[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

സുറുമ || suruma surumafonts at gmail.com
Wed Nov 21 23:13:45 PST 2007


എന്റെ അഭിപ്രായം:

1. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്ത്സ്യമായ ന

'ന'യുടെ താഴെ ഇടുന്ന ഒരു ബിന്ദുകൊണ്ട് വ്യത്യാസം വ്യക്തമാക്കുക.Visual
Backward compatibility ഉണ്ട്.കാരണം പുതിയ സമ്പ്രദായം ശീലിക്കാത്ത ഒരാള്‍
ബിന്ദുവിനെ അവഗണിക്കുകയും അപരിചിതത്വം തോന്നാതെ തന്റേതായ രീതിയില്‍
വായിക്കുകയും ചെയ്യും.

2. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്ത്സ്യഖരം)

ആവശ്യമില്ല.'റ്റ' എന്നത് റകാരത്തിന്റെ ഇരട്ടിപ്പുകൂടിയായതുകൊണ്ട്.

3. ഫിഷ് എന്നതിലെ /ഫ/

னയുടെ കാര്യത്തില്‍ പറഞ്ഞതു തന്നെ ചെയ്യാം.

4. രണ്ടുതരം വ (v/w)

ആവശ്യമില്ല

5. രണ്ടുതരം യ

ആവശ്യമില്ല

6. രണ്ടുതരം ഹ

ആവശ്യമില്ല

7. സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ

னയുടെ കാര്യത്തില്‍ പറഞ്ഞതു തന്നെ ചെയ്യാം.

കൂടാതെ, സംവൃത ു് കാരത്തിന് മീത്തലില് നിന്നും ഉകാരത്തില് നിന്നും
വേറിട്ട സ്വന്തമായ ചിഹ്നം ആവശ്യമില്ല.ഇപ്പോഴത്തെ രീതി( ു് )തന്നെയാണ്
അഭികാമ്യം.

ജൈവസ്വഭാവം മറന്നും തനിമ കളഞ്ഞും കൊണ്ട് സമ്പൂര്‍ണ്ണ യുക്ത്യാധിഷ്ഠിത
ഭാഷയാക്കാനുള്ള ദിശയിലുള്ള പരിഷ്ക്കാരങ്ങള്‍ മലയാളത്തെ ഒരു Indic
Esperanto ആക്കാതിരുന്നാല്‍ നന്ന്.

