[smc-discuss] Re: ഇതാ വരുന്നൂ, സുലേഖ
Sajith VK
sajithvk at gmail.com
Wed Nov 14 19:35:54 PST 2007
കിടിലം....
ഇന്നുതന്നെ നോക്കാം...
On Nov 15, 2007 8:20 AM, Santhosh Thottingal <santhosh00 at gmail.com> wrote:
>
> ഗൂഗിള് ഈയിടെ പുറത്തിറക്കിയ <a
> href="http://www.google.com/transliterate/indic/Malayalam">ഗൂഗിള്
> ട്രാന്സ്ലിറ്ററേറ്റ്</a> എന്ന സേവനത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട് സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു, പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര് സംരംഭം: "സുലേഖ "
>
> എന്താണ് സുലേഖ?
>
> സുലേഖ gtk യില് തീര്ത്ത ഒരു GUI ടെക്സ്റ്റ് എഡിറ്ററാണ്. വരമൊഴി, സ്വനലേഖ തുടങ്ങിയവ ഓരോ
> അക്ഷരത്തിനെയും ലിപ്യന്തരണം ചെയ്യുമ്പോള് പദാനുപദ ലിപ്യന്തരണമാണ് സുലേഖ ചെയ്യുന്നത്. ഓരോ
> വാക്കും കഴിഞ്ഞ് സ്പേസ് അടിയ്ക്കുമ്പോള് തൊട്ടുമുമ്പ് ടൈപ്പ് ചെയ്ത മംഗ്ലീഷ് മലയാളമായി മാറുന്നു.
> എഴുതിയ മംഗ്ലീഷ് ആശയക്കുഴപ്പമില്ലാതെ ഒരു മലയാളം വാക്കിന് തത്തുല്യമാണെങ്കില് ആ മലയാളം
> വാക്ക് വരുന്നു. അല്ലെങ്കില് മംഗ്ലീഷിന്റെ ഏകദേശ ലിപ്യന്തരണം നടത്തി, ആ വാക്ക് ഒരു ചുവപ്പ്
> അടിവരയോടു കൂടി കാണിയ്ക്കുന്നു. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള് ഏറ്റവും യോജിച്ച മലയാളം വാക്കുകള്
> മെനുവില് കാണിയ്ക്കുന്നു. എന്നിട്ടും ഉദ്ദേശിച്ച വാക്ക് വന്നില്ലെങ്കില് ഒരു ഓണ്സ്ക്രീന്
> കീബോര്ഡിന്റെ സഹായത്തോടെ മൗസ് ഉപയോഗിച്ച് വാക്ക് ടൈപ്പ് ചെയ്യാം. ഇങ്ങനെ ചേര്ക്കുന്ന പുതിയ
> വാക്കുകള് സുലേഖ പഠിയ്ക്കുന്നു.
>
> ഉപയോക്താവിന് വേണമെങ്കില് സുലേഖ എഡിറ്ററിനെ ഒരു സാദാ ടെക്സ്റ്റ് എഡിറ്ററായും
> ഉപയോഗിയ്ക്കാം. സുലേഖ അല്ഗോരിതം ഉപയോഗിയ്ക്കാതെ ഇന്സ്ക്രിപ്റ്റ്, സ്വനലേഖ, മൊഴി, ലളിത
> എന്നിവ ഏതെങ്കിലും ഉപയോഗിച്ച് ടൈപ്പ് ചെയ്യാം
> സ്ക്രീന്ഷോട്ട് കാണുക
>
> മലയാളത്തിന് വേണ്ടി മാത്രമല്ല ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നത്. ഏകദേശം അറുപതോളം ഭാഷകള്
> (അതായത് ഗ്നു ആസ്പെല് പദാവലി ലഭ്യമായ ഏതൊരു ഭാഷയും)സുലേഖയില് ചേര്ക്കാവുന്നതാണ്.
> സുലേഖയില് ചേര്ക്കുന്ന ഓരോ വാക്കും സത്യത്തില് പഠിയ്ക്കുന്നത് ആസ്പെല് ആണ്. ആസ്പെല്
> പദാവലികള് (പുതിയ വാക്കുകള് ഹോം ഫോള്ഡറില് ഒരു .dot file ആയി
> ശേഖരിയ്ക്കപ്പെടും)പരസ്പരം പങ്ക് വെയ്ക്കുകയാണെങ്കില്, ഒരാളുടെ കമ്പ്യൂട്ടറില് പഠിച്ച്
> വാക്കുകള് മറ്റൊരാള്ക്ക് അയാളുടെ കമ്പ്യൂട്ടറില് ഉപയോഗിയ്ക്കാം. ഒരു വെബ് ഇന്റര്ഫേസ് വഴി ഈ
> പദസഞ്ചയങ്ങളെ സിങ്ക് ചെയ്താല് നമ്മുടെ കോര്പ്പസ് പ്രൊജക്റ്റിന് അതൊരു മുതല്ക്കൂട്ടാകും.
