[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Mon Nov 26 16:52:32 PST 2007


1.
അനില്‍ കേരളാ.കോം ഗസ്റ്റ് ബുക്കില്‍ എഴുതിയിട്ടിരുന്ന ആ ലേഖനസമാഹാരം മുഴുവനായും
(എട്ടു ഭാഗങ്ങളായി) ഭാഗ്യവശാല്‍ അതേ പോലെ എന്റെ ബാക്ക്-അപ് ശേഖരങ്ങളിലുണ്ട്!

അതിനെ അതേ പടിയും യുണികോഡാക്കി മാറ്റിയതും ആയി ഇവിടെയോ ഏതെങ്കിലും വെബ് പേജിലോ
അപ്‌ലോഡ് ചെയ്യാം നാളെ. (ഇപ്പോള്‍ സമയം വളരെ വൈകിപ്പോയി.)

അതുതന്നെയാണ് നാമൊക്കെ ഉദ്ദേശിക്കുന്ന സ്റ്റൈല്‍ പുസ്തകം എങ്കില്‍ ഇനി
ഓ.സി.ആര്‍.ന്റെയൊന്നും
ആവശ്യമില്ല.

അതിന്റെ ആദ്യഭാഗം ഏകദേശരൂപത്തില്‍ താഴെക്കൊടുക്കുന്നു.( കേരളൈറ്റ് ASCIIയില്‍
നിന്നും യുണികോഡിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും ഇടയ്ക്കുവന്നുപെടുന്ന
അക്ഷരത്തെറ്റുകള്‍ തല്‍ക്കാലം ശുദ്ധി ചെയ്തിട്ടില്ല.)


2.
സിബൂ, ആരെയും കളിയാക്കുന്നതല്ല, ഗതികേടിന്റെ വലിപ്പം
കൊണ്ട് ചിരിച്ചുപോവുന്നതാണ്. മാസങ്ങളോളം പൊരുതിനോക്കിയിട്ടുണ്ട് നയന എന്ന
സാധനത്തിനെ ഒന്നു മെരുക്കിയെടുക്കാന്‍. (നയന എന്നുള്ളിടത്തെല്ലാം
തെറ്റായിട്ടാണ് എന്റെ മെയിലില്‍ നിള എന്നു കുറിച്ചിരിക്കുന്നത്.) DPI-യും കളര്‍
ഡെപ്ത്തും ഒക്കെ പലതരത്തിലും നോക്കിയിട്ടുണ്ട്. നയന പ്രതീക്ഷിക്കുന്ന ലിപിയും
ലേ-ഔട്ടും എന്താണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സിബുവിന്
കിട്ടിയ ഔട്പുട്ട് കണ്ട് അദ്ഭുതമാണ് തോന്നിയത്. തീര്‍ച്ചയായും ഞാന്‍ ഒരു
മണ്ടനായിരിക്കണം.

ഇനി അഥവാ കമ്പ്യൂട്ടറില്‍ ഉള്ള എന്റെ വിവരക്കേടുകൊണ്ടു മാത്രമാണോ എനിക്കു
മാത്രം ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ്
ബാക്കിയുള്ളവരുടെ അനുഭവം എന്താ‍ണെന്നറിയാന്‍ അതൊക്കെ
എഴുതിക്കാണിച്ചുവെച്ചിരിക്കുന്നത്.

നമ്മെപ്പോലെ ഏതെങ്കിലും വഴിപോക്കര്‍ ഉണ്ടാക്കിയ അമേച്ച്വര്‍
പ്രോഗ്രാമുകളായിരുന്നു അതൊക്കെ എങ്കില്‍ ഇത്രയ്ക്കൊന്നും സമയം മെനക്കെടുത്താന്‍
തോന്നുമായിരുന്നില്ല എനിക്കും. കുറ്റകരമായ ഉപേക്ഷ ആ പ്രോഗ്രാമുകളിലുണ്ടെന്നത്
നൂറുതരം.