നന്ദി
സുരേഷ്


On Nov 22, 10:37 am, "Anilkumar KV" <anila... at gmail.com> wrote:
> On 22/11/2007, ViswaPrabha (വിശ്വപ്രഭ) <viswapra... at gmail.com> wrote:
>
>
>
> >  യുണികോഡ് പോലുള്ള സ്ഥാപനങ്ങള് അവരുടെ സ്റ്റാന്ദേര്ഡുകള്
> > നിര്വ്വചിക്കുന്നതിനു മുന്പുതന്നെ,  ഭാഷയുടെ തന്നെ (വ്യാകരണം, ഘടന,
> > അക്ഷര/ലിപിവിന്യാസക്രമം തുടങ്ങിയ തലങ്ങളില്) അടിസ്ഥാന നിലപാടുകള് വ്യക്തമാക്കി,
> > "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന് നമുക്കെല്ലാം ഒരുമിച്ചുപറയാന്
> > പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
>
> മലയാളം അക്ഷരമാല ഇനിയുമിനിയും കൂടുതല് സ്വനിമാധിസ്ഥിതമാകണം എന്നാണ്. ആ കണക്കില്
>
> > ഇനിയും കുറേക്കൂടി വര്ണ്ണ/ലിപിരൂപങ്ങള് മലയാളത്തിനു് ആവശ്യമാണെന്നാണ് എന്റെ
> > അഭിപ്രായം.
>
> സംവൃത ു് കാരത്തിന് മീത്തലില് നിന്നും ഉകാരത്തില് നിന്നും വേറിട്ട സ്വന്തമായ
>
> > ഒരു ചിഹ്നം തന്നെ വേണമെന്ന അറ്റത്തേക്കെത്തും എന്റെ ദുര.
>
> 2. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്ത്സ്യമായ ന
>
> > 3. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്ത്സ്യഖരം)
> > 4. ഫിഷ് എന്നതിലെ /ഫ/,
> > 5.രണ്ടുതരം വ (v/w)
> > 6.രണ്ടുതരം യ
> > 7.രണ്ടുതരം ഹ
> > 8.സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ
>
> ഇതു കൂടാതെ വേറെയും അക്ഷരങ്ങള്ക്കും സ്വരിതം, ഉദാത്തം, അനുദാത്തം തുടങ്ങിയ
>
> > allophonic രൂപഭേദങ്ങള്ക്കുപോലും  തനതായ ലിപിരൂപങ്ങള്
> > നിര്വ്വചിക്കപ്പെട്ടിരുന്നെങ്കിലോ എന്നാണ് *എന്റെ* ആശ. വാസ്തവത്തില് അത്തരം
> > കടത്തിയിരുത്തലുകള് മലയാളത്തിന്റെ എഴുത്തുഭാഷയില് പ്രാദേശിക ഡയാലക്റ്റുകള്ക്കും
> > വൈദേശികപദങ്ങള്ക്കും കൂടുതല് വ്യക്തതയാര്ന്ന നിലനില്പ്പു കൊടുക്കുകയാവും
> > ചെയ്യുക.
>
> അന്യഭാഷാപദങ്ങളെ കൂടി അവയുടെ തനിമയോടെ സ്വീകരിക്കാന്‍ പാകത്തില്‍  മലയാള
> അക്ഷരമാല ഇനിയും വിപുലപ്പെടുത്തണമെന്ന വിശ്വപ്രഭയുടെ നിലപാടിനെ പൂര്‍ണ്ണമായും
> പിന്താങ്ങുന്നു. ഭാഷയെ ഈ വിധത്തില്‍ ശക്തിപ്പെടുത്താനുള്ള സാങ്കേതിക സാദ്ധ്യത
> ഇന്നു് നിലവിലുണ്ടു്. അവയെ വലിയരളവില്‍ പ്രയോജനപ്പെടുത്തണം. മുന്‍കാല സാങ്കേതിക
> പരിമിതികളു് മൂലം മലയാളലിപിക്കുമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇപ്പോള്‍
> പ്രസക്തിയില്ല.
>
> സംവൃതോകാരത്തിന് പ്രത്യേക ചിഹ്നവും നല്ലൊരു നിര്‍‍ദ്ദേശമാണു്. ചില്ലക്ഷര
> നിര്‍വ്വചനത്തിന്  zwj എന്ന യുണിക്കോഡിലെ പൊതു വര്‍ണ്ണത്തിനു് പകരം, മലയാള
> പരിധിയിലെ തന്നെ വര്‍ണ്ണമുപയോഗിക്കുന്നതും പ്രയോജനകരമാണ്.
>
>   പുതുതായ്  വരുന്ന ഇത്തരം അക്ഷരങ്ങളെ, യുണിക്കോഡിന്‍റെ ഇന്നത്തെ ഘടനക്കു്
> ഉള്‍‍ക്കൊള്ളാന്‍ സാധിച്ചെന്നു വരില്ല. അതിനുള്ള പരിഹാരം യുണിക്കോഡിന്‍റെ ഘടനയെ
> പരിഷ്കരിക്കുക തന്നെയാണു്.  എതൊരു മാനനീകരണവും എക്കാലത്തേക്കുമുള്ളതല്ല.
> മാറ്റേണ്ടവ മാറ്റിയില്ലേങ്കില്‍ മുന്നോട്ടുള്ള പോക്കിനു തടസ്സമാകും. എങ്കിലും
> മാനകങ്ങള്‍ നിര്‍വ്വചിക്കുമ്പോളും മാറ്റിയെഴുതുമ്പോഴും അവ കൂടുതല്‍ കാലം
> നിലനില്‍ക്കാന്‍ പാകത്തിലായിരിക്കണം ചെയ്യേണ്ടത്.
>
> - അനില്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list