[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Anivar Aravind
anivar.aravind at gmail.com
Sun Nov 25 20:40:49 PST 2007
Cibu C J wrote:
> ഏതാണ് രചന മുന്നോട്ട് വയ്ക്കുന്ന അക്ഷരക്രമം? ഉണ്ടെങ്കില്‍, അത് പിഡിഎഫായോ മറ്റോ ലഭ്യമാണോ?
സിബുവിന്റെ ചോദ്യം ആരോടാണ്? ഈ മെയിലില്‍ രചന അക്ഷരവേദിക്കാരാരെയും cc ചെയ്തുകണ്ടില്ല.
അത് നേരില്‍ ചോദിക്കുക. കിട്ടിയാല്‍ ഈ ലിസ്റ്റിലും അറിയിക്കുക.
പിന്നെ പൊതുവായാണ് ചോദിച്ചതെങ്കില്‍ എനിക്കു പറയാനുള്ളത് ചുവടെ.
മലയാള ഭാഷയുടെ ജൈവരൂപത്തെ രചന പിന്തുടരുന്നു എന്നതാണല്ലോ ഈ ചോദ്യത്തിനു കാരണം. അതു
പിന്തുടരുന്നത് രചന മാത്രമല്ല താനും. ISM gist നും സിഡാക് ഫോണ്ടുകള്‍ക്കപ്പുറവും മലയാളമുണ്ട്.
അത് ഇന്നും എഴുത്തുലിപികളില്‍ സജീവമായിത്തന്നെ നിലനില്‍ക്കുന്നുമുണ്ട്. അത് പിഡിഎഫ്
വിജ്ഞാപനങ്ങളിലൂടെ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഡിജിറ്റലായി അത്
ലഭ്യമാക്കേണ്ടത് രചനയുടെ മാത്രം ചുമതലയുമല്ല. നടത്തേണ്ടവര്‍ പൊട്ടത്തരങ്ങള്‍ നിരത്തി
കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകളെ ഒക്കെ ബ്രേക്ക് ചെയ്യുകയായിരുന്നു താനും.
അജ്ഞത ഒരു കുറ്റമൊന്നുമല്ല സിബൂ. അജ്ഞത അധികാരമാകുന്നതാണ് അല്ലെങ്കില്‍ ഇതു രണ്ടും
കൂടിച്ചേരുന്നതാണ് സര്‍ക്കാറിന്റെ മാനകീകരണ ശ്രമങ്ങളിലും സമീപകാല യൂണിക്കോഡ് ചര്‍ച്ചകളിലും
ഒക്കെ കാണുന്നത്.
ഭാഷയുടെ തനതു നിയമങ്ങളെ ഡിജിറ്റലായി ഡോക്യുമെന്റ് ചെയ്യാനുള്ള ഒരു ശ്രമത്തിന് മുന്‍കൈ
എടുക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തയ്യാറാണ്. ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് അവയുടെ
ഒരു പൂള്‍ തയ്യാറാക്കുന്നതിനും. അത് ഇന്ന് അത്യാവശ്യമായിക്കൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ.
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list