ഈയടുത്ത വര്‍ഷങ്ങളില്‍ കേരളത്തിലെ മിക്ക എഞ്ചിനീയരിങ്ങ് കോളേജുകളിലേയും ഫൈനല്‍
സെമസ്റ്റര്‍ ഐ.ടി. പ്രൊജക്റ്റ് വിനോദങ്ങളില്‍ ഒന്നാണെന്നു കേട്ടു മലയാളം
ഓ.സി.ആര്‍.
(ഇതും കേട്ടു കേള്‍‌വിയാണേ!). പക്ഷെ ഒടുവില്‍ അവയോരോന്നും അവരുടേതായ
ഒറ്റപ്പെട്ട ഒരു തുരുത്തില്‍ മണ്ണടിഞ്ഞുപോവുന്നത്രേ. പിന്നെയും പിന്നെയും ചക്രം
കണ്ടുപിടിക്കുന്ന ജോലി വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!

മലയാളത്തിന് വിശ്വസിച്ചുപയോഗിക്കാവുന്ന ഒരു മികച്ച ഓ.സി.ആര്‍. പ്രോഗ്രാം എത്ര
അടിയന്തിരമായി ആവശ്യമാവുന്നു എന്ന് നമുക്കൊക്കെ അറിയാമല്ലോ.

 ------------------------------

**

*Part I*

*changAthi <changaathi at yahoo.com> - UAE, middleEast **..... Spice 'N
Flavor<http://web.archive.org/web/20000830205834/http:/spicenflavor.com/>
**Wednesday, the 6. of October 1999 17:20:41*

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:  ഡോ.എം.ആര്‍.തമ്പാന്‍, ശ്രീ.എന്‍.ജയകൃഷ്ണന്‍
(മലയാളത്തനിമ)
പ്രചോദനം:  ഡോ.ചന്ദ്രമോഹന്‍, ശ്രീ.വിശ്വം

*ലിപി മാനകീകരണം***



ലിപിചിഹ്നങ്ങളുടെ എണ്ണം ആവുന്നത്ര കുറയ്ക്കുക.
ഉച്ചാരണവുമായുള്ള ബന്ധം നിജപ്പെടുത്തുക.
മലയാള ലിപി ഉപയോഗിയ്ക്കുമ്പോള്‍ അടിസ്ഥാന പരിഗണന മലയാളത്തിന്‌ കൊടുക്കുക.
അച്ചടിയുടെയും അതുമായി ബന്ധപ്പെട്ട ആധുനിക വിദ്യകളുടെയും ആവശ്യങ്ങള്‍
പരിഗണിക്കുക
പഠിതാവിന്റെ ആവശ്യങ്ങള്‍ ലഘൂകരിക്കുക
ലാളിത്യം പരമാവധി കാത്തു സൂക്ഷിക്കുക
എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ലിപി മാനകീകരണ നിര്‍ദ്ദേശങ്ങള്‍
മുന്നോട്ടുവയ്ക്കപ്പെട്ടത്‌.

മാനകീകരണത്തോടൊപ്പം യൂണിക്കോഡ്‌ സംവിധാനത്തിന്‌ ഭാഷയെ സജ്ജമാക്കുക എന്ന ദൗത്യം
കൂടി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ നിറവേറ്റാനായുണ്ട്‌. യൂണിക്കോഡ്‌
സംവിധാനത്തില്‍ ഉള്‍പ്പെടുന്ന 500 ലോകഭാഷകളില്‍ മലയാളവുമുണ്ട്‌. അതിനാല്‍
128മുദ്രകളില്‍ ഒതുക്കി മലയാളത്തെയും കാലോചിതമായി
നവീകരിക്കേണ്ടിയിരിക്കുന്നു. ഒരു
ഭാഷയില്‍ നിന്ന്‌ മറ്റൊരു ഭാഷയിലേക്ക്‌ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ
മൊഴിമാറ്റം നടത്താന്‍ ഇത്‌ അത്യന്താപേക്ഷിതമാണ്‌.

മലയാളത്തനിമ നിര്‍ദ്ദേശിച്ച മാനകീകൃത ലിപിവിന്യാസ വ്യവസ്ഥ തുടര്‍ന്നു
വിവരിക്കാം.



