[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Jagan Nadh
jaganadhg at gmail.com
Thu Nov 22 00:15:20 PST 2007
> കര്ശനമായി പറയണം എന്നെഴുതിയത് അതിനാവശ്യമായ അര്ഹത (സാങ്കേതികമായും
> ഭാഷാശാസ്ത്രപരമായും ചര്ച്ചയിലൂടെയും പഠനത്തിലൂടെയും സമവായത്തിലൂടെയും
> നേടിയെടുത്ത ദീര്ഘകാലാടിസ്ഥാനത്തിലുള്ള യഥാര്ത്ഥമായ അര്ഹത)
> ആര്ജ്ജിച്ചെടുത്തിട്ടുള്ള ഒരു അധികാരസ്ഥാപനം വേണം അത്തരം സ്റ്റൈല് ബുക്കുകള് /
> സ്റ്റാന്ഡേര്ഡുകള് നിര്മ്മിക്കേണ്ടത് എന്ന അര്ത്ഥത്തിലാണ്.
>
> "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന് നമുക്കെല്ലാം ഒരുമിച്ചുപറയാന്
> പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
>
>
ഇതെല്ലാം മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല്‍ പുസ്തകം എന്നതില്‍
പറയുന്നുണ്ട്.
ഈ പുസ്തകം ഈതേ വരെ പിന്‍വലിച്ചിട്ടില്ല . ( അങ്ങിനെ ആരോ പറഞ്ഞ കേട്ടു) .
അധികാരം കൊണ്ടോ രാഷ്ടീയം കൊണ്ടോ ബിരുദം കൊണ്ടോ ഉള്ള വലിപ്പം പറയുന്നവരുടെ
ബുദ്ധിമാത്രമല്ല മാനകീകരണത്തിന് അടിസ്ഥാനമായത്. കേരള ജനതയോട് സംവദിച്ചാണ് ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട് മാനകീകരണം നടത്തിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍
അവര്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. അതിനാലാണ് പ്‍റബോധചന് ദ്‍രിക വിരിയാതെ
നല്ല മാനകീകരണം നിലവില്‍ വന്നത്. ആവശ്യപ്പെടുന്നവര്‍ക്ക് സ്റ്റൈല്‍ പുസ്തകം
ഭാഷാ ഇന്‍സ്റ്റിറ്റയൂട്ട് സൌജന്യമായി നല്‍കുന്നുണ്ട് . ഒരാവര്‍ത്തി ഒന്ന്
വായിക്കുക .
എനിക്ക് കടും പിടുത്തമില്ല.
കാരണം ഞാന്‍ ഭാഷാ സാങ്കേതി വിദ്യാ തൊഴിലാളിയാണ് . ഭാഷയിലെയോ സാങ്കേതികവിദ്യയിലോ
മാത്രം വൈദഗ്ദ്ധ്യം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു യോഗ്യതയുമല്ല. ഇതിനെ
രണ്ടിനേയും ബാലന്‍സ് ചെയ്യാന്‍ കഴിയണം . അങ്ങിനെ ബാലന്‍സ് ചെയ്യാന്‍ കഴിയുന്ന
ആളാണ് സിബു. അതിലാണ് സിബുവിന്‍റെ അഭിപ്രായത്തെ ദഹിക്കാത്തതായി പലരും
കാണുന്നത്.
ഭാഷ വികലമായി എന്ന് വെറുതേ വിലപിക്കാതിരിക്കുക.
സാങ്കേതിക വിദ്യ വികസിക്കുമ്പോഴും ഭാഷയുടെ ഉത്പാദനക്ഷമത കുറയുന്നു. ആരാണ്
ഇതിനുത്തരമാദി?
ചിന്തിക്കുക . ഭാഷാ സാങ്കേതിക വിദ്യ വെറും ഫോണ്ടും ബ്ലോഗും മാത്രവുമല്ല.
ഇത്രമാത്രം
ജഗന്നാധ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071122/31d01938/attachment-0001.htm>
More information about the discuss
mailing list