[smc-discuss] Re: [task #1561] Create a website for SMC project

Anivar Aravind anivar.aravind at gmail.com
Mon Nov 5 08:41:48 PST 2007


Evuraan::ഏവൂരാന്‍ wrote:
> അനിവര്‍,
> 
> linux1.thanimalayalam.in <http://linux1.thanimalayalam.in>
> linux2.thanimalayalam.in <http://linux2.thanimalayalam.in>
> chicago.thanimalayalam.in <http://chicago.thanimalayalam.in>
> 
>  തനിമലയാളം.ഓരഗ്   ഓടുന്നതു  ഇവിടെ (ഉത്തര  അമേരിക്കയിലെ) വോളണ്ടിയര്‍ മലയാളികള്
> തന്നിട്ടുള്ള ലിനക്സ് മെഷീനുകളി ലാണു്‌.  അതിലൊന്ന്്‌ എന്റെ  ലീവിങ്ങ് റൂമിലുള്ളതാണു്‌.
> റെസിഡന്ഷ്യ ല് ഇന്റെര്‍നെറ്റ് കണക്ഷനുകളിലാണു്‌ അവ, നടക്കാത്തത്, smtp മാത്രമേയുള്ളൂ, അതിനു്‌
> വരക്ക് എറൌണ്ടുകളുണ്ട്  താനും.
>  ഇതിനെത്ര റിലവന്സുണ്ടെന്നു്‌ അറിയില്ല. ഇതാണോ നിങ്ങളെല്ലാം തിരയുന്നതെന്നും അറിയില്ല. 
> എങ്കിലും അറ്റകൈക്ക്  ഫ്രിയായിട്ടൊരു നോഡും ഒരു സീ.എം.എസ്സും തന്നാല് ഇവ  പരിഗണിക്കപ്പെടുമോ?

നന്ദി ഏവൂരാന്‍ ഈ ഓഫറിന്. പക്ഷേ ഹോസ്റ്റിങ്ങിന് ഇപ്പോ അത്യാവശ്യം സെര്‍വര്‍ സ്പേയ്സ് നമുക്കുണ്ട്.
അതോണ്ട് ഇപ്പോ ഇത് വേണംന്നില്ല്യ. നമുക്ക് പിന്നെ കൂടുതല്‍ സൌകര്യങ്ങള്‍ വേണ്ടിവരികയാണെങ്കില്‍
ഈ സാധ്യത അന്വേഷിക്കാം. കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് അത്ര വല്യേ മിററുകളൊന്നും വേണ്ടല്ലോ.

> 
> എസ്.എം.സി. യ്ക്ക് നല്കാന് തയാറാണോ എന്നു ഞാനിതു വരെ അവരോട് ചോദിച്ചിട്ടില്ല, അനിവറിനും  
> ക മ്പനിക്കും താത് പരയ മുണ്ടാവുമോ എന്നറിയട്ടെ, ആദ്യം, എന്നു കരുതുന്നു.

ഏതായാലും ഡൊണേറ്റ് ചെയ്ത സെര്‍വറുകളില്‍ ഒരു കമ്മ്യൂണിറ്റി സൈറ്റ് ഓടുന്നത് വളരെ നല്ല
കാര്യമാണ്. തനിമലയാളം പോലെ.  ഞാന്‍ വിചാരിക്കുന്നത് ഇന്‍ഡ്ലിനക്സിനോട് സ്ഥലം തരാന്‍
പറയാനാണ്. NRCFOSS ഇന്‍ഡ്ലിനക്സിന് ഒരു സെര്‍വര്‍ ഡൊണേറ്റ് ചെയ്തിട്ടുണ്ട് . അത് സ്വതന്ത്ര
ഇന്‍ഡിക് ഭാഷാ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്.
http://code.indlinux.org ആണ് സെര്‍വര്‍ .

> ഈക്കാരയത്തില്, മറു പടി ഗ്രൂപ്പിലേക്ക അയ യ്ക്കാതെ, നേരിട്ട് എനിക്ക്  അയച്ചിരുന്നുവെങ്കില്
> നന്നായേനെ..!

ജനറല്‍ മറുപടിയായതിനാല്‍ ഗ്രൂപ്പിലേക്കും അയക്കുന്നു.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list