[smc-discuss] Re: ഇതാ വരുന്നൂ, സുലേഖ
കേരളഫാര്മര്/Keralafarmer
chandrasekharan.nair at gmail.com
Wed Nov 14 16:42:44 PST 2007
ഞാനിത് ഒണ്‍ഇന്ത്യയില്‍ ബുക്ക്മാര്‍ക്ക് ചെയ്തു.
http://bookmarks.oneindia.in/index.html?tab=6
On Nov 15, 2007 1:53 AM, Sanooj Surendranath <sanooj at gmail.com> wrote:
> കൊള്ളാം .. ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചൊരു ഓണ്സ്ക്രീന് കീബോര്ഡ് ഇവടെ:
> http://sanooj.blogspot.com/2007/10/blog-post_31.html
>
>
> On Nov 14, 2007 9:50 PM, Santhosh Thottingal <santhosh00 at gmail.com> wrote:
>
> >
> > ഗൂഗിള് ഈയിടെ പുറത്തിറക്കിയ <a
> > href=" http://www.google.com/transliterate/indic/Malayalam">ഗൂഗിള്
> > ട്രാന്സ്ലിറ്ററേറ്റ്</a> എന്ന സേവനത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട്
> > സ്വതന്ത്ര മലയാളം
> > കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു, പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര്
> > സംരംഭം: "സുലേഖ "
> >
> > എന്താണ് സുലേഖ?
> >
> > സുലേഖ gtk യില് തീര്ത്ത ഒരു GUI ടെക്സ്റ്റ് എഡിറ്ററാണ്. വരമൊഴി, സ്വനലേഖ
> > തുടങ്ങിയവ ഓരോ
> > അക്ഷരത്തിനെയും ലിപ്യന്തരണം ചെയ്യുമ്പോള് പദാനുപദ ലിപ്യന്തരണമാണ് സുലേഖ
> > ചെയ്യുന്നത്. ഓരോ
> > വാക്കും കഴിഞ്ഞ് സ്പേസ് അടിയ്ക്കുമ്പോള് തൊട്ടുമുമ്പ് ടൈപ്പ് ചെയ്ത
> > മംഗ്ലീഷ് മലയാളമായി മാറുന്നു.
> > എഴുതിയ മംഗ്ലീഷ് ആശയക്കുഴപ്പമില്ലാതെ ഒരു മലയാളം വാക്കിന്
> > തത്തുല്യമാണെങ്കില് ആ മലയാളം
> > വാക്ക് വരുന്നു. അല്ലെങ്കില് മംഗ്ലീഷിന്റെ ഏകദേശ ലിപ്യന്തരണം നടത്തി, ആ
> > വാക്ക് ഒരു ചുവപ്പ്
> > അടിവരയോടു കൂടി കാണിയ്ക്കുന്നു. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള് ഏറ്റവും
> > യോജിച്ച മലയാളം വാക്കുകള്
> > മെനുവില് കാണിയ്ക്കുന്നു. എന്നിട്ടും ഉദ്ദേശിച്ച വാക്ക് വന്നില്ലെങ്കില്
> > ഒരു ഓണ്സ്ക്രീന്
> > കീബോര്ഡിന്റെ സഹായത്തോടെ മൗസ് ഉപയോഗിച്ച് വാക്ക് ടൈപ്പ് ചെയ്യാം. ഇങ്ങനെ
> > ചേര്ക്കുന്ന പുതിയ
> > വാക്കുകള് സുലേഖ പഠിയ്ക്കുന്നു.
> >
> > ഉപയോക്താവിന് വേണമെങ്കില് സുലേഖ എഡിറ്ററിനെ ഒരു സാദാ ടെക്സ്റ്റ്
> > എഡിറ്ററായും
> > ഉപയോഗിയ്ക്കാം. സുലേഖ അല്ഗോരിതം ഉപയോഗിയ്ക്കാതെ ഇന്സ്ക്രിപ്റ്റ്, സ്വനലേഖ,
> > മൊഴി, ലളിത
> > എന്നിവ ഏതെങ്കിലും ഉപയോഗിച്ച് ടൈപ്പ് ചെയ്യാം
> > സ്ക്രീന്ഷോട്ട് കാണുക
> >
> > മലയാളത്തിന് വേണ്ടി മാത്രമല്ല ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നത്. ഏകദേശം
> > അറുപതോളം ഭാഷകള്
> > (അതായത് ഗ്നു ആസ്പെല് പദാവലി ലഭ്യമായ ഏതൊരു ഭാഷയും)സുലേഖയില്
> > ചേര്ക്കാവുന്നതാണ്.
> > സുലേഖയില് ചേര്ക്കുന്ന ഓരോ വാക്കും സത്യത്തില് പഠിയ്ക്കുന്നത് ആസ്പെല് ആണ്.
> > ആസ്പെല്
> > പദാവലികള് (പുതിയ വാക്കുകള് ഹോം ഫോള്ഡറില് ഒരു .dot file ആയി
> > ശേഖരിയ്ക്കപ്പെടും)പരസ്പരം പങ്ക് വെയ്ക്കുകയാണെങ്കില്, ഒരാളുടെ
> > കമ്പ്യൂട്ടറില് പഠിച്ച്
> > വാക്കുകള് മറ്റൊരാള്ക്ക് അയാളുടെ കമ്പ്യൂട്ടറില് ഉപയോഗിയ്ക്കാം. ഒരു വെബ്
> > ഇന്റര്ഫേസ് വഴി ഈ
> > പദസഞ്ചയങ്ങളെ സിങ്ക് ചെയ്താല് നമ്മുടെ കോര്പ്പസ് പ്രൊജക്റ്റിന് അതൊരു
> > മുതല്ക്കൂട്ടാകും.