> അറിയാതെ ഏതെങ്കിലും തെറ്റിപഠിപ്പിച്ചാല് ഒരു manual edit ലൂടെ പരിഹരിയ്ക്കാവുന്നതുമാണ്.
>
> പാംഗോ, ജിടികെ, ആസ്പെല് എന്നി സ്വതന്ത്ര സോഫ്റ്റ്വെയര് ലൈബ്രറികളാണ് സുലേഖയുടെ അടിത്തറ.
> ആസ്പെല് സ്പെല്ലിങ്ങ് തിരുത്തലിനും നിര്ദ്ദേശങ്ങള്ക്കും, പദപഠനത്തിനും ഉപയോഗിയ്ക്കുമ്പോള്,
> പാംഗോ, വാക്കുകള് കൈകാര്യം ചെയ്യാന് ഉപയോഗിയ്ക്കുന്നു. ജിടികെ UI യ്ക്കും. ഇതിനു പുറമേ
> ഇന്റലിജന്റ് ട്രാന്സ്ലിറ്ററേഷന് വേണ്ടി C യില് സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു
> മലയാളം word level transliteration engine ഉം
> ഉണ്ട്. അത് ഒരു സ്വതന്ത്ര API ആക്കി മാറ്റുവാന് ശ്രദ്ധിയ്ക്കുന്നുണ്ട്. പ്രശസ്ത ടെക്സ്റ്റ്
> എഡിറ്ററായ gedit ന്റെ കോഡിലെ ചില ഭാഗങ്ങള് ഹാക്ക് ചെയ്താണ് എഡിറ്ററിന്റെ അടിത്തറ
> ഇട്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ gedit നെ സുലേഖ കോഡ് ഉപയോഗിച്ച് കമ്പൈല് ചെയ്ത്
> പൂര്ണ്ണമായും ഉപയോഗപ്പെടുത്തുകയും ആവാം എന്നൊരു സ്വപ്നവും ഉണ്ട്.
>
> വികസന പ്രക്രിയയുടെ പകുതിയോളം പൂര്ത്തിയായ സുലേഖയുടെ കോഡ് സ്വ.മ.കയുടെ സാവന്നയിലെ <a
> href="http://git.savannah.nongnu.org/gitweb/?p=smc.git">ജിറ്റില് (GIT :
> Source Code Control System)</a>നിന്നെടുത്ത് പരിശോധിയ്ക്കാവുന്നതാണ്. പൂര്ണ്ണമായും
> ഉപയോഗയോഗ്യമാവണമെങ്കില് കുറച്ചു കൂടി കാത്തിരിയ്ക്കേണ്ടി വരും.
>
>
> Project Idea, Design : Praveen A (Inspired by Google Transliterate)
> Design, Algorithm, Development: Santhosh Thottingal
> License: GPL v3 or later version
>
> നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. പെട്ടെന്ന് സംരംഭം പൂര്ത്തിയാക്കാന് ഇതിന്റെ
> വികസനപ്രക്രിയയില് പങ്കെടുക്കാന് താത്പര്യമുള്ള ഡെവലപ്പേഴ്സിനെ സ്വാഗതം ചെയ്യുന്നു.
>
> For Developers:
> ---------------
> സുലേഖയില് ഇനി ചെയ്യാനുള്ളത്:
> 1. ഓണ്സ്ക്രീന് കീബോര്ഡ്- Coding and Integration
> 2. Session dictionary/System dictionary Handling
> 3. Fixing some bugs in Transliteration system, especially the letters
> after Chillu.- need a small correction in the algorithm
> 4. Implementing the Editor Menu functions, File Handling
> 5. Tuning Aspell configuration for the Edit distance optimization for
> the best suggestions, Currently the suggestion list is too big and
> suggestion words include words with more than 2 edit distance. I think
> using the Ultra Mode of Aspell will solve this problem
> 6. Handling the edit inside the word
> 7. Web Integration
>
> To build the code;
> ./configure
> make
>
> To run:
> For editor :
> sulekha
> For standalone transliterator
> sulekha manglishword
>
> Happy Hacking
> Santhosh Thottingal
>
> >
>
--
Sajith VK
Change the rules, or the rules will change you :Kumaranasan
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list