[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Jagan Nadh
jaganadhg at gmail.com
Thu Nov 22 23:56:03 PST 2007
>
> അനിവര്‍
.
ഭാഷയ്ക്ക് അതിന്‍റെ ലിപിയ്ക്ക് കാളങ്ങളായി പല പരിലര്‍ത്തനങ്ങളും വന്നിട്ടുണ്ട്.
പക്ഷേ ലിപി എന്ന ആദ്യ ഭാഷാ സാങ്കേതികവിദ്യ അതിന്‍റെ അന്തസത്ത നശിക്കാതെ ഇന്നും
നിലനില്‍ക്കുന്നുണ്ട്. മലയാളത്തിന് ദീര്‍ഘ എ കാര ചിഹ്നം ഇ യ്ക്ക് സ്ലന്തമായ
ലിപി രൂപം എന്നിവ കൈ വന്നു. പിന്നീട് പല പരിഷ്കാരങ്ങളും പരിഷ്കരണങ്ങളും
വന്നിട്ടുണ്ട്. ടൈപ്പ് റൈട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ലിപിയെ
എത്തിച്ചപ്പോള്‍ ലിപിയുടെ അന്തസത്ത വ്യാകരണം എന്നിവ നഷ്ടമായിട്ടില്ല. സൌന്ദര്യം
നഷ്ടമായിട്ടുണ്ടാകാം അത്രമാത്രം. കാലങ്ങളായുണ്ടായ പരിഷ്കാരം പലതും
പലവ്യക്തികളുടേതാണ് (ഇ മുതലായവ).
അച്ചടി
വ്യവസായത്തിന് സങ്കരലിപികളിലോട്ട് നീങ്ങേണ്ടിവന്നു. (ജഗന്‍ ഇതിനോട്
യോജിക്കുമെന്നു കരുതുന്നു. )
പത്രങ്ങള്‍ക്കും മറ്റും ഇതിനേ അന്നേ പ്രതിരോധിക്കാമായിരുന്നു. പക്ഷേ അവര്‍
എന്തുകൊണ്ട് അത് ചെയ്തില്ല എന്നത് അന്വേഷിക്കേണ്ടതാണ്. കാരണം പരിഷ്കരണം ഒരു
രാഷ്ട്രീയ തീരുമാനമായിരുന്നില്ല. രാഷ്ടീയ ചായ്‍വുള്ള പലരും ആ കമ്മറ്റിയില്‍
ഉണ്ടായിരുന്നു. സ്റ്റെല്‍ പുസ്തകം ഉണ്ടായതില്‍ സി ഐ ഐ എല്‍ ഇനും പങ്കുണ്ട്. നാം
കോള്‍ഗേറ്റും ലെക്സും ഒക്കെ ശീലിച്ച പോലെ പുതിയ ലിപിയും ഒരു ശീലമായി .
. പക്ഷേ ഭാഷാവിദഗ്ധരും
സാങ്കേതികവിദഗ്ധരും ഒത്തുചേര്‍ന്നേ ഇത് സാധ്യമാകൂ.
ആദ്യം ഭാഷാ വിദഗ്ദ്ധര്‍ സമവായത്തിലെത്തട്ടെ. എന്നിട്ടാവാം ബാക്കി.
ബംഗാളിലുണ്ടായ എഴുത്ത് ലിപി പരിഷ്കരണം ഈ വിദഗ്ദ്ധര്‍ വായിച്ച് പഠിക്കട്ടെ .
> മുറിമൂക്കന്‍മാരുടെ
> കാലം അവസാനിച്ചേ തീരു.
ആവര്‍ത്തിക്കുന്നത് ഇപ്പോഴും ഇതുതന്നെയാണ്.
പരിഷ്കരണത്തെ പലരും പറഞ്ഞ് രാഷ്ട്രീയ പ്രേരിതമാക്കിയതാണ്. കഴിഞ്ഞ ദിവസം ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാനുവല്‍ പിന്‍ വലിച്ചെന്ന് ആരോ വെറുതെ പറഞ്ഞ പോലെ.
അതാണ് ഈ ചര്‍ച്ച തുടങ്ങിയപ്പോള്‍തന്നെ റഫറന്‍സുകള്‍ നല്‍കാന്‍ ഞാന്‍
അഭ്യര്‍ത്ഥിക്കുന്നത്. അവിടെ ഇവിടെ എന്ന് പറയാതെ കൃത്യം റഫന്‍സ് വരട്ടെ.
എന്തായാലും ഞാന്‍ ഈവിഷയത്തില്‍ ഗവേഷണം തുടങ്ങി. സര്‍ക്കാര്‍ പണം കൊണ്ടല്ല.
പിശുക്കി നേടിയ പണം കൊണ്ട്.
ജഗന്നാഥ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071123/eae0999b/attachment-0001.htm>
More information about the discuss
mailing list