[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Praveen
me.praveen at gmail.com
Thu Nov 22 01:22:44 PST 2007
ഭാഷയില് ഉച്ചാരണത്തിന്റെ മാത്രം അടിസ്ഥാനത്തില് അക്ഷരങ്ങള് പണിയുന്നതിനോടു
യോജിക്കാന് എന്റെ പഴമനസ്സു സമ്മതിക്കുന്നില്ല. മറ്റു ഭാഷകളുടെ ഉദാഹരണം
നോക്കിയാലും കഥ ഇതൊക്കെ തന്നെയാണ്- തമിഴില് തുചീലാ എന്നെഴുതി സുശീല എന്നു
വായിക്കുന്നില്ലെ, collage college colleague ഇതു മൂന്നും മൂന്നു തരത്തിലല്ലേ
അവസാനിക്കുക? ച്ചിരിപ്പോനം കൊനഷ്ടൊക്കെ ഇല്ലങ്കില് എന്തു ഭാഷ?? ;-)
On 22/11/2007, Jagan Nadh <jaganadhg at gmail.com> wrote:
>
>
> കര്ശനമായി പറയണം എന്നെഴുതിയത് അതിനാവശ്യമായ അര്ഹത (സാങ്കേതികമായും
> > ഭാഷാശാസ്ത്രപരമായും ചര്ച്ചയിലൂടെയും പഠനത്തിലൂടെയും സമവായത്തിലൂടെയും
> > നേടിയെടുത്ത ദീര്ഘകാലാടിസ്ഥാനത്തിലുള്ള യഥാര്ത്ഥമായ അര്ഹത)
> > ആര്ജ്ജിച്ചെടുത്തിട്ടുള്ള ഒരു അധികാരസ്ഥാപനം വേണം അത്തരം സ്റ്റൈല് ബുക്കുകള് /
> > സ്റ്റാന്ഡേര്ഡുകള് നിര്മ്മിക്കേണ്ടത് എന്ന അര്ത്ഥത്തിലാണ്.
> >
> > "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന് നമുക്കെല്ലാം ഒരുമിച്ചുപറയാന്
> > പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
> >
> >
> ഇതെല്ലാം മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല് പുസ്തകം എന്നതില്
> പറയുന്നുണ്ട്.
> ഈ പുസ്തകം ഈതേ വരെ പിന്വലിച്ചിട്ടില്ല . ( അങ്ങിനെ ആരോ പറഞ്ഞ കേട്ടു) .
> അധികാരം കൊണ്ടോ രാഷ്ടീയം കൊണ്ടോ ബിരുദം കൊണ്ടോ ഉള്ള വലിപ്പം പറയുന്നവരുടെ
> ബുദ്ധിമാത്രമല്ല മാനകീകരണത്തിന് അടിസ്ഥാനമായത്. കേരള ജനതയോട് സംവദിച്ചാണ് ഭാഷാ
> ഇന്സ്റ്റിറ്റ്യൂട്ട് മാനകീകരണം നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് അവര്
> ചര്ച്ചകള് സംഘടിപ്പിച്ചിരുന്നു. അതിനാലാണ് പ്റബോധചന് ദ്രിക വിരിയാതെ നല്ല
> മാനകീകരണം നിലവില് വന്നത്. ആവശ്യപ്പെടുന്നവര്ക്ക് സ്റ്റൈല് പുസ്തകം ഭാഷാ
> ഇന്സ്റ്റിറ്റയൂട്ട് സൌജന്യമായി നല്കുന്നുണ്ട് . ഒരാവര്ത്തി ഒന്ന് വായിക്കുക .
> എനിക്ക് കടും പിടുത്തമില്ല.
> കാരണം ഞാന് ഭാഷാ സാങ്കേതി വിദ്യാ തൊഴിലാളിയാണ് . ഭാഷയിലെയോ
> സാങ്കേതികവിദ്യയിലോ മാത്രം വൈദഗ്ദ്ധ്യം ഈ മേഖലയില് പ്രവര്ത്തിക്കാന് ഒരു
> യോഗ്യതയുമല്ല. ഇതിനെ രണ്ടിനേയും ബാലന്സ് ചെയ്യാന് കഴിയണം . അങ്ങിനെ ബാലന്സ്
> ചെയ്യാന് കഴിയുന്ന ആളാണ് സിബു. അതിലാണ് സിബുവിന്റെ അഭിപ്രായത്തെ
> ദഹിക്കാത്തതായി പലരും കാണുന്നത്.
> ഭാഷ വികലമായി എന്ന് വെറുതേ വിലപിക്കാതിരിക്കുക.
> സാങ്കേതിക വിദ്യ വികസിക്കുമ്പോഴും ഭാഷയുടെ ഉത്പാദനക്ഷമത കുറയുന്നു. ആരാണ്
> ഇതിനുത്തരമാദി?
>
> ചിന്തിക്കുക . ഭാഷാ സാങ്കേതിക വിദ്യ വെറും ഫോണ്ടും ബ്ലോഗും മാത്രവുമല്ല.
> ഇത്രമാത്രം
> ജഗന്നാധ്
>
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071122/9f181124/attachment-0002.htm>
More information about the discuss
mailing list