[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Anivar Aravind
anivar.aravind at gmail.com
Thu Nov 22 03:19:54 PST 2007
കുറച്ചു ദിവസങ്ങളായി നല്ല തിരക്കിലായതുകൊണ്ട് ഈ ചര്‍ച്ചയില്‍ വേണ്ടപോലെ
പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
മാനകീകരണമെന്നത് കാലങ്ങളിലൂടെ ഒരു ഭാഷ ആര്‍ജ്ജിച്ചെടുക്കുന്ന ഒരു
രീതിയാണ്. അത് മലയാളത്തിനുമുണ്ട്. അതിനെ മനസ്സിലാക്കാത്തതാണ്
സര്‍ക്കാര്‍ സ്ഥാപനങ്ങളും മലയാളം കമ്പ്യൂട്ടിങ്ങ് രംഗവും നേരിടുന്ന
പ്രധാന പ്രശ്നം. ഭാഷപോലുള്ള ജനതയുടെ സമ്പത്തില്‍ മാനകീകരണം നടത്താന്‍
സ്റ്റേറ്റ് എന്ന അധികാര രൂപത്തിന്റെ പിന്തുണമാത്രം പോര. ( വിശ്വം പറഞ്ഞ
അധികാരത്തിന്റെ ആധാരത്തെക്കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കുന്നു)
ഭാഷയുടെ മാനകീകൃതമായ നിലനില്‍പ്പിനെ ഡിജിറ്റല്‍ ലോകത്തേക്ക്
എത്തിക്കാനുള്ള ശ്രമഫലമായാണ് ജഗന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്റ്റൈല്‍
ബൂക്ക് ചരിതങ്ങളും ലിപിപരിഷ്കരണ മാമാങ്കങ്ങളും ഉണ്ടായത്. പക്ഷേ ഉദ്ദേശ്യം
എന്തുതന്നെയായാലും അവയ്ക്ക് പറ്റിയ പ്രധാനപ്രശ്നം സാമൂഹ്യസമ്പത്തായ ലിപി
വ്യവസ്ഥയെ , അതിന്റെ കാലങ്ങളിലൂടെയുള്ള മാനകീകൃത രീതിയെ
നശിപ്പിച്ചുഎന്നതാണ്. ഭാഷ ഉപയോഗിക്കുന്ന സമൂഹത്തിനു മുന്നില്‍
സ്റ്റേറ്റിന്റെ അധികാരം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു പ്രഹസനം. അതേസമയം
ഡിജിറ്റല്‍ യുഗത്തെ അഭിമുഖീകരിക്കുക എന്ന വെല്ലുവിളിമൂലം (മറ്റൊരു
ഉത്തരവും അന്ന് സാധ്യമല്ലാഞ്ഞിരുന്നതുകൊണ്ടും കൂടി ) അച്ചടി
വ്യവസായത്തിന് സങ്കരലിപികളിലോട്ട് നീങ്ങേണ്ടിവന്നു. (ജഗന്‍ ഇതിനോട്
യോജിക്കുമെന്നു കരുതുന്നു. )
ഇന്നത്തെ വെല്ലുവിളി ഭാഷയുടെ നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ മാനകീകൃത
രീതിയെ ഡോക്യുമെന്റ് ചെയ്യുകയും അതിനെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ
ഭാഷാകമ്പ്യൂട്ടിങ്ങ് കാലഘട്ടത്തിലേക്ക് പരിവര്‍ത്തനം നടത്താം എന്നതുമാണ്.
അതിന് ഇന്ന് ഒരുപാട് സാധ്യതകളുമുണ്ട്. പക്ഷേ ഭാഷാവിദഗ്ധരും
സാങ്കേതികവിദഗ്ധരും ഒത്തുചേര്‍ന്നേ ഇത് സാധ്യമാകൂ. മുറിമൂക്കന്‍മാരുടെ
കാലം അവസാനിച്ചേ തീരു. ഇത് കൂട്ടായ്മകളുടെയും അവയുണ്ടാക്കുന്ന സ്വതന്ത്ര
സ്റ്റാന്‍ഡേര്‍ഡുകളുടേയും കാലമാണ്. ഗവണ്‍മെന്റുകളുടെയും
കോര്‍പ്പറേറ്റുകളുടെയും ജോലി സ്വതന്ത്രസ്റ്റാന്‍ഡേര്‍ഡുകളെ
പിന്തുണയ്കുകയും ഉപയോഗിക്കുകയെന്നതും.
അനിവര്‍ അരവിന്ദ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list