[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Cibu C J
cibucj at gmail.com
Sun Nov 25 20:01:52 PST 2007
കഷ്ടം! വിശ്വവും കളിയാക്കല്‍ സംഘത്തില്‍ ചേര്‍ന്നോ... നമുക്കുള്ള അല്പം
സമയത്ത് ബാക്കിയുള്ളവരെ കളിയാക്കാന്‍ നടക്കാതെ ഉപകാരമുള്ളത് വല്ലതും ചെയ്യുക.
നയന അല്പം തെറ്റുകളൊക്കെ അത് വരുത്തുന്നുണ്ട് എന്നത് സത്യം. എന്നാല്‍ ഈ
ആക്ഷേപം ഒട്ടും അര്‍ഹിക്കുന്നില്ല. വിശ്വം തന്ന ലിങ്കിലത് ടെസ്റ്റ്
ചെയ്തയാള്‍ റീഡ്‌മീ വായിക്കാതെയാണ് ചെയ്തതെന്ന് തോന്നുന്നു. 300ഡിപിഐയില്‍
സ്കാന്‍ ചെയ്യണമെന്നത് അനുസരിച്ചിട്ടില്ല. മഹേഷും വിശ്വവും ഇത് ടെസ്റ്റ്
ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്നു. വല്ലവരും പറയുന്നത് കേട്ട്
ആരെയെങ്കിലും പറ്റി നല്ലത് പറഞ്ഞാലും കുഴപ്പമില്ല; ചീത്തപറയുമ്പോള്‍
ശ്രദ്ധിക്കണം. ഞാന്‍ ടെസ്റ്റ് ചെയ്തത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു..
ഇനി പോസ്റ്റീവായി ചിന്തിക്കുന്നവര്‍ അക്ഷരക്രമത്തെ പറ്റി ചിന്തിക്കണമെന്ന്
വീണ്ടും അപേക്ഷിക്കുന്നു. (യുണീക്കോഡിനെ സംബന്ധിച്ച് അതുമാത്രമേ സ്റ്റൈല്‍
ഗൈഡില്‍ ഇന്ന് പ്രസക്തിയുള്ളൂ.) ചോദ്യം വളരെ സിമ്പിളായി ഇങ്ങനെ വിവരിക്കാം:
താഴെ കാണുന്ന വാക്കുകള്‍ നോക്കുക (സ്റ്റൈല്‍ ഗൈഡില്‍ നിന്നും എടുത്ത ഉദാഹരണം):
പാലം
പാലമരം
പാലാ
പാലു്
പാല്‍
പാല
പാല്‍ക്കാരന്‍
ഇവ എങ്ങനെയായിരിക്കണം നിഘണ്ടുവില്‍ ക്രമീകരിക്കേണ്ടത് എന്നാണ് നിങ്ങളുടെ
അഭിപ്രായം? നിങ്ങള്‍ക്ക് ഒരു ക്രമം നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ അതിന്റെ
ലോജിക്ക് എന്താണ്?
On Nov 25, 2007 3:42 PM, ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
wrote:
> On Nov 25, 2007 9:39 PM, MAHESH MANGALAT <maheshmangalat at gmail.com> wrote:
>
> > നയന എന്ന ഓസിആര് ഉപയോഗിച്ച് സ്റ്റൈല് ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്
> > വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര് വളരെ വിരളമാണ്.
> > മഹേഷ് മംഗലാട്ട്
> >
> >
>
> ഹ ഹ ഹായ്! ഹി ഹി ഹൂയ്യ്!
> മഹേഷ് മാഷിന്റെ തമാശ നന്നായി രസിച്ചു!
> ഇതില് ഏതു കണ്ടീട്ടുള്ളവര് വിരളമാണെന്നാണ്/ നിളയോ സ്റ്റൈല് ബുക്കോ?
>
> നിളയില് കുളിച്ചുകേറിയ എന്റെ അനുഭവം ദാ ഇവിടെ:
> http://dummytech.googlepages.com/nayanawinking....
>
> വെറുതെ അറിയാനാണ്, ഈ ലിസ്റ്റിലുള്ള ആര്ക്കെങ്കിലും എന്നെങ്കിലും നിള
> ഉപയോഗിച്ച് എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള് ചെയ്യാന് പറ്റിയിട്ടുണ്ടോ?
>
>
>
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/4a2eca3e/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: malayalam nayana working.PNG
Type: image/png
Size: 168538 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/4a2eca3e/attachment-0001.png>
More information about the discuss
mailing list