണ്ട് സ്പെല്‍ ചെക്കര്‍ വികസനം
അസാദ്ധ്യമാക്കുന്നു എന്ന തരത്തില്‍ ലേഖനത്തില്‍ കണ്ട പരാമര്‍ശത്തോട്
വിയോജിക്കുന്നു.
സി-ഡിറ്റ് പുറത്തിറക്കിയ കാവേരിയിലെ സ്പെല്‍ചെക്കറില്‍ ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാനകീകരണം പിന്തുടര്‍ന്നിട്ടുണ്ട്. അതിന് ഉള്ള
പോരായ്മ വ്യാകരണ നിയമങ്ങള്‍ പൂര്‍ണ്ണമല്ലാത്തതാണ്. ആ സ്പെല്‍ ചെക്കര്‍
വികസിപ്പിച്ചതിന് ശേഷം ടെസ്റ്റ് ചെയ്തപ്പേഴാണ് വ്യാകരണ ഗ്രന്ധങ്ങളില്‍
നല്കിയിരിക്കുന്ന നിയമങ്ങള്‍ അപൂര്‍ണ്ണമാണ് എന്ന് മനസ്സിലായത്. ഒരു പരിമാതമായ
കോര്‍പ്പസ് അനാലിസിസ് നടത്തിയാണ് അത് ഇന്ന് കാണുന്ന രൂപത്തിലായത്.
സ്പെല്‍ ചെക്കര്‍ പോലെയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നലരെ
നിരുത്സാഹപ്പെടുത്തുന്നത് ശരിക്കും ഒരു നല്ല വായാകരണഗ്രന്ധം
മലയാളത്തിനില്ലാത്തതാണ്. ഒരു നല്ല നിഘണ്ടു , ലെക്സിക്കണ്‍ ഇവയൊന്നും
ഉണ്ടാകുന്നില്ല എന്നത് നിരാശാ ജനകമാണ്.
സന്തോഷ് പറഞ്ഞ ചില കാര്യങ്ങള്‍
ഭാഷയിലെ ചില വാക്കുകള്‍ അങ്ങിനെയും ഇങ്ങിനെയും എഴുതാം എന്ന് ചിലര്‍ പറയുന്നത്
കൂടുതലും സംസ്കൃതത്തില്‍ നിന്ന് വന്ന വാക്കുകളാണ് എന്നാണ് ഞാന്‍
മനസ്സിലാക്കുന്നത് .
ഭാഷാ ശാസ്ത്ര പരമായി ഒരുഭാഷയില്‍ നി്നും മറ്റൊരു ഭാഷയിലേക്ക് കടമെടുമ്പോള്‍
സ്വീകരിക്കുന്ന ഭാഷയുടേതായ സവിശേഷതകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. നന്മ
നന്‍മ അതിനുദാഹരണമാണ്.
പദാന്തത്തില്‍ സംവൃതോകാരമല്ല വേണ്ടത് ചന്ദ്രക്കല തന്നെയാണ്. ക -- ക് അ ആണ് .
അപ്പേള്‍
ക = ക് + അ
ക് = ക - അ
കു് അല്ല ( ഇത് ലിപിയുടെ വ്യാകരണം)
കൂടുതലായും സംവൃതോകാരം ഒരു ഭാഷാഭേദമല്ലേ
ജഗന്നാധ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/0af7def2/attachment-0001.htm>
More information about the discuss
mailing list