> > അറിയാതെ ഏതെങ്കിലും തെറ്റിപഠിപ്പിച്ചാല് ഒരു manual edit ലൂടെ
> > പരിഹരിയ്ക്കാവുന്നതുമാണ്.
> >
> > പാംഗോ, ജിടികെ, ആസ്പെല് എന്നി സ്വതന്ത്ര സോഫ്റ്റ്വെയര് ലൈബ്രറികളാണ്
> > സുലേഖയുടെ അടിത്തറ.
> > ആസ്പെല് സ്പെല്ലിങ്ങ് തിരുത്തലിനും നിര്ദ്ദേശങ്ങള്ക്കും, പദപഠനത്തിനും
> > ഉപയോഗിയ്ക്കുമ്പോള്,
> > പാംഗോ, വാക്കുകള് കൈകാര്യം ചെയ്യാന് ഉപയോഗിയ്ക്കുന്നു. ജിടികെ UI യ്ക്കും.
> > ഇതിനു പുറമേ
> > ഇന്റലിജന്റ് ട്രാന്സ്ലിറ്ററേഷന് വേണ്ടി C യില് സ്വന്തമായി
> > വികസിപ്പിച്ചെടുത്ത ഒരു
> > മലയാളം word level transliteration engine ഉം
> > ഉണ്ട്. അത് ഒരു സ്വതന്ത്ര API ആക്കി മാറ്റുവാന് ശ്രദ്ധിയ്ക്കുന്നുണ്ട്.
> > പ്രശസ്ത ടെക്സ്റ്റ്
> > എഡിറ്ററായ gedit ന്റെ കോഡിലെ ചില ഭാഗങ്ങള് ഹാക്ക് ചെയ്താണ് എഡിറ്ററിന്റെ
> > അടിത്തറ
> > ഇട്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ gedit നെ സുലേഖ കോഡ് ഉപയോഗിച്ച്
> > കമ്പൈല് ചെയ്ത്
> > പൂര്ണ്ണമായും ഉപയോഗപ്പെടുത്തുകയും ആവാം എന്നൊരു സ്വപ്നവും ഉണ്ട്.
> >
> > വികസന പ്രക്രിയയുടെ പകുതിയോളം പൂര്ത്തിയായ സുലേഖയുടെ കോഡ് സ്വ.മ.കയുടെ
> > സാവന്നയിലെ <a
> > href="http://git.savannah.nongnu.org/gitweb/?p=smc.git">ജിറ്റില് (GIT :
> > Source Code Control System)</a>നിന്നെടുത്ത് പരിശോധിയ്ക്കാവുന്നതാണ്.
> > പൂര്ണ്ണമായും
> > ഉപയോഗയോഗ്യമാവണമെങ്കില് കുറച്ചു കൂടി കാത്തിരിയ്ക്കേണ്ടി വരും.
> >
> >
> > Project Idea, Design : Praveen A (Inspired by Google Transliterate)
> > Design, Algorithm, Development: Santhosh Thottingal
> > License: GPL v3 or later version
> >
> > നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. പെട്ടെന്ന് സംരംഭം
> > പൂര്ത്തിയാക്കാന് ഇതിന്റെ
> > വികസനപ്രക്രിയയില് പങ്കെടുക്കാന് താത്പര്യമുള്ള ഡെവലപ്പേഴ്സിനെ സ്വാഗതം
> > ചെയ്യുന്നു.
> >
> > For Developers:
> > ---------------
> > സുലേഖയില് ഇനി ചെയ്യാനുള്ളത്:
> > 1. ഓണ്സ്ക്രീന് കീബോര്ഡ്- Coding and Integration
> > 2. Session dictionary/System dictionary Handling
> > 3. Fixing some bugs in Transliteration system, especially the letters
> > after Chillu.- need a small correction in the algorithm
> > 4. Implementing the Editor Menu functions, File Handling
> > 5. Tuning Aspell configuration for the Edit distance optimization for
> > the best suggestions, Currently the suggestion list is too big and
> > suggestion words include words with more than 2 edit distance. I think
> > using the Ultra Mode of Aspell will solve this problem
> > 6. Handling the edit inside the word
> > 7. Web Integration
> >
> > To build the code;
> > ./configure
> > make
> >
> > To run:
> > For editor :
> > sulekha
> > For standalone transliterator
> > sulekha manglishword
> >
> > Happy Hacking
> > Santhosh Thottingal
> >
> >
> >
> >
>
> >
>
--
സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് ഗ്രൂപ്പിലെ അംഗം
എസ്.ചന്ദ്രശേഖരന് നായര്, ശ്രീ രാഘവ്, പെരുകാവ്,
പേയാട് -പി.ഒ, തിരുവനന്തപുരം - 695 573
Ph. 0471 2283033 Mob. 9447183033
http://chandrasekharannair.wordpress.com
http://www.pageflakes.com/chandrasekharan.nair/
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071115/34c39d28/attachment-0002.htm>
More information about the discuss
mailing list