[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Anivar Aravind anivar.aravind at gmail.com
Mon Nov 26 20:23:40 PST 2007


Praveen wrote:
> ക്ഷമിക്കുക എന്നെ പോലുള്ളവര് ലിനക്സ് പഠിക്കുന്നതും പരീക്ഷണങ്ങള് നടത്തുന്നതും ഇങ്ങിനത്തെ ലിനക്സ് 
> ഗ്രൂപ്പുകളിലെ സം‌വാദങ്ങള് കണ്ടിട്ടാണ്‌. വിവരമില്ലാത്തവര്ക്ക് ഞങ്ങള് എല്ലാം ഉണ്ടാക്കിത്തരാം. 
> നിങ്ങള് ഒന്നും അറിയണ്ട, അതിനായി ഞങ്ങള് സ്വകാര്യമായി കഷ്ടപ്പെട്ടോളാം എന്ന 
> പ്രൊപ്രൈറ്റേറിയന് ഐഡിയ ലിനക്സിനേ കുറിച്ചുള്ള ഗ്രൂപ്പിലെങ്കിലും വേണ്ട എന്നെന്റെ അഭിപ്രായം
> 

അല്ല പ്രവീണേ ചര്‍ച്ചകളുടെ തരം തിരിക്കലേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. എല്ലാം 
അവീലുപരുവത്തില്‍ ഒരു ഗ്രൂപ്പില്‍ വേണോ അതോ ഡെവലപ്മെന്റും ലോക്കലൈസേഷനും വേറെ ലിസ്റ്റാക്കണോ 
എന്നാണ് ചോദ്യം . അതിലാര്‍ക്കും പ്രവേശനമോ മെമ്പര്‍ഷിപ്പോ നിഷേധിക്കുന്നുമില്ല. ആര്‍ക്കും 
കൂടാം. പക്ഷേ ചര്‍ച്ചകള്‍ വിഷയാധിഷ്ഠിതമായിരിക്കും

പ്രവീണിന്റെ "സ്വകാര്യമായി കഷ്ടപ്പെട്ടോളാം" "പ്രൊപ്രൈറ്ററി ഐഡിയ" തുടങ്ങിയ പ്രയോഗങ്ങള്‍ 
കഥയറിയാതെ ആട്ടം കാണലായിപ്പോയി.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list