[smc-discuss] മാനകീകരണമല്ല പ്രശ്നം
Santhosh Thottingal
santhosh00 at gmail.com
Fri Nov 23 16:30:18 PST 2007
Sanooj Surendranath wrote:
> പിന്നെ 2001 -ല്‍ പ്രസിദ്ധീകരിച്ച കേരള ഗസറ്റില്‍ (http://tinyurl.com/2ym56y )
> മലയാളം എന്കോഡിംഗിനെപ്പറ്റിയും ലക്സികോഗ്രാഫിയെപ്പറ്റിയും പരാമര്ശിച്ചിട്ടൂണ്ട് . 1999-ലെ
> സ്റ്റൈല്‍ പുസ്തകത്തെ ഈ ഗസറ്റ് റഫര്‍ ചെയ്യുന്നുണ്ട് (pdf version ഇവിടെ:
> http://tinyurl.com/237m8r )
നന്ദി സനൂജ്..
വളരെ വിജ്ഞാനപ്രദമായ ആ റിപ്പോര്‍ട്ടില്‍ നിന്ന് വളരെ ഇന്റലിജന്റ് ആണെന്ന് തോന്നിയ ചില
ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു. ആരോടും പരാതിയോ പരിഭവമോ പറയാനല്ല. വെറുതേ നിങ്ങളുടെ
'അറിവിലേയ്ക്ക്'. :)
1. Malayalam keyboard shall have the following characters:
....
ൗ
ൌ കണ്ടില്ല. അവസാനം വായിച്ചു അത് യുണിക്കോഡില്‍ നിന്ന് ഡിലീറ്റ് ചെയ്യാമെന്ന്
chillu (5)
ന്‍ ല്‍ ര്‍ ള്‍ ണ്‍
consonant signs (4)
(എനിയ്ക്ക് ഇവ ഒറ്റയ്ക്ക് ടൈപ്പ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ഉദാഹരണത്തോടെ കാണിയ്ക്കുന്നു)
a) ത്യ എന്നതിലെ തയ്ക്ക് ശേഷമുള്ള ചിഹ്നം b) ക്ര യിലെ ചിഹ്നം, c) ക്വ യിലെ
ചിഹ്നം . നാലാമത്തേതെന്ന് കൊടുത്തിട്ടില്ല. വിട്ടു പോയിരിയ്ക്കുന്നു. ക്ല യിലെ ല യുടെ
ചിഹ്നമാണെന്ന് തോന്നുന്നു.
.....
Thus there are 73 basic characters required in Malayalam keyboard.
2) പേജ് 17 ല്‍ നിന്നും. ഉദ്ധരണിയിലെ വാചകം പ്രത്യേകം ശ്രദ്ധിയ്ക്കുക. : It is reported
that more than 90% of the word processing packages used in Malayalam
uses Inscript keyboard. So, the acceptability of a totally new
standard may not be very
high and may take time, even if the typing efficiency is more with
the new layout.
"Also, the numerous documents already generated using Inscript will
have to be
converted to the new standard."
ഇന്‍സ്ക്രിപ്ട് എന്ത്? എന്‍കോഡിങ്ങ് എന്ത്? കീബോര്‍ഡ് ലേയൗട്ട് എന്ത്?! ഡോക്യുമെന്റില്‍ ഇത്
ഇന്സ്ക്രിപ്റ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്തതാണെന്ന് എഴുതിവച്ചിരിയ്ക്കുമോ?
3) പേജ് 22
Chandrakkala cannot be attached to vowels, vowel signs, anuswaram and
visargam.
ഇ്, കു് , സം്, കഃ് are not valid syllables.
- സംവൃതോകാരം ഉപയോഗം തെറ്റാണെന്ന്..ഓ സോറി ് ആണല്ലോ സംവൃതോകാരം..
Typing യ after consonant and chandrakkala ( which is the sequence used
in Inscript
keyboard overlay to get [യയുടെ ചിഹ്നം]) will result in the consonants
being separated by chandrakkala.
......
consonant sign [വയുടെ ചിഹ്നം]
Consonant sign [വയുടെ ചിഹ്നം] is attached to consonants/conjuncts as
follows. Vowel sign, if present, is to
be typed after [വയുടെ ചിഹ്നം]
തത്വം ത ത [വയുടെ ചിഹ്നം] വ ം
ശ്വാസം ശ [വയുടെ ചിഹ്നം] ാ സ ം
Typing വ after consonant and chandrakkala ( which is the sequence used
in Inscript
keyboard overlay to get [വയുടെ ചിഹ്നം] ) will result in the consonants
being separated by chandrakkala.
തത്വം ത ത ് വ ം
ശ്വാസം ശ [വയുടെ ചിഹ്നം] ാ സ ം
.......