*Part II*

*changAthi <changaathi at yahoo.com> - uae, middleEast **..... Spice 'N
Flavor<http://web.archive.org/web/20000830205834/http:/spicenflavor.com/>
**Thursday, the 7. of October 1999 18:25:20*

*മാനകീകൃത ലിപി വിന്യാസ വ്യവസ്ഥ*


1. പിരിച്ചെഴുതാതെ നിലനിര്‍ത്തേണ്ട കൂട്ടക്ഷരങ്ങള്‍

ക്ക ച്ച ട്ട ത്ത പ്പ
ങ്ങ ഞ്ഞ ണ്ണ ന്ന മ്മ
യ്യ ല്ല വ്വ ശ്ശ സ്സ ള്ള

2. റ്റ, ന്റ എന്നിവയും പിരിച്ചെഴുതാന്‍ പാടില്ല.
ഉദാഹരണം:
പറ്റം കാറ്റ്‌ മാറ്റം കുറ്റം
എെ‍ നിെ‍ അവെ‍ ഫാ ം

എന്നാല്‍ 'ന്‍' നു ശേഷം 'റ' യുടെ ഉച്ചാരണം വരുമ്പോള്‍ 'ന്റ'
എന്നുതന്നെ പിരിച്ചെഴുതണം.
ഉദാഹരണം:
ഹെന്‍റി, മന്‍റം

3. ഒരേ വര്‍ഗത്തിലെ അനുനാസികവും ഖരവും ചേര്‍ന്നാല്‍ അത്‌
ങ്ക ഞ്ച ണ്ട ന്ത മ്പ എന്നിങ്ങനെ കൂട്ടക്ഷരമായിത്തന്നെ എഴുതേണ്ടതാണ്‌.
ഉദാഹരണം:
പങ്കായം ഇഞ്ചി ചെണ്ട പന്ത്‌ പമ്പരം

4. കൂട്ടക്ഷരങ്ങള്‍ എഴുതാന്‍ നിലനിര്‍ത്തേണ്ട ഉപചിഹ്നങ്ങള്‍ മൂന്നെണ്ണം മാത്രം.

യ യുടെ '്യ‍'; വ യുടെ '്വ‍'; ല/ള യുടെ '്ല‍ '
ഉദാഹരണം:
വാക്യം ഭാഗ്യം സത്യം സ്വര്‍ണം ആശ്വാസം
കണ്വന്‍ വാഗ്വാദം തന്വി ധ്വംസനം
ക്ലാസ്‌ ക്ലിപ്‌തം സ്ലേറ്റ്‌ ഫ്ലാസ്ക്‌ ഫ്ലാറ്റ്‌ ഫ്ലൂ

5. മറ്റു കൂട്ടക്ഷരങ്ങളെല്ലാം താഴെ കാണിച്ചിരിക്കുന്ന രീതിയില്‍ പിരിച്ചെഴുതണം.

ക്‌ത - രക്‌തം ക്ഷ - പക്ഷേ ഗ്ന - നഗ്നം
ച്ഛ - അച്ഛന്‍ ജ്ഞ - ജ്ഞാനം ഡ്ഢ - വിഡ്ഢി
ത്മ - ആത്മാവ്‌ ദ്ധ - ബുദ്ധന്‍ ന്ദ - ചന്ദനം
ന്ധ - ഗാന്ധി പ്‌ത - വ്യാപ്‌തി പ്ന - സ്വപ്നം
ബ്ദ - ശബ്ദം ത്ന - രത്നം മ്ന - നിമ്നം
ശ്ച - ആശ്ചര്യം ഷ്ക - പരിഷ്കാരം ഷ്ണ - ഉഷ്ണം
സ്‌ത - പുസ്‌തകം സ്ക - സംസ്കാരം സ്ന - സ്നേഹം
സ്ഥ - സ്ഥലം ഹ്ന - ചിഹ്നം യ്ക്ക - മറയ്ക്കുക

6. കൂട്ടക്ഷരങ്ങളുടെ ആദിയില്‍ ലകാരമോ ളകാരമോ ണകാരമോ
വര്‍ത്സ്യ 'ന'കാരമോ 'റ' കാരമോ വന്നാല്‍ യഥാക്രമം അവയുടെ
ചില്ലുകളായ ല്‍ ണ്‍ ന്‍ ര്‍ എന്നിവയാണ്‌ എഴുതേണ്ടത്‌.
ഉദാഹരണം:
കല്‍ത്തുറുങ്ക്‌ ശില്‍പ്പം തോല്‍വി അവള്‍ക്ക്‌ മണ്‍ഡലം
കുണ്‍ഠിതം മണ്‍ഡപം ശ്രീകണ്‍ഠന്‍ തന്‍മ ചര്‍ച്ച തര്‍ക്കം

