[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Mon Nov 19 07:45:25 PST 2007


'എക്കാലത്തും മലയാളത്തിന്റെ ഏറ്റവുംവലിയ പ്രശ്നം ലിപി (+ സന്ധി) മാനകീകരണം
തന്നെയായിരുന്നു. 1970 പരിഷ്കാരങ്ങള്‍ തുടങ്ങിവെക്കുമ്പോള്‍ അവര്‍എന്തുതന്നെ
സ്വപ്നം കണ്ടിരുന്നെക്കാ
മെങ്കിലും അതിന്റെ അവസാനം വെളുക്കാന്‍ തേച്ചത പാണ്ടാവുകയാണു് ഉണ്ടായതു.'

 നിലവില്‍  ക്‌ണിപ്തമായി യാതൊരു വ്യവസ്ഥയുമില്ലാ മലയാളത്തിലെ എഴുത്തിനു
പൊതുവായും ലിപി / പദവിഘടനം /പദശുദ്ധി എന്നിവയ്ക്കു പ്രത്യേകിച്ചും.കഴിഞ്ഞ
തലമുറയുടെ 'എങ്ങനെ എഴുതിയാലും സാരമില്ല' എന്ന അ(ദ്)ധ്യാപകനിലപാടിന് ഈ തലമുറയിലെ
വിദ്യാര്(ത്)ഥികള്‍  പകരം വീട്ടുന്നത് മുട്ടിനു മുട്ടിന് അക്ഷരത്തെറ്റുകള്‍
കൊണ്ടാണ്.

ഈയരാജകാവസ്ഥയെയാണോ 'നിലവിലുള്ള മാനകീകരണം' എന്നും 'പ്രാദേശികഭാഷവ്യതിയാനങ്ങള്‍'
എന്നും വിളിക്കുന്നത് /തു/തു്?

ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാന്‍ നമുക്ക് ആരെങ്കിലും
ഉണ്ടായേ പറ്റൂ. അതിന് ഏറ്റവും പറ്റിയത് സര്‍ക്കാരും അക്കാദമിയയും തന്നെയാണ്.
പക്ഷേ അത് പകുതി വെന്ത ഭാഷാശാസ്ത്രഅജ്ഞതയില്‍ നിന്നുമാവരുത്. കൊല്ലാകൊല്ലം
മാറ്റിയെഴുതാനുമാവരുത്.

ആയമ്മമാര്‍ കുളിപ്പിച്ചു കുളിപ്പിച്ച് നമ്മുടെ പെറ്റമ്മയ്ക്കിപ്പോള്‍
കുഞ്ഞുങ്ങളേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു...

On Nov 19, 2007 5:59 PM, MAHESH MANGALAT <maheshmangalat at gmail.com> wrote:

> നിലവിലുള്ള മാനകീകരണം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പുതിയലിപി
> എഴുത്തിലും അച്ചടിയിലും അവ്യവസ്ഥിതത്വം വ്യാപകമാക്കിയെന്നല്ലാതെ മാനകീകരണം
> വരുത്തിയെന്ന് പറയാനാകുമോ?
> ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  സ്റ്റൈല്‍ മാനുവലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി
> പിന്‍വലിക്കപ്പെട്ടുവെന്നാണ്  മനസ്സിലാക്കുന്നത്.  അതാണല്ലോ മാനകീകരണം
> വരുത്തിയതിന്റെ കഥ.
> മഹേഷ് മംഗലാട്ട്
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071119/8ec17c9d/attachment-0001.htm>


More information about the discuss mailing list