[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

Anil sudhanil at gmail.com
Mon Nov 26 22:11:56 PST 2007


വിശ്വം:
ഇപ്പോള്‍ പേസ്റ്റ് ചെയ്തത് ഡ്രാഫ്റ്റ് പ്രൊപ്പോസലില്‍ നിന്നുള്ള
ഭാഗങ്ങളാണ്.
സ്റ്റൈല്‍ ബുക്ക് ഇറങ്ങിയതിനു ശേഷം അതു മുഴുവനായി വീണ്ടും കേരളാ.കോമിന്റെ
ഗസ്റ്റ് ബുക്കിലും ടോം വെള്ളരിങ്ങാട്ട് അക്സസ് തന്ന സബ്‌ഡൊമൈനിലും
ഇട്ടിരുന്നു. അതേ പുസ്തകത്തിന്റെ പേജുകളായിരുന്നു ഇന്നലെ ഇവിടെ ഇട്ടതും.

സിബു:
താങ്കള്‍ പറഞ്ഞതനുസരിച്ചുള്ള ഒരു സാമ്പിള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
(http://groups.google.com/group/smc-discuss/web/
StyleBook_Test_scan.jpg) മുന്‍പ് കയറ്റിയ .tif files ഒക്കെയും
ഇറക്കിക്കളഞ്ഞിട്ടുണ്ട്.

