[smc-discuss] മാനകീകരണമല്ല പ്രശ്നം

MAHESH MANGALAT mangalat at yahoo.com
Tue Nov 20 10:09:03 PST 2007


1980=82 കാലത്ത്
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
എം.എ മലയാളം
വിദ്യാര്‍ത്ഥിയായിരുന്ന
കാലത്ത്  എന്റെ
അദ്ധ്യാപകര്‍
ക്ലാസ്സില്‍
പഠിപ്പിച്ച
വ്യാകരണചര്‍ച്ചകള്‍
വീണ്ടും ഞാന്‍
കേള്‍ക്കുകയാണ്. ഒരു
വ്യത്യാസമുണ്ട്.
ഇതൊക്കെ ലോകത്തില്‍
ആദ്യമായാണ് ചര്‍ച്ച
ചെയ്യപ്പെടുന്നതെന്നും
എന്റെ
വിവരക്കേടിന്റെ
തലത്തില്‍ ഇതൊക്കെ
തീരുമാനിക്കപ്പെടണമെന്നുമുള്ള
വാശി ഇവിടെയുണ്ട്.

പാവം. മറ്റു മനുഷ്യരെ
മനസ്സിലാക്കാനോ
ആംഗീകരിക്കാനോ
ശീലിച്ചിട്ടില്ലാത്തവര്‍ക്ക്
സ്വന്തം
ഉച്ചക്കിറുക്കുകള്‍
പോലും വലിയ
സിദ്ധാന്തമായി
തോന്നാം.
സഹതപിക്കുകയേ
നിവൃത്തിയുള്ളൂ.

പി.സോമനാഥന്റെ ലേഖനം
മലയാളഭാഷയുടെ
വര്‍ത്തമാനാവസ്ഥ
എത്രമേല്‍
അവ്യവസ്ഥിതത്വം
ഉള്ളതാണെന്നതില്‍
ഉല്‍കണ്ഠ
പുലര്‍ത്തുന്നു.
നീതീകരിക്കാവുന്നതാണ്
ആ ഉല്‍കണ്ഠ. മലയാളം
പഠിപ്പിക്കുന്ന
എന്നെയും
സോമനാഥനെയും
പോലെയുള്ള
അദ്ധ്യാപകര്‍
നിത്യവും
ക്സാസ്സുമുറികളില്‍
വിദ്യാര്‍ത്ഥികളുടെ
നിഷ്കളങ്കഹസ്തങ്ങളാല്‍
ഭാഷ കൊല
ചെയ്യപ്പെടുന്നതിന്
സാക്ഷിയാകേണ്ടി
വരുന്നവരാണ്.
മലയാളഭാഷയും
സാഹിത്യവും
നിത്യവൃത്തിയുടെ
ഭാഗമായി കൈകാര്യം
ചെയ്യുന്നവര്‍ എന്ന
നിലയില്‍ നിരവധി തവണ
ഓരോ ദിവസവും വികലമായ
ഭാഷ കാണേണ്ടി
വരുന്നവരാണ്
ഞങ്ങള്‍.

മാനകീകരണമില്ലാത്തതല്ല
മലയാളത്തിന്റെ
പ്രശ്നമെന്ന്
മനസ്സിലാക്കുക.
ഉണ്ടായിരുന്ന
മാനകീകരണത്തെ
പരിഷ്കരണവാദത്തിന്റെ
ന്യായത്തില്‍
നിരന്തരം തകിടം
മറിച്ചതാണ് പ്രശ്നം.

ഇക്കാര്യം
വിശദമാക്കാം.

ടൈപ്പ്
റൈറ്ററിനുവേണ്ടി
ഭാഷയെ
വികലമാക്കിയതിനെക്കുറിച്ചായിരുന്നല്ലോ
ചര്‍ച്ച മുഴുവനും.
എന്‍.വി.കൃഷ്ണവാര്യരേയും
ശൂരനാട്ട്
കുഞ്ഞന്‍പിള്ളയേയും
വെറുതേ വിടുക. അവര്‍
ആരും തുലഞ്ഞു
പോകട്ടെ ഈ ഭാഷ എന്നു
കരുതിയവരല്ല.
തങ്ങളുടെ
മുമ്പിലുള്ള
പ്രശ്നത്തിന്
ഉത്തരം
കണ്ടെത്താന്‍
ആത്മാര്‍ത്ഥമായി
ശ്രമിച്ചവരാണ്. ഇത്
തെളിയിക്കാന്‍
എന്നെ
വെല്ലുവിളിക്കുക. 

എന്നാല്‍
വിവരസാങ്കേതികവിദ്യയുടെ
കാലത്ത് മലയാളം
യൂനിക്കോഡ്
എന്‍കോഡിംഗിന്റെ
കാര്യത്തില്‍ എന്തു
സംഭവിച്ചുവെന്ന്
നോക്കുക.
ചില്ലക്ഷരത്തെക്കുറിച്ചുള്ള
തര്‍ക്കം,സംവൃതോകാരത്തെക്കുറിച്ചുള്ള
തര്‍ക്കങ്ങള്‍.
ഇവയിലൊക്കെ ഭാഷയുടെ
യുക്തി,വ്യാകരണപരമായും
ഭാഷാശാസ്ത്രപരമായും
സാങ്കേതികവിദ്യാപരമായും
എവിടെ, എങ്ങനെയെന്ന്
ആലോചിക്കുക,പറയുക.

മലയാളത്തിന്
മാനകീകരണമല്ല
വേണ്ടത്,കാര്യവിരമില്ലാത്തവരില്‍
നിന്ന് മോചനമാണ്
എന്നു ആരെങ്കിലും
പറഞ്ഞാല്‍ കുറ്റം
പറയരുത്.

ആണവവിജ്ഞാനം
മനുഷ്യവംശത്തിന്റെ
സംഹാരത്തിന്
ഉപയോഗിച്ചതു പോലെ
ആരെങ്കിലും
ഭാഷാശാസ്ത്രജ്ഞാനം
മലയാളഭാഷാനശീകരണത്തിന്
ഉപയോഗിക്കുന്നുവെങ്കില്‍
തിരിച്ചറിയാന്‍,പ്രതികരിക്കാന്‍
സാധിക്കുന്ന
ലോകത്തിലാണ് നാം
ജീവിക്കുന്നത്
എന്നതില്‍ അത്യധികം
ആഹ്ലാദിക്കുന്നു.

ഡോ.മഹേഷ് മംഗലാട്ട്
 



Dr.Mahesh Mangalat,Dept. of Malayalam,M.G.Govt. Arts College,
  NEW MAHE.673 311. India.
Mangalat,S.K.B.S.Road,MAHE.673 310.India.



      ____________________________________________________________________________________
Never miss a thing.  Make Yahoo your home page. 
http://www.yahoo.com/r/hs

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list