[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Anivar Aravind
anivar.aravind at gmail.com
Mon Nov 26 23:09:19 PST 2007
Anil wrote:
> വിശ്വം:
> ഇപ്പോള്‍ പേസ്റ്റ് ചെയ്തത് ഡ്രാഫ്റ്റ് പ്രൊപ്പോസലില്‍ നിന്നുള്ള
> ഭാഗങ്ങളാണ്.
> സ്റ്റൈല്‍ ബുക്ക് ഇറങ്ങിയതിനു ശേഷം അതു മുഴുവനായി വീണ്ടും കേരളാ.കോമിന്റെ
> ഗസ്റ്റ് ബുക്കിലും ടോം വെള്ളരിങ്ങാട്ട് അക്സസ് തന്ന സബ്‌ഡൊമൈനിലും
> ഇട്ടിരുന്നു. അതേ പുസ്തകത്തിന്റെ പേജുകളായിരുന്നു ഇന്നലെ ഇവിടെ ഇട്ടതും.
>
> സിബു:
> താങ്കള്‍ പറഞ്ഞതനുസരിച്ചുള്ള ഒരു സാമ്പിള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
> (http://groups.google.com/group/smc-discuss/web/
> StyleBook_Test_scan.jpg) മുന്‍പ് കയറ്റിയ .tif files ഒക്കെയും
> ഇറക്കിക്കളഞ്ഞിട്ടുണ്ട്.
സിബൂ, അനില്‍
അനില്‍ താങ്കളുടെ ശ്രമങ്ങള്‍ക്ക് നന്ദി, സിബുവിനേക്കൊണ്ട് അതൊന്നു ഒസിആര്‍ ചെയ്യിച്ചുകിട്ടാനുള്ള
ഉത്സാഹവും കൊള്ളാം
പക്ഷേ ഒരു കാര്യം വ്യക്തമാക്കട്ടെ
സ്റ്റൈല്‍ ബുക്ക് കാണാന്‍ ഈ ഗ്രൂപ്പിനു താല്‍പ്പര്യമുണ്ടെങ്കിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
ലിസ്റ്റ് ഒരു പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് സ്യൂട്ടാക്കരുതെന്ന് അപേക്ഷിക്കുന്നു.
നമുക്കു കാണേണ്ടതും ചര്‍ച്ചചെയ്യേണ്ടതും സ്റ്റൈല്‍ പുസ്തകമാണ്. അത് ഒരു ഫൈനല്‍ ഔട്ട്പുട്ടായി പോസ്റ്റുക.
മൊത്തം പേജുകളുടെ ഒരു gzip/bzip2/zip ഫയലായോ നയന പ്രേമികള്‍ യൂണിക്കോടാക്കിയോ
പോസ്റ്റിയാല്‍ നമുക്ക് വിഷയാധിഷ്ഠിതമായി ചര്‍ച്ചചെയ്യാമായിരുന്നു.
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list