On Nov 27, 4:52 am, "ViswaPrabha (വിശ്വപ്രഭ)" <viswapra... at gmail.com>
wrote:
> 1.
> അനില്‍ കേരളാ.കോം ഗസ്റ്റ് ബുക്കില്‍ എഴുതിയിട്ടിരുന്ന ആ ലേഖനസമാഹാരം മുഴുവനായും
> (എട്ടു ഭാഗങ്ങളായി) ഭാഗ്യവശാല്‍ അതേ പോലെ എന്റെ ബാക്ക്-അപ് ശേഖരങ്ങളിലുണ്ട്!
>
> അതിനെ അതേ പടിയും യുണികോഡാക്കി മാറ്റിയതും ആയി ഇവിടെയോ ഏതെങ്കിലും വെബ് പേജിലോ
> അപ്‌ലോഡ് ചെയ്യാം നാളെ. (ഇപ്പോള്‍ സമയം വളരെ വൈകിപ്പോയി.)
>
> അതുതന്നെയാണ് നാമൊക്കെ ഉദ്ദേശിക്കുന്ന സ്റ്റൈല്‍ പുസ്തകം എങ്കില്‍ ഇനി
> ഓ.സി.ആര്‍.ന്റെയൊന്നും
> ആവശ്യമില്ല.
>
> അതിന്റെ ആദ്യഭാഗം ഏകദേശരൂപത്തില്‍ താഴെക്കൊടുക്കുന്നു.( കേരളൈറ്റ് ASCIIയില്‍
> നിന്നും യുണികോഡിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും ഇടയ്ക്കുവന്നുപെടുന്ന
> അക്ഷരത്തെറ്റുകള്‍ തല്‍ക്കാലം ശുദ്ധി ചെയ്തിട്ടില്ല.)
>
> 2.
> സിബൂ, ആരെയും കളിയാക്കുന്നതല്ല, ഗതികേടിന്റെ വലിപ്പം
> കൊണ്ട് ചിരിച്ചുപോവുന്നതാണ്. മാസങ്ങളോളം പൊരുതിനോക്കിയിട്ടുണ്ട് നയന എന്ന
> സാധനത്തിനെ ഒന്നു മെരുക്കിയെടുക്കാന്‍. (നയന എന്നുള്ളിടത്തെല്ലാം
> തെറ്റായിട്ടാണ് എന്റെ മെയിലില്‍ നിള എന്നു കുറിച്ചിരിക്കുന്നത്.) DPI-യും കളര്‍
> ഡെപ്ത്തും ഒക്കെ പലതരത്തിലും നോക്കിയിട്ടുണ്ട്. നയന പ്രതീക്ഷിക്കുന്ന ലിപിയും
> ലേ-ഔട്ടും എന്താണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സിബുവിന്
> കിട്ടിയ ഔട്പുട്ട് കണ്ട് അദ്ഭുതമാണ് തോന്നിയത്. തീര്‍ച്ചയായും ഞാന്‍ ഒരു
> മണ്ടനായിരിക്കണം.
>
> ഇനി അഥവാ കമ്പ്യൂട്ടറില്‍ ഉള്ള എന്റെ വിവരക്കേടുകൊണ്ടു മാത്രമാണോ എനിക്കു
> മാത്രം ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ്
> ബാക്കിയുള്ളവരുടെ അനുഭവം എന്താ‍ണെന്നറിയാന്‍ അതൊക്കെ
> എഴുതിക്കാണിച്ചുവെച്ചിരിക്കുന്നത്.
>
> നമ്മെപ്പോലെ ഏതെങ്കിലും വഴിപോക്കര്‍ ഉണ്ടാക്കിയ അമേച്ച്വര്‍
> പ്രോഗ്രാമുകളായിരുന്നു അതൊക്കെ എങ്കില്‍ ഇത്രയ്ക്കൊന്നും സമയം മെനക്കെടുത്താന്‍
> തോന്നുമായിരുന്നില്ല എനിക്കും. കുറ്റകരമായ ഉപേക്ഷ ആ പ്രോഗ്രാമുകളിലുണ്ടെന്നത്
> നൂറുതരം.
>
> ഈയടുത്ത വര്‍ഷങ്ങളില്‍ കേരളത്തിലെ മിക്ക എഞ്ചിനീയരിങ്ങ് കോളേജുകളിലേയും ഫൈനല്‍
> സെമസ്റ്റര്‍ ഐ.ടി. പ്രൊജക്റ്റ് വിനോദങ്ങളില്‍ ഒന്നാണെന്നു കേട്ടു മലയാളം
> ഓ.സി.ആര്‍.
> (ഇതും കേട്ടു കേള്‍‌വിയാണേ!). പക്ഷെ ഒടുവില്‍ അവയോരോന്നും അവരുടേതായ
> ഒറ്റപ്പെട്ട ഒരു തുരുത്തില്‍ മണ്ണടിഞ്ഞുപോവുന്നത്രേ. പിന്നെയും പിന്നെയും ചക്രം
> കണ്ടുപിടിക്കുന്ന ജോലി വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!
>
> മലയാളത്തിന് വിശ്വസിച്ചുപയോഗിക്കാവുന്ന ഒരു മികച്ച ഓ.സി.ആര്‍. പ്രോഗ്രാം എത്ര
> അടിയന്തിരമായി ആവശ്യമാവുന്നു എന്ന് നമുക്കൊക്കെ അറിയാമല്ലോ.
>
>  ------------------------------
>
> **
>
> *Part I*
>
> *changAthi <changaa... at yahoo.com> - UAE, middleEast **..... Spice 'N
> Flavor<http://web.archive.org/web/20000830205834/http:/spicenflavor.com/>
> **Wednesday, the 6. of October 1999 17:20:41*
>
> വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:  ഡോ.എം.ആര്‍.തമ്പാന്‍, ശ്രീ.എന്‍.ജയകൃഷ്ണന്‍
> (മലയാളത്തനിമ)
> പ്രചോദനം:  ഡോ.ചന്ദ്രമോഹന്‍, ശ്രീ.വിശ്വം
>
> *ലിപി മാനകീകരണം***
>
> ലിപിചിഹ്നങ്ങളുടെ എണ്ണം ആവുന്നത്ര കുറയ്ക്കുക.
> ഉച്ചാരണവുമായുള്ള ബന്ധം നിജപ്പെടുത്തുക.
> മലയാള ലിപി ഉപയോഗിയ്ക്കുമ്പോള്‍ അടിസ്ഥാന പരിഗണന മലയാളത്തിന്‌ കൊടുക്കുക.
> അച്ചടിയുടെയും അതുമായി ബന്ധപ്പെട്ട ആധുനിക വിദ്യകളുടെയും ആവശ്യങ്ങള്‍
> പരിഗണിക്കുക
> പഠിതാവിന്റെ ആവശ്യങ്ങള്‍ ലഘൂകരിക്കുക
> ലാളിത്യം പരമാവധി കാത്തു സൂക്ഷിക്കുക
> എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ലിപി മാനകീകരണ നിര്‍ദ്ദേശങ്ങള്‍
> മുന്നോട്ടുവയ്ക്കപ്പെട്ടത്‌.
>
> മാനകീകരണത്തോടൊപ്പം യൂണിക്കോഡ്‌ സംവിധാനത്തിന്‌ ഭാഷയെ സജ്ജമാക്കുക എന്ന ദൗത്യം
> കൂടി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ നിറവേറ്റാനായുണ്ട്‌. യൂണിക്കോഡ്‌
> സംവിധാനത്തില്‍ ഉള്‍പ്പെടുന്ന 500 ലോകഭാഷകളില്‍ മലയാളവുമുണ്ട്‌. അതിനാല്‍
> 128മുദ്രകളില്‍ ഒതുക്കി മലയാളത്തെയും കാലോചിതമായി
> നവീകരിക്കേണ്ടിയിരിക്കുന്നു. ഒരു
> ഭാഷയില്‍ നിന്ന്‌ മറ്റൊരു ഭാഷയിലേക്ക്‌ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ
> മൊഴിമാറ്റം നടത്താന്‍ ഇത്‌ അത്യന്താപേക്ഷിതമാണ്‌.
>
> മലയാളത്തനിമ നിര്‍ദ്ദേശിച്ച മാനകീകൃത ലിപിവിന്യാസ വ്യവസ്ഥ തുടര്‍ന്നു
> വിവരിക്കാം.
>
> *Part II*
>
> *changAthi <changaa... at yahoo.com> - uae, middleEast **..... Spice 'N
> Flavor<http://web.archive.org/web/20000830205834/http:/spicenflavor.com/>
> **Thursday, the 7. of October 1999 18:25:20*
>
> *മാനകീകൃത ലിപി വിന്യാസ വ്യവസ്ഥ*
>
> 1. പിരിച്ചെഴുതാതെ നിലനിര്‍ത്തേണ്ട കൂട്ടക്ഷരങ്ങള്‍
>
> ക്ക ച്ച ട്ട ത്ത പ്പ
> ങ്ങ ഞ്ഞ ണ്ണ ന്ന മ്മ
> യ്യ ല്ല വ്വ ശ്ശ സ്സ ള്ള
>
> 2. റ്റ, ന്റ എന്നിവയും പിരിച്ചെഴുതാന്‍ പാടില്ല.
> ഉദാഹരണം:
> പറ്റം കാറ്റ്‌ മാറ്റം കുറ്റം
> എെ‍ നിെ‍ അവെ‍ ഫാ ം
>
> എന്നാല്‍ 'ന്‍' നു ശേഷം 'റ' യുടെ ഉച്ചാരണം വരുമ്പോള്‍ 'ന്റ'
> എന്നുതന്നെ പിരിച്ചെഴുതണം.
> ഉദാഹരണം:
> ഹെന്‍റി, മന്‍റം
>
> 3. ഒരേ വര്‍ഗത്തിലെ അനുനാസികവും ഖരവും ചേര്‍ന്നാല്‍ അത്‌
> ങ്ക ഞ്ച ണ്ട ...
>
> read more »
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list