[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
hussain.rachana at gmail.com
hussain.rachana at gmail.com
Wed Nov 28 02:05:19 PST 2007
"അര്‍ഹത ആര്‍ജ്ജിച്ചെടുത്തിട്ടുള്ള ഒരു അധികാരസ്ഥാപനം വേണം അത്തരം
സ്റ്റൈല്‍ ബുക്കുകള്‍ / സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍മ്മിക്കേണ്ടത്."
ആരാണു് ഇപ്പോഴത്തെ അധികാരികള്‍, വിശ്വം?
Kerala Bhasha Institute?
C-Dit?
C-Dac?
Encoding Committee?
CLICK?
On Nov 22, 7:00 am, "ViswaPrabha (വിശ്വപ്രഭ)" <viswapra... at gmail.com>
wrote:
> സന്തോഷ് തോട്ടിങ്ങല്‍ എഴുതിയതിനെ മൊത്തമായും അനുകൂലിക്കുന്നു. അതേ അഭിപ്രായം
> തന്നെയാണ് ഭംഗ്യന്തരേണ ഞാനും ഉദ്ദേശിച്ചത്. കര്‍ശനമായി പറയണം
> എന്നെഴുതിയത് അതിനാവശ്യമായ അര്‍ഹത (സാങ്കേതികമായും ഭാഷാശാസ്ത്രപരമായും
> ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും സമവായത്തിലൂടെയും നേടിയെടുത്ത
> ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യഥാര്‍ത്ഥമായ അര്‍ഹത) ആര്‍ജ്ജിച്ചെടുത്തിട്ടുള്ള
> ഒരു അധികാരസ്ഥാപനം വേണം അത്തരം സ്റ്റൈല്‍ ബുക്കുകള്‍ / സ്റ്റാന്‍ഡേര്‍ഡുകള്‍
> നിര്‍മ്മിക്കേണ്ടത് എന്ന അര്‍ത്ഥത്തിലാണ്.
>
> താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രം അത്തരം
> അധികാരങ്ങള്‍ക്ക് ആധാരമായിക്കൂടാ.
>
> 1. രാഷ്ട്രീയമായ / ഭരണഘടനാപരമായ അധികാരം കൊണ്ട് ഉന്നതസ്ഥാനങ്ങളില്‍
> ഇരിക്കുന്നു.
> 2. വിധിവൈപരീത്യം കൊണ്ട് ഏതെങ്കിലും ഔദ്യോഗികസ്ഥാപനത്തിന്റെ തലപ്പത്തോ
> പ്രയുക്തതലത്തിലോ എത്തിപ്പെട്ടിരിക്കുന്നു.
> 3. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ ഉന്നതയോഗ്യതകള്‍ / ഉദ്യോഗം
> സമ്പാദിച്ചിരിക്കുന്നു
> 4. വ്യവസായ/വാണിജ്യ/വ്യാപാര മേഖലയില്‍ മികവു പുലര്‍ത്തുന്നു
> 5. ഭാഷയിലോ ഭാഷാശാസ്ത്രത്തിലോ ഉയര്‍ന്ന ബിരുദമോ സ്ഥാനമോ നേടിയിരിക്കുന്നു.
> 6. സാഹിത്യ-സാംസ്കാരിക-മാദ്ധ്യമരംഗത്ത് മേല്‍ക്കൈ സ്ഥാപിച്ചിരിക്കുന്നു.
> 7. പ്രത്യയശാസ്ത്രപരമായ മുന്‍വിധികളെക്കൊണ്ട് സംഘടിതമായിരിക്കുന്നു.
>
> മറിച്ച്, ഇവരെല്ലാമുള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം തന്നെ ഉടലെടുക്കേണ്ടതുണ്ട്
> ഒരു പ്രാവശ്യത്തേക്കെങ്കിലും. അഥവാ, യുണികോഡ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ
> സ്റ്റാന്ദേര്‍ഡുകള്‍ നിര്‍വ്വചിക്കുന്നതിനു മുന്‍പുതന്നെ, ഭാഷയുടെ തന്നെ
> (വ്യാകരണം, ഘടന, അക്ഷര/ലിപിവിന്യാസക്രമം തുടങ്ങിയ തലങ്ങളില്‍) അടിസ്ഥാന
> നിലപാടുകള്‍ വ്യക്തമാക്കി, "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന്
> നമുക്കെല്ലാം ഒരുമിച്ചുപറയാന്‍ പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
>
> ഇങ്ങനെയും പറയാം അങ്ങനേയും പറയാം എന്നുള്ള ഫസ്സി ലോജിക് കമ്പ്യൂട്ടറിനു
> മനസ്സിലാവാന്‍ ഇനിയും കുറേ കാലം എടുക്കും.