6.1 പിന്‍വരുന്ന വ്യഞ്ജന ചിഹ്നത്തിനു 'തലക്കുത്തു' നല്‍കി 'ര്‍' എന്ന
സ്വനത്തെ സൂചിപ്പിക്കുന്ന രീതി ഉപേക്ഷിക്കുക; വേണ്ടിടത്തെല്ലാം
'ര്‍' തന്നെ എഴുതിക്കാണിക്കുക. ല്‍ ള്‍ ര്‍ ന്‍ എന്നിവയ്ക്കു
ശേഷം ക ച ട ത പ എന്നിവ ഉറപ്പിച്ചുച്ചരിക്കുന്ന രൂപങ്ങളില്‍
അവയുടെ ഇരട്ടിപ്പ്‌ എഴുതിക്കാണിക്കണം.
ഉദാഹരണം:
ചര്‍ക്ക അര്‍ക്കന്‍ ചേര്‍ച്ച ഉയര്‍ച്ച കര്‍ട്ടന്‍
പാര്‍ട്ടി വാര്‍ത്ത ഭര്‍ത്താവ്‌ സര്‍പ്പം പകര്‍പ്പ്‌
അവള്‍ക്ക്‌ കേള്‍ക്കുന്നു കല്‍ത്തുറുങ്ക്‌
തോല്‍പ്പിക്കുക ശില്‍പ്പം കല്‍പ്പവൃക്ഷം
അവ ഉറപ്പില്ലാതെ ഉച്ചരിക്കുന്ന രൂപങ്ങള്‍ എഴുതുമ്പോള്‍
ഇരട്ടിപ്പ്‌ ഒഴിവാക്കണം.
ഉദാഹരണം:
വേര്‍പാട്‌ മാര്‍കഴി വാര്‍തിങ്കള്‍ കാര്‍കൂന്തല്‍ ഉമ്പര്‍കോന്‍
ആയര്‍കോന്‍ നല്‍കുക പുല്‍കുക ചൊല്‍ക

6.2 മറ്റു വര്‍ണങ്ങള്‍ക്ക്‌ ര്‍ നു ശേഷം ഇരട്ടിപ്പ്‌ ആവശ്യമില്ല
ഉദാഹരണം:
മര്‍മം സ്വര്‍ഗം വര്‍ണം മര്‍ദം ഓര്‍മ
സര്‍വം ദുര്‍ബലം അര്‍ജുനന്‍ കര്‍മം വര്‍ഗം

6.3 'ര്‍' എന്നു തുടങ്ങുന്ന കൂട്ടക്ഷരങ്ങളില്‍ അതിഖരം, ഘോഷം
ഇവയ്ക്കു മുമ്പ്‌ ഖരത്തിനും മൃദുവിനും ഉച്ചാരണമില്ല.
അതിനാല്‍ ആ സ്ഥാനത്ത്‌ ഖരവും മൃദുവും എഴുത്തിലും
ഒഴിവാക്കണം.
ഉദാഹരണം:
മൂര്‍ഛ അര്‍ഥം വ്യര്‍ഥം പ്രാര്‍ഥന
വിദ്യാര്‍ഥി അര്‍ധം വാര്‍ധക്യം നിര്‍ധനന്‍



*Part III*

*changAthi <changaathi at yahoo.com> - uae, middleEast **..... Spice 'N
Flavor<http://web.archive.org/web/20000830205834/http:/spicenflavor.com/>
**Friday, the 8. of October 1999 9:9:29*


7. യ വ റ ഇവയില്‍ ഏതിലെങ്കിലും അവസാനിക്കുന്ന കൂട്ടക്ഷരങ്ങളിലും
അതിഖരം, ഘോഷം ഇവയ്ക്കു മുമ്പ്‌ ഖരത്തിനും മൃദുവിനും
ഉച്ചാരണമില്ല; അവിടെയും ഖരമൃദുക്കള്‍ എഴുതരുത്‌.
ഉദാഹരണം:
പഥ്യം രഥ്യ നേപഥ്യം സാരഥ്യം അധ്യാപകന്‍ അധ്യായം
മധ്യം സാധ്യം അധ്വാനം അധ്വരം അധ്വഗന്‍ വിധ്വംസനം
ഗ്രധ്രം ഉഛ്വാസം

7.1 ധ കാരത്തിനു മുന്‍പ്‌ ഗ്‌ ദ്‌ എന്നിങ്ങനെ രണ്ടു മൃദുക്കള്‍ എഴുതിയിരുന്ന
കൂട്ടക്ഷരത്തില്‍ (ഗ്‌ ദ്‌ ധ) ഉച്ചാരണത്തിലില്ലാത്ത ദ കാരം എഴുതണ്ട.
ഉദാഹരണം:
മുഗ്ധ വിദഗ്ധന്‍ സ്രഗ്ധര സ്നിഗ്ധം ദുഗ്ധം സന്ദിഗ്ധം

