[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Cibu C J
cibucj at gmail.com
Mon Nov 19 23:22:56 PST 2007
ഒരുവാക്കിന് ഒന്നിലധികം സ്പെല്ലിംഗ് ഉണ്ടാവുന്നത് ഏതു ജീവഭാഷയുടെയും
പ്രത്യേകതയാണ്. ഭാഷ പരിണമിക്കുന്ന ഒരു വഴികൂടിയാണ് അത്. സ്വാഭാവികമായും അതില്‍
ചിലതിനെ ഭാഷയുപയോഗിക്കുന്നവര്‍ തള്ളും ചിലതിനെ സ്വീകരിക്കും. അങ്ങനെ
ഭാഷമാറിക്കൊണ്ടേയിരിക്കും.
ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്‍ച്ചെക്കറിന്
പണിക്കൂടുതാലാവും എന്നതിനു് സമാനമായവാദം തന്നെയായിരുന്നു, പുതിയലിപിയുടെ
രൂപീകരണത്തിലും ഉപയോഗിച്ചിരുന്നത് എന്നതോര്‍ക്കുക - യന്ത്രത്തിനുവേണ്ടി ഭാഷയെ
വെട്ടിച്ചുരുക്കുക.
On Nov 19, 2007 8:11 AM, MAHESH MANGALAT <maheshmangalat at gmail.com> wrote:
> അക്കാദമിക്കും ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനും ഇക്കാര്യത്തില് എന്തെങ്കിലും
> ചെയ്യാന് കഴിയുമന്ന് വ്യമോഹിക്കരുത്. സാധിക്കുമായിരുന്നെങ്കില് പണ്ടേ അതൊക്കെ
> സംഭവിക്കുമായിരുന്നു. രാഷ്ട്രീയക്കാരുടെ ഇഷ്ടന്മാരെ വാഴിക്കാനുള്ള സ്ഥലങ്ങളാണവ.
> വിവരക്കേടുള്ളവര്ക്ക് മുന്ഗണനയുണ്ടോ എന്നു സംശയം തോന്നാറുണ്ട്.
> മഹേഷ്
>
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071119/bea69922/attachment-0001.htm>
More information about the discuss
mailing list