[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

MAHESH MANGALAT maheshmangalat at gmail.com
Fri Nov 23 16:37:46 PST 2007


മാനകീകരണമല്ല പ്രശ്നമെന്ന എന്റെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനാണ് എത്
എഴുതുന്നത്

നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന യുക്തിഭദ്രമായ ഒരു വ്യവസ്ഥയായിരുന്നു
നമ്മുടെ ഭാഷയ്ക്ക് ഉണ്ടായിരുന്നത്. ടൈപ്പ് റൈറ്ററില്‍ ഉപയോഗിക്കാനായി മാത്രം
രൂപമാറ്റം വരുത്താന്‍ വെച്ച നിര്‍ദ്ദേശം ഭാഷാപരിഷ്കരണം എന്ന ബാധയുള്ള ചിലര്‍
വാശിപിടിച്ച് തുടരുന്നിടത്തുണ്ടായ പ്രശ്നങ്ങളാണ് ഇന്ന് മലയാളം നേരിടുന്ന
പ്രശ്നം. ആരൊക്കെയാണിവര്‍ എന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട
കാര്യമൊന്നുമില്ല. ഇക്കാര്യം ശ്രദ്ധിക്കുന്നവര്‍ക്ക് എല്ലാം ഇതറിയാവുന്നതാണ്.

ഈ അവസ്ഥയില്‍ നിന്ന് ഭാഷ ഉപയോഗിക്കുന്നവരില്‍ നിന്നുമുണ്ടായ
പരിശ്രമത്തിലൂടെയാണ് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം തിരിച്ചു വന്നത്. ആ
ഉപയോക്തൃസമൂഹത്തിന് നേതൃത്വം നല്കിയത് രചന അക്ഷരവേദിയാണ്, രചന എന്ന ടെക്സ്റ്റ്
എഡിറ്ററാണ് ഇതിനായി ഉണ്ടാക്കിയത്. ഇക്കാലത്ത് മലയാളം സിഡാക്കിന്റെ ഇസ്‍ഫോക്ക്
എന്കോഡിംഗും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ടുമായി കമ്പ്യൂട്ടറില്‍
ഉപയോഗിച്ചിരുന്നുവെന്നതും എല്ലാവര്‍ക്കും അറിയാം മലയാളത്തിന്റെ ലിപി
പുതിയലിപിയാണെന്ന കേരളസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ നിര്‍ദ്ദേശമാണ്
സിഡാക്കിന്റെ പുതിയലിപി മലയാളത്തിന്റെ അടിസ്ഥാനം. അതില്‍ നിന്ന് നാം ഇന്ന്
ഉപയോഗിക്കുന്ന യൂനിക്കോഡ് മലയാളം ഫോണ്ടുകളായ അഞ്ജലി ഓള്‍ഡ് ലിപി,രചന_W01,മീര
എന്നീ ഫോണ്ടുകളുടെയെല്ലാം തുടക്കം ആസ്കി എന്‍കോഡിംഗില്‍ മലയാളത്തിന്റെ തനതുലിപി
സഞ്ചയം സാദ്ധ്യമാക്കിയ രചനയുടെ പരിശ്രമങ്ങളാണ്. ഇത്രയും മനസ്സിലുറപ്പിച്ചതിനു
ശേഷം മാനകീകരണവാദികളുടെ വാദമുഖങ്ങള്‍ പരിശോധിക്കാം.

രചന ടെക്സ്റ്റ് എഡിറ്ററും യൂനിക്കോഡ് എന്‍കോഡിംഗും ഒക്കെ വരുന്ന കാലത്താണ്
നമ്മുടെ വിദഗ്ദ്ധര്‍ സ്റ്റൈല്‍ പുസ്തകങ്ങള്‍ എന്ന ഹാസ്യസാഹിത്യം ചമച്ചിരുന്നത്.
ഈ മെയിലിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ അത് കണ്ടിരിക്കാനിടയില്ല ദയവായി
സ്റ്റൈല്‍ബുക്ക് കിട്ടാനുണ്ടെന്നു പറയുന്നവര്‍ അത് നയന ഓസിആര്‍ ഉപയോഗിച്ച്
ടെക്സ്റ്റാക്കി ഇവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.


അഞജലി ഓള്‍ഡ് ലിപി, രചന_W01, മീര എന്നിവയൊന്നും സര്‍ക്കാര്‍വിലാസം
പ്രവൃത്തികളായിരുന്നില്ല. ഇക്കാലത്ത് സര്‍ക്കാര്‍വിലാസം പ്രവൃത്തി ചില്ല്
എന്‍കോഡിംഗിനു വേണ്ടിയുള്ള ഉത്സാഹമായിരുന്നു ഇതിനെ ഇന്‍ഡിക്‍ മെയിലിംഗ്
ലിസ്റ്റിലെ ചര്‍ച്ചയിലും ബ്ലോഗിലെ ചര്‍ച്ചയിലും യൂസര്‍ കമ്യൂണിറ്റി
യുക്തിസഹമായി ചോദ്യം ചെയ്തിരുന്നു അവിടെയെല്ലാം സ്വന്തം വാദങ്ങള്‍
പരാജയപ്പെട്ടപ്പോള്‍ നടത്തുന്ന ചില സര്‍ക്കാര്‍വിലാസം പരിപാടികളുണ്ട്. ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാനറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന
സെമിനാറുകളാണ്. നിലയവിദ്വാന്മാരുടെ വൃന്ദവാദ്യം പരിപാടി. അവിടെ ചര്‍ച്ച
മാനകീകരണം വേണമെന്നതാണ്.
മലയാളത്തിന്റെ കാര്യം നിശ്ചയിക്കാന്‍ യൂസര്‍കമ്യൂണിറ്റിയെ അനുവദിക്കയേ വേണ്ടൂ.
വേറെ പ്രശ്നമെന്താണ്?
മഹേഷ് മംഗലാട്ട്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071124/7321fcdd/attachment-0001.htm>


More information about the discuss mailing list