8. സ കാര ഷ കാരങ്ങള്‍ക്കു പിന്നാലെ ക കാരം ചേര്‍ന്നുണ്ടാകുന്ന
കൂട്ടക്ഷരങ്ങളില്‍ ക ഇരട്ടിക്കണ്ട.
ഉദാഹരണം:
ഭാസ്കരന്‍ സംസ്കാരം സ്കൂള്‍ സംസ്കൃതം പരിഷ്കാരം
പുഷ്കരന്‍ ദുഷ്കരം ദുഷ്കൃതി ശുഷ്കം

9. ദന്ത്യമായ ന കാരം കൂട്ടക്ഷരമായി വരുമ്പോള്‍ ചന്ദ്രക്കലയിട്ടു ന്‌
എന്നു പിരിച്ചെഴുതണം.
ഉദാഹരണം:
ചന്ദനം നന്ദി ഇന്ദു വന്ദനം ബിന്ദു
അന്ധന്‍ ഗാന്ധി ബന്ധു സന്ധി മന്ഥര

10. കൂട്ടക്ഷരത്തിലെ ആദിവര്‍ണം ത, ദ, ല ഇവയില്‍ ഏതായാലും
ഉച്ചാരണമനുസരിച്ച്‌ 'ല്‍' എന്നേ എഴുതാവൂ.
ഉദാഹരണം:
ഉല്‍സവം മല്‍സ്യം അല്‍ഭുതം ഉല്‍ഘാടനം
ഉല്‍പ്രേക്ഷ വല്‍സല ഉല്‍സാഹം വാല്‍സല്യം
തല്‍ഭവം കല്‍ഹാരം കല്‍ക്കണ്ടം നെല്‍ച്ചെടി
പുല്‍ത്തൊട്ടി പാല്‍പ്പാത്രം അല്‍പ്പം കല്‍പ്പന

11. ഇ ഈ എ ഏ എന്നിവയ്ക്കും ഇരട്ടിച്ച പ്രത്യയ ക കാരത്തിനും
ഇടയ്ക്ക്‌ യ കാരോച്ചാരണം സാധാരണമാകയാല്‍
എഴുതിക്കാണിക്കേണ്ടതില്ല.
ഉദാഹരണം:
ഇരിക്കണം കളിക്കുക കുടിക്കുക ചെടിക്ക്‌ നശിക്കണം
മാലതിക്ക്‌ മരിക്കുക വാശിക്ക്‌ വീട്ടിലേക്ക്‌ തീക്ക്‌

11.1 അ കാരത്തിനു ശേഷം 'ക്ക' യോ 'യ്ക്ക' യോ വരുന്ന പദജോഡികള്‍
ധാരാളമുണ്ട്‌; എഴുത്തിലും ഈ വ്യത്യാസം വ്യക്‌തമാക്കണം.
ഉദാഹരണം:
അലക്കുക - അലയ്ക്കുക അരക്ക്‌ - അരയ്ക്ക്‌
അടക്കുക - അടയ്ക്കുക ഉറക്കുക - ഉറയ്ക്കുക
ഉടക്കുക - ഉടയ്ക്കുക കടക്കല്‍ - കടയ്ക്കല്‍
കലക്ക്‌ - കലയ്ക്ക്‌ കിടക്കുക - കിടയ്ക്കുക
മറക്കുക - മറയ്ക്കുക മുഴക്കുക - മുഴയ്ക്കുക
മടക്കുക - മടയ്ക്കുക മാക്കാന്‍ - മായ്ക്കാന്‍
വിലക്ക്‌ - വിലയ്ക്ക്‌

12. ദുഃഖം ഒഴികെയുള്ളവയില്‍ വിസര്‍ഗ ചിഹ്നം ഉപേക്ഷിക്കണം.
വിസര്‍ഗത്തിനു പിന്‍വരുന്ന വ്യഞ്ജനം ഇരട്ടിക്കലാണ്‌
മലയാളിയുടെ ഉച്ചാരണരീതി. എഴുത്തിലും അതേ വേണ്ടൂ.
ഉദാഹരണം:
മനശ്ശാസ്‌ത്രം അധപ്പതനം മനസ്സാക്ഷി തപശ്ശക്‌തി
മനസ്സുഖം മനസ്സാന്നിധ്യം ആയുശ്ശേഷം മനപ്പീഡ
അന്തപ്പുരം മനപ്പരിവര്‍ത്തനം