>
> സിബുവിന്റെ അരാജകവാദത്തിനോട് വളരെ പണ്ടുമുതലേ എതിര്‍പ്പുള്ള ആളാണു ഞാനും.
> മഴക്കാടുകളെപ്പോലെ ഭാഷയെ വളരാനനുവദിച്ചാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും ബാബേല്‍
> ഗോപുരം പണിയാനിറങ്ങിയ <http://en.wikipedia.org/wiki/Tower_of_Babel> നമ്മുടെ
> മുന്‍ഗാമികളെപ്പോലെയിരിക്കും നാം. അല്ലെങ്കില്‍ തന്നെ കഷായം കുടിക്കുന്നപോലെ
> മലയാളം കടിച്ചിറക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈയൊരു ന്യായം കൂടി മതി ഇനി.
>
> എല്ലാത്തിനും പൊതുവായ ഒരു അടിസ്ഥാനനിര്‍ദ്ദേശകതലത്തിനുമേല്‍ നമുക്ക് എന്നിട്ടും
> വ്യത്യസ്തമായി ചിന്തിക്കാനും സ്വതന്ത്രമായി പരിണമിക്കാനും പിന്നെയും എത്രയോ
> ആകാശം ബാക്കിയുണ്ടാവും. അവിടെ കാസര്‍കോടുകാരനും കല്ലായിക്കാരനും
> തൃശ്ശൂര്‍ക്കാരനും തിരുവല്ലക്കാരനും നെയ്യാറ്റിങ്കരക്കാരനും സ്വന്തം നാവും
> നാരായവും അടിയറ വെക്കേണ്ടി വരില്ല.
>
> മലയാളത്തിനു നിയതമായ സ്പെല്ലിങ്ങ് വേണ്ട എന്ന് ആരാണ് പറയുന്നത്?
> കമ്പ്യൂട്ടറുകള്‍ വരുന്നതുവരെ അത്തരമൊരു നിര്‍ബന്ധം ആരും ചെലുത്തിയിരുന്നില്ല
> എന്നേ ഉണ്ടായിരുന്നുള്ളൂ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി താന്താങ്ങളുടെ
> ഇഷ്ടം പോലെ, (പലപ്പോഴും ആ മാസത്തെ ശമ്പളം മാത്രം ലക്ഷ്യമാക്കി)
> വ്യാകരണപുസ്തകങ്ങളും നയരേഖകളും സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോളാണ് നമുക്ക് ഒരേ
> വാക്കിന് എന്തു സ്പെല്ലിങ്ങ് വേണമെങ്കിലും ആവാം എന്നായത്. ഗ്രന്ഥം ലിപി മുതല്‍
> യുണികോഡ് ലിപി വരെ തുടരുന്നതാണ് മലയാളത്തിന്റെ ഈ ദുര്‍വ്വിധി. ഇതിനെ
> ദുര്‍വ്വിധി എന്നല്ലാതെ പരിണാമമെന്നോ വികാസമെന്നോ വിളിക്കാനാവില്ല.
>
> അതേ സമയം ധാരാളമായി മലയാളത്തിലേക്ക് അന്യഭാഷാപദങ്ങള്‍ കടന്നുവരുന്നതും
> 'അടിപൊളി', 'വെട്ടിനിരത്ത്'', 'ആനമയക്കി' പോലുള്ള പദങ്ങള്‍ പോലും
> ജനകീയപ്രയോഗത്തിലൂടെ ഭാഷയില്‍ കുടിയേറുന്നതും മറ്റും വ്യക്തമായ പരിണാമങ്ങളോ
> വികാസമോ ആണ്. അതുപോലെത്തന്നെ കവിതയ്ക്ക് വൃത്തമോ യതിപോലുമോ
> നിര്‍ബന്ധമല്ലെന്നുപറയുന്നതും മാന്യശ്രീ രാ.രാ.രാമന്‍ അവര്‍കള്‍ എന്നത്
> ലുപ്തപ്രചാരമാവുന്നതും നമ്മുടെ അലങ്കാരശാസ്ത്രത്തിനും പ്രയോഗശീലങ്ങള്‍ക്കും
> വരുന്ന മാറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അനുനിമിഷം പ്രസക്തി
> നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വാക്കുകളും ('ഉത്തരവും കഴുക്കോലും",
> "ഇല്ലം നിറ") പഴഞ്ചൊല്ലുകളും കടംകഥകളും ( "ആയില്യം അകത്തോ പുറത്തോ", "മുറ്റത്തെ
> ചെപ്പിനടപ്പില്ല", "കാള കിടക്കും കയറോടും") ഇതിന്റെ കൂട്ടത്തില്‍
> ചെര്‍ത്തെഴുതാം. ഇവയൊന്നും പക്ഷേ ദുര്‍വ്വിധിയല്ല. സ്വാഭാവികരൂപാന്തരവും
> മൊഴിയുടെ ...
>
> read more »
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list