[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
MAHESH MANGALAT
maheshmangalat at gmail.com
Sun Nov 25 22:46:45 PST 2007
സ്റ്റൈല്‍ പുസ്തകത്തില്‍ തന്നെ പലയിടത്തും വിവിധ സ്റ്റൈലുകളില്‍
എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക!
എത്ര നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ മലയാളം ഉണ്ടാക്കപ്പെട്ടതെന്ന് അവരുടെ
ഇത്തരം രേഖകള്‍ വായിച്ചാല്‍ മനസ്സിലാകും.
ആ കമ്മിറ്റിയില്‍ മലയാളഭാഷയുടെ കാര്യം നിശ്ചയിച്ച ഭാഷാപണ്ഡിതന്മാര്‍
ആരൊക്കെയാണ്. പി.ഗോവിന്ദപിള്ളയുടെയും പ്‍രബോധചന്‌ദ്‌രന്‍ നായരുടെയും മുന്നില്‍
വായതുറന്ന് ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അക്കൂട്ടത്തില്‍
ആന്‍ഡ്രൂസ്‌കുട്ടി മാത്രമായിരിക്കും. എന്തു ഫലം.
അതിനാലാണ് യൂസര്‍കമ്യൂണിറ്റിയെ സ്വതന്ത്രമായി വിടാന്‍ പറയുന്നത്. ഇപ്പോള്‍
നടക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ പരമ്പരകള്‍ നടത്തി
ഒന്നുമറിയാത്ത നാട്ടുകാരെ വിഡ്ഢികളാക്കുന്നതും നിറുത്തണം.
മഹേഷ് മംഗലാട്ട്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071126/321b94d3/attachment-0001.htm>
More information about the discuss
mailing list