[smc-discuss] Re: ഡെബിയനുള്ള ശേഖരത്തില് പുതിയ മാറ്റങ്ങള്
Manilal K M
libregeek at gmail.com
Sun Nov 25 21:50:47 PST 2007
On 26/11/2007, Praveen A <pravi.a at gmail.com> wrote:
> സൂഹൃത്തുക്കളെ,
>
> ലെന്നി, സിഡ് പതിപ്പുകളുപയോഗിയ്ക്കുന്നവര്ക്ക് ഐസിയുവിന്റെ സുറുമയിട്ട
> പതിപ്പ് ഇപ്പോള് ലഭ്യമാണു്. എച്ചിനുള്ള പതിപ്പു് സുരേഷ് നേരത്തെ തന്നെ
> ലഭ്യമാക്കിയിരുന്നെങ്കിലും ഐസിയുവിന്റെ ഡെബിയന്
> പാക്കേജിങ്ങിലുണ്ടായിരുന്ന പിഴവു് കാരണം സുരേഷിന്റെ പാച്ചു് ചേര്ക്കാന്
> സാധിച്ചിരുന്നില്ല.
>
> ഉപയാഗിയ്ക്കുന്നതിനുള്ള നിര്ദ്ദേശങ്ങള്ക്കായി
>
> http://fci.wikia.com/wiki/SMC/repos/debian
>
> എന്ന വിക്കി താള് നോക്കുക.
>
> ശേഖരത്തിന്റെ ക്രമീകരണങ്ങളും ഡാറ്റാബേസും ലഭ്യമല്ലാതിരുന്നതിനാല് ആദ്യം
> മുതലേ വീണ്ടും സജ്ജീകരിയ്ക്കേണ്ടി വന്നു :-(
>
> എന്തായാലും ഇത്തവണ അവ കൂടി ഉള്പ്പെടുത്തിക്കൊണ്ടാണു് ശേഖരം
> തയ്യാറാക്കിയിട്ടുള്ളതു്.
>
> ഫെഡോറയ്ക്കുള്ള ശേഖരം കൂടി സജ്ജമാക്കണമെന്നുണ്ടു്, നോക്കട്ടെ. ഉബുണ്ടു
> ഉപയോഗിയ്ക്കുന്നവര്ക്കു് സിഡ് ശേഖരം ഉപയോഗിച്ച് നോക്കാം. അല്ല ഇനി വേറെ
> ശേഖരം തന്നെ വേണമെങ്കില് താത്പര്യമുള്ളവര്ക്കു് മുമ്പോട്ടു് വരാം (ഇതു്
> വളരെ പ്രയാസമുള്ളൊരു ജോലിയൊന്നുമല്ല). കമ്മ്യൂണിറ്റിയെ
> വിശ്വാസമില്ലാത്തവര്ക്കു് വേണ്ടി (ലോഞ്ച്പാഡിന്റെ ചരിത്രം
> കനോനിക്കലിന്റെ കമ്മിറ്റ്മെന്റ് മനസ്സിലാക്കിത്തരുന്നുണ്ട്) എന്റെ സമയം
> ചിലവാക്കാന് ഞാന് ഇഷ്ടപ്പെടുന്നില്ല.
>
> കാര്ക്കോടകന് വരെ ശരിയായി വന്നുകൊണ്ട് മലയാളത്തിന്റെ ഏറ്റവും മികവുറ്റ
> പിഴവില്ലാത്ത ചിത്രീകരണമാണു് ഇതോടു് കൂടി ഓപ്പണ് ഓഫീസിനു് ലഭിയ്ക്കാന്
> പോകുന്നതു്. ഇതു് സാധ്യമാക്കിയതു് സുരേഷിന്റെ ഹാക്കുകളാണു്.
>
> സുരേഷേ,
> സംവൃതോകാരം കൂടി ശരിയാക്കാന് നോക്കുമോ?
>
> സന്തോഷേ,
> ധ്വനിയുടേയും സ്വനലേഖയുടേയും പുതിയ പതിപ്പുകള് ഉള്പ്പെടുത്തേണ്ടേ?
>
> ജിനേഷ്,
> ലളിതയുടെയും ZWNJ ചേര്ത്ത xkb യുടേയും പാക്കേജുകള് വേണമല്ലോ.
>
> --
> പ്രവീണ് അരിമ്പ്രത്തൊടിയില്
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>
>
ഫെഡോറയിലെ സുറുമ പാക്കേജ് നിര്‍മ്മിക്കാന്‍ ഞാനും സഹായിക്കാം.
--
Manilal K M.
http://libregeek.blogspot.com
http://flossvalley.blogspot.com
Better to light one candle than to curse the darkness.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list