ശയും വയും കൂടിച്ചേര്‍ന്ന് അബദ്ധത്തിലെങ്ങാനും ശ്വ ഉണ്ടായിപ്പോയാല്‍ എന്തു ചെയ്യും?
Typing ര after consonant and chandrakkala ( which is the sequence used
in Inscript keyboard
overlay to get [രയുടെ ചിഹ്നം ക്ര യിലെ പോലെ ] ) will result in the
consonants being separated by chandrakkala.
....
Typing റ after consonant and chandrakkala will result in the consonants
being separated by
chandrakkala.
ഇത് സത്യം.. ഉദാഹരണം പ്‌റാവ്
പേജ് 25
2. The key combination required to get ന്റ shall be ന്‍ followed by റ.
If ന്‍ and റ are to be separately displayed as in the name ഹെന്‍റി, the
key combination
required is ന്‍ followed by chandrakkala ( ് ) followed by റ.
എന്റെ എ ന്‍ റ െ
ഹെന്‍റി ഹ െ ന്‍് റ ി
ഈ ലോജിക്ക് കണ്ടുപിടിച്ചവരുടെ മുന്നില്‍ ഞാന്‍ ഒരു മിനിട്ട് നമിയ്ക്കുന്നു.
ഓകെ , ഇനി തുടരാം
പേജ് 26
4. Conjuncts can also be shown with chandrakkala in between the
constituent consonants,
without formation of the conjunct. This can be achieved by typing
chandrakkala twice.
ശക്‌തി = ശ ക് ് തി
ചന്ദ്രക്കല രണ്ട് വട്ടം ടൈപ്പ് ചെയ്ത്.. അത്്... എന്ന് പറയുന്ന എഫക്ട് :)
അല്ല, അപ്പൊ ചന്ദ്രക്കലയ്ക്ക് മൊത്തം എത്ര ഉപയോഗമായി?
പേജ് 29
...
However, not many applications are available in Malayalam, which
conforms to Unicode.
Also, Unicode requires 16 bits per character against 8 bits of ISCII.
Till the time by which
the storage space and the bandwidth ceases to be a constraint, this is a
factor to be considered.
So, as an interim standard, it is recommended that ISCII be accepted for
character encoding
in Malayalam, with the necessary modifications incorporated. It is
suggested that the
situation be reviewed after one year, to take a decision on the
changeover to Unicode
standard. CDAC has assured the Committee that their Malayalam software
products will be
compatible with Unicode within a year.
......
പേജ് 30
3. The following characters which are now provided in Unicode may be
deleted, since these
are no more used in Malayalam:
Malayalam Letter Vocalic L (0D0C)
Malayalam Letter Vocalic LL (0D61)
Malayalam Letter Vocalic RR (0D60)
Malayalam Vowel Sign AU (0D4C) Malayalam
Vowel Sign AU is u
(0D57),
which has been wrongly
named as
Malayalam AU Length
Mark
[നോട്ട് ദി പോയന്റ് !]
Malayalam Digit ZERO (0D66)
Malayalam Digit ONE (0D67)
Malayalam Digit TWO (0D68)
Malayalam Digit THREE (0D69)
Malayalam Digit FOUR (0D6A)
Malayalam Digit FIVE (0D6B)
Malayalam Digit SIX (0D6C)
Malayalam Digit SEVEN (0D6D)
Malayalam Digit EIGHT (0D6E)
Malayalam Digit NINE (0D6F)
അതു ശരി മലയാളം അക്കങ്ങളൊന്നും ആരും ഉപയോഗിയ്ക്കുന്നില്ല . അതു കൊണ്ട് അത് ഡിലീറ്റ് ചെയ്യാം..
യുണിക്കോഡില്‍ ഡിലീറ്റ് ചെയ്യുന്ന പരിപാടിയുമുണ്ടോ?
പേജ് 38.
The following order of characters is recommended for the lexicographic
ordering of
Malayalam words.
അ ആ ഇ ഈ ് (സംവൃതോകാരം ) - ഇതാണോ സംവൃതോകാരം എന്ന് പറയുന്നത്?!
...
യ ര (റ, ര്‍) ...
.....
പുറംപോക്ക് താമസക്കാരായ ZWJ, ZWNJ എന്നിവരെപ്പറ്റി ആരും കേട്ടിട്ടില്ലെന്ന് തോന്നുന്നു.
റിപ്പോര്‍ട്ടിലെവിടെയും കണ്ടില്ല. ഭാഗ്യം!
ബാക്കിയൊക്കെ നിങ്ങള്‍ തന്നെ വായിച്ച് ആസ്വദിച്ചാലും....:)
-സന്തോഷ് തോട്ടിങ്ങല്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list