ഡെബിയനുള്ള ശേഖരത്തില്‍ പുതിയ മാറ്റങ്ങള്‍

Praveen A pravi.a at gmail.com
Sun Nov 25 12:07:29 PST 2007


സൂഹൃത്തുക്കളെ,

ലെന്നി, സിഡ് പതിപ്പുകളുപയോഗിയ്ക്കുന്നവര്‍ക്ക് ഐസിയുവിന്റെ സുറുമയിട്ട
പതിപ്പ് ഇപ്പോള്‍ ലഭ്യമാണു്. എച്ചിനുള്ള പതിപ്പു് സുരേഷ് നേരത്തെ തന്നെ
ലഭ്യമാക്കിയിരുന്നെങ്കിലും ഐസിയുവിന്റെ ഡെബിയന്‍
പാക്കേജിങ്ങിലുണ്ടായിരുന്ന പിഴവു് കാരണം സുരേഷിന്റെ പാച്ചു് ചേര്‍ക്കാന്‍
സാധിച്ചിരുന്നില്ല.

ഉപയാഗിയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി

http://fci.wikia.com/wiki/SMC/repos/debian

എന്ന വിക്കി താള്‍ നോക്കുക.

ശേഖരത്തിന്റെ ക്രമീകരണങ്ങളും ഡാറ്റാബേസും ലഭ്യമല്ലാതിരുന്നതിനാല്‍ ആദ്യം
മുതലേ വീണ്ടും സജ്ജീകരിയ്ക്കേണ്ടി വന്നു :-(

എന്തായാലും ഇത്തവണ അവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണു് ശേഖരം
തയ്യാറാക്കിയിട്ടുള്ളതു്.

ഫെഡോറയ്ക്കുള്ള ശേഖരം കൂടി സജ്ജമാക്കണമെന്നുണ്ടു്, നോക്കട്ടെ. ഉബുണ്ടു
ഉപയോഗിയ്ക്കുന്നവര്‍ക്കു് സിഡ് ശേഖരം ഉപയോഗിച്ച് നോക്കാം. അല്ല ഇനി വേറെ
ശേഖരം തന്നെ വേണമെങ്കില്‍ താത്പര്യമുള്ളവര്‍ക്കു് മുമ്പോട്ടു് വരാം (ഇതു്
വളരെ പ്രയാസമുള്ളൊരു ജോലിയൊന്നുമല്ല). കമ്മ്യൂണിറ്റിയെ
വിശ്വാസമില്ലാത്തവര്‍ക്കു് വേണ്ടി (ലോഞ്ച്പാഡിന്റെ ചരിത്രം
കനോനിക്കലിന്റെ കമ്മിറ്റ്മെന്റ് മനസ്സിലാക്കിത്തരുന്നുണ്ട്) എന്റെ സമയം
ചിലവാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

കാര്‍ക്കോടകന്‍ വരെ ശരിയായി വന്നുകൊണ്ട് മലയാളത്തിന്റെ ഏറ്റവും മികവുറ്റ
പിഴവില്ലാത്ത ചിത്രീകരണമാണു് ഇതോടു് കൂടി ഓപ്പണ്‍ ഓഫീസിനു് ലഭിയ്ക്കാന്‍
പോകുന്നതു്. ഇതു് സാധ്യമാക്കിയതു് സുരേഷിന്റെ ഹാക്കുകളാണു്.

സുരേഷേ,
സംവൃതോകാരം കൂടി ശരിയാക്കാന്‍ നോക്കുമോ?

സന്തോഷേ,
ധ്വനിയുടേയും സ്വനലേഖയുടേയും പുതിയ പതിപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടേ?

ജിനേഷ്,
ലളിതയുടെയും ZWNJ ചേര്‍ത്ത xkb യുടേയും പാക്കേജുകള്‍ വേണമല്ലോ.

-- 
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: surumised_OOo.pdf
Type: application/pdf
Size: 24403 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/8f2bd0bd/surumised_OOo.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: screenshot-surumised_OOo.odt - OpenOffice.org Writer.png
Type: image/png
Size: 86399 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/8f2bd0bd/screenshot-surumised_OOo.odt-OpenOffice.orgWriter.png>


More information about the discuss mailing list