[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
hussain.rachana at gmail.com
hussain.rachana at gmail.com
Wed Nov 28 02:20:27 PST 2007
"1970 പരിഷ്കാരങ്ങള്‍ തുടങ്ങിവെക്കുമ്പോള്‍ അവര്‍എന്തുതന്നെ
സ്വപ്നം കണ്ടിരുന്നെക്കാമെങ്കിലും അതിന്റെ അവസാനം വെളുക്കാന്‍ തേച്ചത്
പാണ്ടാവുകയാണു് ഉണ്ടായതു."
ഈ പാണ്ട് സുഖപ്പെടുത്താനാണു് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റൈല്‍
മാനുവലുകള്‍ (ഒന്നിനു പിറകെ മറ്റൊന്നായി ?) പൂശിയതു്.
On Nov 19, 8:45 pm, "ViswaPrabha (വിശ്വപ്രഭ)" <viswapra... at gmail.com>
wrote:
> 'എക്കാലത്തും മലയാളത്തിന്റെ ഏറ്റവുംവലിയ പ്രശ്നം ലിപി (+ സന്ധി) മാനകീകരണം
> തന്നെയായിരുന്നു. 1970 പരിഷ്കാരങ്ങള്‍ തുടങ്ങിവെക്കുമ്പോള്‍ അവര്‍എന്തുതന്നെ
> സ്വപ്നം കണ്ടിരുന്നെക്കാ
> മെങ്കിലും അതിന്റെ അവസാനം വെളുക്കാന്‍ തേച്ചത പാണ്ടാവുകയാണു് ഉണ്ടായതു.'
>
> നിലവില്‍ ക്‌ണിപ്തമായി യാതൊരു വ്യവസ്ഥയുമില്ലാ മലയാളത്തിലെ എഴുത്തിനു
> പൊതുവായും ലിപി / പദവിഘടനം /പദശുദ്ധി എന്നിവയ്ക്കു പ്രത്യേകിച്ചും.കഴിഞ്ഞ
> തലമുറയുടെ 'എങ്ങനെ എഴുതിയാലും സാരമില്ല' എന്ന അ(ദ്)ധ്യാപകനിലപാടിന് ഈ തലമുറയിലെ
> വിദ്യാര്(ത്)ഥികള്‍ പകരം വീട്ടുന്നത് മുട്ടിനു മുട്ടിന് അക്ഷരത്തെറ്റുകള്‍
> കൊണ്ടാണ്.
>
> ഈയരാജകാവസ്ഥയെയാണോ 'നിലവിലുള്ള മാനകീകരണം' എന്നും 'പ്രാദേശികഭാഷവ്യതിയാനങ്ങള്‍'
> എന്നും വിളിക്കുന്നത് /തു/തു്?
>
> ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാന്‍ നമുക്ക് ആരെങ്കിലും
> ഉണ്ടായേ പറ്റൂ. അതിന് ഏറ്റവും പറ്റിയത് സര്‍ക്കാരും അക്കാദമിയയും തന്നെയാണ്.
> പക്ഷേ അത് പകുതി വെന്ത ഭാഷാശാസ്ത്രഅജ്ഞതയില്‍ നിന്നുമാവരുത്. കൊല്ലാകൊല്ലം
> മാറ്റിയെഴുതാനുമാവരുത്.
>
> ആയമ്മമാര്‍ കുളിപ്പിച്ചു കുളിപ്പിച്ച് നമ്മുടെ പെറ്റമ്മയ്ക്കിപ്പോള്‍
> കുഞ്ഞുങ്ങളേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു...
>
> On Nov 19, 2007 5:59 PM, MAHESH MANGALAT <maheshmanga... at gmail.com> wrote:
>
>
>
> > നിലവിലുള്ള മാനകീകരണം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പുതിയലിപി
> > എഴുത്തിലും അച്ചടിയിലും അവ്യവസ്ഥിതത്വം വ്യാപകമാക്കിയെന്നല്ലാതെ മാനകീകരണം
> > വരുത്തിയെന്ന് പറയാനാകുമോ?
> > ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റൈല്‍ മാനുവലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി
> > പിന്‍വലിക്കപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. അതാണല്ലോ മാനകീകരണം
> > വരുത്തിയതിന്റെ കഥ.
> > മഹേഷ് മംഗലാട്ട്- Hide quoted text -
>
> - Show quoted text -
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list