[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

Sanooj Surendranath sanooj at gmail.com
Fri Nov 23 21:50:57 PST 2007


"ഈ മെയിലിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ അത് കണ്ടിരിക്കാനിടയില്ല ദയവായി
സ്റ്റൈല്‍ബുക്ക് കിട്ടാനുണ്ടെന്നു പറയുന്നവര്‍ അത് നയന ഓസിആര്‍ ഉപയോഗിച്ച്
ടെക്സ്റ്റാക്കി ഇവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. "

നല്ല നിര്ദ്ദേശം!

പിന്നെ 2001 -ല്‍ പ്രസിദ്ധീകരിച്ച കേരള ഗസറ്റില്‍ (http://tinyurl.com/2ym56y )
മലയാളം എന്കോഡിംഗിനെപ്പറ്റിയും ലക്സികോഗ്രാഫിയെപ്പറ്റിയും പരാമര്ശിച്ചിട്ടൂണ്ട്
. 1999-ലെ സ്റ്റൈല്‍ പുസ്തകത്തെ ഈ ഗസറ്റ്‌  റഫര്‍ ചെയ്യുന്നുണ്ട്  (pdf version
ഇവിടെ: http://tinyurl.com/237m8r )

-സനൂജ്

On Nov 23, 2007 7:37 PM, MAHESH MANGALAT <maheshmangalat at gmail.com> wrote:

> മാനകീകരണമല്ല പ്രശ്നമെന്ന എന്റെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനാണ്
> എത് എഴുതുന്നത്
>
> നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന യുക്തിഭദ്രമായ ഒരു വ്യവസ്ഥയായിരുന്നു
> നമ്മുടെ ഭാഷയ്ക്ക് ഉണ്ടായിരുന്നത്. ടൈപ്പ് റൈറ്ററില്‍ ഉപയോഗിക്കാനായി മാത്രം
> രൂപമാറ്റം വരുത്താന്‍ വെച്ച നിര്‍ദ്ദേശം ഭാഷാപരിഷ്കരണം എന്ന ബാധയുള്ള ചിലര്‍
> വാശിപിടിച്ച് തുടരുന്നിടത്തുണ്ടായ പ്രശ്നങ്ങളാണ് ഇന്ന് മലയാളം നേരിടുന്ന
> പ്രശ്നം. ആരൊക്കെയാണിവര്‍ എന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട
> കാര്യമൊന്നുമില്ല. ഇക്കാര്യം ശ്രദ്ധിക്കുന്നവര്‍ക്ക് എല്ലാം ഇതറിയാവുന്നതാണ്.
>
> ഈ അവസ്ഥയില്‍ നിന്ന് ഭാഷ ഉപയോഗിക്കുന്നവരില്‍ നിന്നുമുണ്ടായ
> പരിശ്രമത്തിലൂടെയാണ് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം തിരിച്ചു വന്നത്. ആ
> ഉപയോക്തൃസമൂഹത്തിന് നേതൃത്വം നല്കിയത് രചന അക്ഷരവേദിയാണ്, രചന എന്ന ടെക്സ്റ്റ്
> എഡിറ്ററാണ് ഇതിനായി ഉണ്ടാക്കിയത്. ഇക്കാലത്ത് മലയാളം സിഡാക്കിന്റെ ഇസ്‍ഫോക്ക്
> എന്കോഡിംഗും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ടുമായി കമ്പ്യൂട്ടറില്‍
> ഉപയോഗിച്ചിരുന്നുവെന്നതും എല്ലാവര്‍ക്കും അറിയാം മലയാളത്തിന്റെ ലിപി
> പുതിയലിപിയാണെന്ന കേരളസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ നിര്‍ദ്ദേശമാണ്
> സിഡാക്കിന്റെ പുതിയലിപി മലയാളത്തിന്റെ അടിസ്ഥാനം. അതില്‍ നിന്ന് നാം ഇന്ന്
> ഉപയോഗിക്കുന്ന യൂനിക്കോഡ് മലയാളം ഫോണ്ടുകളായ അഞ്ജലി ഓള്‍ഡ് ലിപി,രചന_W01,മീര
> എന്നീ ഫോണ്ടുകളുടെയെല്ലാം തുടക്കം ആസ്കി എന്‍കോഡിംഗില്‍ മലയാളത്തിന്റെ തനതുലിപി
> സഞ്ചയം സാദ്ധ്യമാക്കിയ രചനയുടെ പരിശ്രമങ്ങളാണ്. ഇത്രയും മനസ്സിലുറപ്പിച്ചതിനു
> ശേഷം മാനകീകരണവാദികളുടെ വാദമുഖങ്ങള്‍ പരിശോധിക്കാം.
>
> രചന ടെക്സ്റ്റ് എഡിറ്ററും യൂനിക്കോഡ് എന്‍കോഡിംഗും ഒക്കെ വരുന്ന കാലത്താണ്
> നമ്മുടെ വിദഗ്ദ്ധര്‍ സ്റ്റൈല്‍ പുസ്തകങ്ങള്‍ എന്ന ഹാസ്യസാഹിത്യം ചമച്ചിരുന്നത്.
> ഈ മെയിലിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ അത് കണ്ടിരിക്കാനിടയില്ല ദയവായി
> സ്റ്റൈല്‍ബുക്ക് കിട്ടാനുണ്ടെന്നു പറയുന്നവര്‍ അത് നയന ഓസിആര്‍ ഉപയോഗിച്ച്
> ടെക്സ്റ്റാക്കി ഇവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.
>
>
> അഞജലി ഓള്‍ഡ് ലിപി, രചന_W01, മീര എന്നിവയൊന്നും സര്‍ക്കാര്‍വിലാസം
> പ്രവൃത്തികളായിരുന്നില്ല. ഇക്കാലത്ത് സര്‍ക്കാര്‍വിലാസം പ്രവൃത്തി ചില്ല്
> എന്‍കോഡിംഗിനു വേണ്ടിയുള്ള ഉത്സാഹമായിരുന്നു ഇതിനെ ഇന്‍ഡിക്‍ മെയിലിംഗ്
> ലിസ്റ്റിലെ ചര്‍ച്ചയിലും ബ്ലോഗിലെ ചര്‍ച്ചയിലും യൂസര്‍ കമ്യൂണിറ്റി
> യുക്തിസഹമായി ചോദ്യം ചെയ്തിരുന്നു അവിടെയെല്ലാം സ്വന്തം വാദങ്ങള്‍
> പരാജയപ്പെട്ടപ്പോള്‍ നടത്തുന്ന ചില സര്‍ക്കാര്‍വിലാസം പരിപാടികളുണ്ട്. ഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാനറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന
> സെമിനാറുകളാണ്. നിലയവിദ്വാന്മാരുടെ വൃന്ദവാദ്യം പരിപാടി. അവിടെ ചര്‍ച്ച
> മാനകീകരണം വേണമെന്നതാണ്.
> മലയാളത്തിന്റെ കാര്യം നിശ്ചയിക്കാന്‍ യൂസര്‍കമ്യൂണിറ്റിയെ അനുവദിക്കയേ
> വേണ്ടൂ. വേറെ പ്രശ്നമെന്താണ്?
> മഹേഷ് മംഗലാട്ട്
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071124/d2e294cc/attachment-0001.htm>


More information about the discuss mailing list