[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Santhosh Thottingal
santhosh00 at gmail.com
Tue Nov 20 21:25:18 PST 2007
On Nov 20, 2007 11:39 PM, MAHESH MANGALAT <mangalat at yahoo.com> wrote:
> പാവം. മറ്റു മനുഷ്യരെ
> മനസ്സിലാക്കാനോ
> ആംഗീകരിക്കാനോ
> ശീലിച്ചിട്ടില്ലാത്തവര്ക്ക്
> സ്വന്തം
> ഉച്ചക്കിറുക്കുകള്
> പോലും വലിയ
> സിദ്ധാന്തമായി
> തോന്നാം.
> സഹതപിക്കുകയേ
> നിവൃത്തിയുള്ളൂ.
ഇപ്പോള് നടക്കുന്ന ഭാഷയുടെ സാങ്കേതികതയെപ്പറ്റിയുള്ള ചര്ച്ചകളില്
പങ്കെടുക്കുന്നവരുടെയോ പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരുടെയോ
ഉദ്ദേശശുദ്ധിയിലോ ആത്മാര്ത്ഥതയിലോ എനിയ്ക്ക് യാതൊരു സംശയവുമില്ല.
ഭാഷയെത്തന്നെ മറക്കുന്നവര്ക്കിടയില് ഭാഷയെക്കുറിച്ച്
ചിന്തിയ്ക്കുന്നവരുണ്ടല്ലോ എന്ന് എല്ലാവര്ക്കും ആശ്വസിയ്ക്കാം.
പക്ഷേ ഭാഷയെ സംബന്ധിച്ച ഏതൊരു തീരുമാനവും വളരെയധികം ചര്ച്ചചെയ്യപ്പെട്ടും
വരുംവരായ്കകള് ചിന്തിച്ചുകൊണ്ടുമായിരിക്കണം.
പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരും അഭിപ്രായം പറയുന്നവരും അവരവരുടെ
അറിവിന്റെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
മലയാളത്തിന്റെ സാങ്കേതിക ഭാവിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്നവരും
ഭാഷാവിദദ്ധരും തമ്മിലുള്ള ക്രിയാത്മകമായ ഒരു ചര്ച്ചയിലൂടെ മാത്രമേ
ഇന്നത്തെ പ്രശ്നങ്ങള് പരിഹരിയ്ക്കാനാവൂ എന്നാണ് എന്റെ അഭിപ്രായം. പക്ഷേ
അതേ സമയം ഭാഷാസംബന്ധിയായ പ്രശ്നങ്ങളില് ആധികാരികമായി അഭിപ്രായം പറയാന്
കഴിവുള്ളവര് പലരും ഈ പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരാണോ എന്ന
സംശയവുമുണ്ട്. സ്വന്തം അറിവുകള് വച്ച് സാങ്കേതികരംഗത്ത്
പ്രവര്ത്തിക്കുന്നവര് ഏകപക്ഷീയമായ തീരുമാനങ്ങളെടുത്താല്, ഓരോരുത്തരും
അവരവരുടെ ഭാഗം മാത്രം ശരി എന്ന് വിചാരിച്ചു നിന്നാല് ദോഷം ഭാഷയ്ക്കു
തന്നെയാണ്. തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെയല്ല ഭാഷാപരിഷ്കരണം നടക്കേണ്ടത്.
മഹേഷ് സാറിനെപ്പോലെയുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിയ്ക്കാനും
തിരുത്താനും ഉണ്ടാവണം. അതൊക്കെ ചെവിക്കൊള്ളാന്‍ നമ്മുടെ
കടുംപിടിത്തങ്ങള്‍ തടസ്സമാവരുതു താനും
വിശ്വപ്രഭ പറഞ്ഞു: "ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്ശനമായി
നിര്ദ്ദേശിക്കാന് നമുക്ക് ആരെങ്കിലും ഉണ്ടായേ പറ്റൂ. ". പ്ലാസ്ടിക്
ബാഗ് നിരോധിച്ചതുപോലൊരുത്തരവിലൂടെ ഇതൊക്കെ സാധ്യമാവുമോ?
അമ്മയെത്തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നാണല്ലോ.. ഇങ്ങനെത്തെന്നെ
എഴുതണമെന്നു പറയുമ്പോള് എങ്ങനെ എന്ന ചോദ്യത്തിനാരുത്തരം നല്കും?
ബ്ലോഗുകളിലും മറ്റും നമ്മള്‍ നടത്തുന്ന ചര്‍ച്ചകള്‍ പലപ്പോഴും എവിടെയും
എത്താതെ നില്‍ക്കുന്നത് എന്തു കൊണ്ടാണ്?
ഭാഷയില് നിലനില്ക്കുന്ന അരാജകാവസ്ഥ - അതിനി യുണിക്കോഡ് മലയാളത്തിലും
വരും- ഭാഷ വളരുമ്പോളുള്ളതാണെന്ന സിബുവിന്റെ വാദത്തോട് യോജിയ്ക്കാന്
ബുദ്ധിമുട്ടുണ്ട്. വിവേകശൂന്യമായ തീരുമാനങ്ങള് പ്രകൃതിദത്തമായ
ഭാഷാവളര്ച്ചയായി കണക്കാക്കാമോ? സ്പെല്ലിങ്ങ് പലതുള്ള വാക്കുകള്
അപവാദങ്ങളായി കണ്ടേക്കാം. പക്ഷേ കൃത്യമായ എഴുത്തുരീതിയെ മാറ്റി
പലരീതിയില് എഴുതാം എന്ന് വരുത്തുന്ന തീരുമാനങ്ങള് അങ്ങനെയാണോ? ഭാഷയുടെ
കെട്ടുറപ്പിനെയല്ലേ അതു ബാധിയ്ക്കുന്നത്? ഗണിതശാസ്ത്രത്തിന്റെ
അടിത്തറയില് പ്രവര്ത്തിയ്ക്കുന്ന വിവരസാങ്കേതികവിദ്യക്ക് വെല്ലുവിളിയാണ്
ഇത്. ഞാനുദ്ദേശിയ്ക്കുന്നത് സാങ്കേതികവിദ്യക്ക് വേണ്ടി ഭാഷയെ മാറ്റണം
എന്നല്ല. പകരം വിവരസാങ്കേതികവിദ്യക്കപ്പുറത്ത് കൃത്യമായ നിര്വചനത്തോടും
വ്യാകരണത്തോടും കൂടിയ ഒരു ഭാഷ നമുക്കാവശ്യമാണ് എന്ന ധാരണയുടെ പുറത്താണ്.
അങ്ങനെത്തന്നെയായിരുന്നു നമ്മുടെ ഭാഷയുടെ പൂര്വ്വകാലം എന്നാണ് ഞാന്
വായിച്ചു മനസ്സിലാാക്കിയിട്ടുള്ളത്. ഭാവിയിലും
അതങ്ങനെത്തന്നെയായിരിക്കണം എന്നാണ് എന്റെ ആഗ്രഹവും...
ഈ വിഷയത്തില് നല്ലൊരു ചര്ച്ച ഇവിടെ പ്രതീക്ഷിക്കുന്നു.
-സന്തോഷ് തോട്ടിങ്ങല്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list