13. ചന്ദ്രക്കലയില്‍ ( ്‌) അവസാനിക്കുന്ന വാക്കിനെത്തുടര്‍ന്ന്‌ വ്യഞ്ജനം
വന്നാല്‍ ചന്ദ്രക്കലാസ്ഥാനത്ത്‌ ഉകാരമാണ്‌ മലയാളിയുടെ
സ്വാഭാവികോച്ചാരണം. അതാണ്‌ എഴുത്തിലും വേണ്ടത്‌.
ഉദാഹരണം:
ഉപ്പ്‌ + വേണോ? = ഉപ്പുവേണോ?
പൊട്ട്‌ + തൊട്ടു = പൊട്ടുതൊട്ടു
ചന്ദ്രക്കലയില്‍ അവസാനിക്കുന്ന വാക്ക്‌ സ്വരത്തില്‍ത്തുടങ്ങുന്ന
വാക്കിനോടു ചേരുമ്പോള്‍ ഉച്ചാരണത്തിലെന്നപോലെ എഴുത്തിലും
ചന്ദ്രക്കല ലോപിപ്പിക്കണം.
ഉദാഹരണം:
ഉപ്പ്‌ + ഉണ്ട്‌ = ഉപ്പുണ്ട്‌
ആട്‌ + എവിടെ = ആടെവിടെ

14. സംബോധനാരൂപങ്ങളുടെയും ചോദ്യരൂപങ്ങളുടെയും ഒടുവില്‍
ദീര്‍ഘസ്വരം തന്നെ എഴുതണം.
ഉദാഹരണം:
മകളേ മാന്യരേ ശ്രീധരാ ഗീതേ മണീ സതീ
മഹാജനങ്ങളേ സുഹൃത്തേ അല്ലേ? കണ്ടോ?
ആണോ? വന്നോ? വേണോ? കാണുമോ? വയ്യേ? പോരേ?
അല്ലോ, അതോഇതോ എന്നിവയും ദീര്‍ഘസ്വരാന്തമായിത്തന്നെ
എഴുതണം.

15. പ്രതിഗ്രാഹികാവിഭക്‌തിപ്രത്യയം ഹ്രസ്വമായ എകാരമാണ്‌.
പ്രസംഗശൈലിയിലും മറ്റും അത്‌ നീണ്ടുപോയാലും ഹ്രസ്വമായിമാത്രമേ
അത്‌ എഴുതാവൂ.
ഉദാഹരണം:
കുട്ടികളെയും പക്ഷികളെക്കൊണ്ട്‌
അവരെക്കാള്‍ ജനങ്ങളെയെല്ലാം
സംബന്ധികാവിഭക്‌തിപ്രത്യയത്തിന്റെ ഒടുവിലും ഹ്രസ്വ
എകാരമേ ഉള്ളൂ. അതും ഹ്രസ്വമായിവേണം എഴുതാന്‍.
ഉദാഹരണം:
അച്ഛെ‍ യും അമ്മയുടെയും

16. ഹ്രസ്വ സ്വരത്തിനുശേഷം വരുന്ന പദാന്തസകാരം ഇരട്ടിക്കണം.
ഉദാഹരണം:
ബസ്സ്‌ പ്രസ്സ്‌ ന്യൂക്ലിയസ്സ്‌

16.1 ദീര്‍ഘസ്വരത്തിനുശേഷം വരുന്ന പദാന്ത സകാരം ഇരട്ടിക്കണ്ടാ.
ഉദാഹരണം:
ക്ലാസ്‌ ഗ്ലാസ്‌ പൊലീസ്‌ ഷൂസ്‌ പാസ്‌ ഗ്യാസ്‌
പദാന്തത്തിലെ നിഷേധപ്രത്യയം ദീര്‍ഘ അകാരമാണ്‌. അത്‌
ദീര്‍ഘമായിത്തന്നെ എഴുതണം.
ഉദാഹരണം:
വേണ്ടാ പോരാ വയ്യാ
ഏ എന്ന അവധാരക ചിഹ്നംചേര്‍ന്ന രൂപത്തോടന്വയിക്കുന്ന
ക്രിയാരൂപത്തിന്റെ ഒടുവില്‍ ദീര്‍ഘ ഉകാരം തന്നെ വേണം.
ഉദാഹരണം:
നീയേ ഇങ്ങനെ എഴുതൂ.
അവനേ ഇതു പറയൂ.
ന കാരാന്തനാമങ്ങളുടെ നിര്‍ദേശികാരൂപങ്ങളില്‍നിന്നു
വേര്‍തിരിച്ചറിയാന്‍ തക്കവണ്ണം അവയുടെ ഉദ്ദേശികാരൂപങ്ങള്‍ -
ഉം എന്ന സമുച്ചയം ചേരുമ്പോള്‍ -
ന്നും എന്നവസാനിപ്പിക്കുന്നതു നന്ന്‌.
ഉദാഹരണം:
രാജനും ഗോപനും കണ്ണന്നും സോമന്നും പണം കൊടുത്തു.
കുറിപ്പ്‌:
ു‍ ൂ‍ ്യ‍ ഈ ഉപചിഹ്നങ്ങള്‍ (ഉ, ഊ, യ എന്നിവയുടേത്‌) ചെറിയ ടൈപ്പിലും
കുട്ടികള്‍ക്കുപോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ തക്കവണ്ണം അന്യോന്യം
തികച്ചും വ്യത്യസ്‌ത രൂപത്തില്‍ വേണം രേഖപ്പെടുത്താന്‍. ലിപിബോധന ഘട്ടത്തില്‍
അധ്യാപകര്‍ ഈ ഉപചിഹ്നങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അക്ഷരങ്ങള്‍ എത്ര? ഏതെല്ലാം?
പ്രാഥമികഘട്ടത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന മലയാളം
അക്ഷരമാലയില്‍ താഴെക്കാണിക്കും വിധം  49 അക്ഷരങ്ങള്‍ മതിയാകും:

സ്വരങ്ങള്‍  13
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ

വ്യഞ്ജനങ്ങള്‍ 36
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ
(to be contd..)

 -viswam

------------------------------


On Nov 26, 2007 11:08 PM, Cibu C J <cibucj at gmail.com> wrote:

> I agree. It must be a documentation issue. At this moment, I don't know
> how it behaves with traditional script, older books were movable type letter
> faces are not that legible.
>
> Cibu
>
>  On Nov 26, 2007 11:36 AM, Anil <sudhanil at gmail.com> wrote:
>
> > To avoid such issues, I had a look at
> > http://www.malayalamresourcecentre.org/Mrc/products/nayana.html
> > and noted the following prior to scanning:
> >
> > # Supports TIFF and BMP image formats.
> > # Supports document Images with resolution 300 dpi and above.
> >
> > and used .tif format & 400 dpi resolution.
> >
> > Anil
> >
> >
> > On Nov 26, 11:16pm, "Cibu C J" < cib... at gmail.com> wrote:
> > > I just checked one file in it. It didn't work. I notice that it is
> > scanned
> > > without gray scale. If you could scan just one page in gray scale and
> > keep
> > > the dpi 300 exact - because that worked for me. JPG is good enough.
> > >
> > > Also, you could upload all the scanned pages as an album to
> > > picasaweb.google.com in the original size. Then rest of us can
> > download the
> > > album as it is. Also, they can see the images as slideshow.
> > >
> > > BTW, is there any relevance to this 1999 doc when there is a
> > superseding
> > > 2001 document available?
> > >
> > > Cibu
> > >
> > > On Nov 26, 2007 10:53 AM, Anil <sudha... at gmail.com> wrote:
> > >
> > > > Anivar Wrote:
> > >
> > > > > വേറെ സ്ഥലമൊന്നൂല്യെങ്കില് തല്ക്കാലത്തേക്കിടൂ. പിന്നെ വേണമെങ്കില്
> > > > മാറ്റാലോ
> > > > ഇവിടെ തല്ക്കാലത്തേയ്ക്ക് ഇട്ടു. ആരെങ്കിലും നയനവല്ക്കരിക്കാനെടുത്ത
> > > > ശേഷം മാറ്റിക്കോളൂ.
> > >
> > > --http://cibucj.googlepages.com
> > > മലയാളം ബ്ലോഗുകള് വായിക്കൂ:http://vayanalist.blogspot.com
> >
> > മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
> > > >
> >

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071127/682a7c85/attachment-0001.htm>


More information about the discuss mailing list