[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Cibu C J
cibucj at gmail.com
Wed Nov 21 23:48:12 PST 2007
തീര്‍ച്ചയായും നമുക്കോരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഈ
വിഷയത്തിലുണ്ട്. എന്നാല്‍ വിവിധ സാധ്യതകളില്‍ നിന്ന് ഒന്ന്
തിരഞ്ഞെടുക്കാനുള്ള ഒരു പൊളിറ്റിക്കല്‍ പ്രോസസ് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
അതില്‍ ഈ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ളവര്‍ - പബ്ലിഷേര്‍സ്,
പത്രങ്ങള്‍, ഗവണ്മെന്റ്, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ - തുടങ്ങിയവര്‍
പങ്കാളികളാവണം. ഇങ്ങനെ ഒരു പ്രോസസ് ഉണ്ടാക്കിയതിനു ശേഷമേ നമ്മുടെ
ഓരോരുത്തരുടേയും പ്രപ്പോസലുകളെ അതിലൂടെ കടത്തിവിടേണ്ടത്.
On Nov 21, 2007 11:13 PM, സുറുമ || suruma <surumafonts at gmail.com> wrote:
> എന്റെ അഭിപ്രായം:
>
> 1. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്ത്സ്യമായ ന
>
> 'ന'യുടെ താഴെ ഇടുന്ന ഒരു ബിന്ദുകൊണ്ട് വ്യത്യാസം വ്യക്തമാക്കുക.Visual
> Backward compatibility ഉണ്ട്.കാരണം പുതിയ സമ്പ്രദായം ശീലിക്കാത്ത ഒരാള്
> ബിന്ദുവിനെ അവഗണിക്കുകയും അപരിചിതത്വം തോന്നാതെ തന്റേതായ രീതിയില്
> വായിക്കുകയും ചെയ്യും.
>
> 2. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്ത്സ്യഖരം)
>
> ആവശ്യമില്ല.'റ്റ' എന്നത് റകാരത്തിന്റെ ഇരട്ടിപ്പുകൂടിയായതുകൊണ്ട്.
>
> 3. ഫിഷ് എന്നതിലെ /ഫ/
>
> னയുടെ കാര്യത്തില് പറഞ്ഞതു തന്നെ ചെയ്യാം.
>
> 4. രണ്ടുതരം വ (v/w)
>
> ആവശ്യമില്ല
>
> 5. രണ്ടുതരം യ
>
> ആവശ്യമില്ല
>
> 6. രണ്ടുതരം ഹ
>
> ആവശ്യമില്ല
>
> 7. സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ
>
> னയുടെ കാര്യത്തില് പറഞ്ഞതു തന്നെ ചെയ്യാം.
>
> കൂടാതെ, സംവൃത ു് കാരത്തിന് മീത്തലില് നിന്നും ഉകാരത്തില് നിന്നും
> വേറിട്ട സ്വന്തമായ ചിഹ്നം ആവശ്യമില്ല.ഇപ്പോഴത്തെ രീതി( ു് )തന്നെയാണ്
> അഭികാമ്യം.
>
> ജൈവസ്വഭാവം മറന്നും തനിമ കളഞ്ഞും കൊണ്ട് സമ്പൂര്ണ്ണ യുക്ത്യാധിഷ്ഠിത
> ഭാഷയാക്കാനുള്ള ദിശയിലുള്ള പരിഷ്ക്കാരങ്ങള് മലയാളത്തെ ഒരു Indic
> Esperanto ആക്കാതിരുന്നാല് നന്ന്.
>
> നന്ദി
> സുരേഷ്
>
>
> On Nov 22, 10:37 am, "Anilkumar KV" <anila... at gmail.com> wrote:
> > On 22/11/2007, ViswaPrabha (വിശ്വപ്രഭ) <viswapra... at gmail.com> wrote:
> >
> >
> >
> > > യുണികോഡ് പോലുള്ള സ്ഥാപനങ്ങള് അവരുടെ സ്റ്റാന്ദേര്ഡുകള്
> > > നിര്വ്വചിക്കുന്നതിനു മുന്പുതന്നെ, ഭാഷയുടെ തന്നെ (വ്യാകരണം, ഘടന,
> > > അക്ഷര/ലിപിവിന്യാസക്രമം തുടങ്ങിയ തലങ്ങളില്) അടിസ്ഥാന നിലപാടുകള്
> വ്യക്തമാക്കി,
> > > "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന് നമുക്കെല്ലാം ഒരുമിച്ചുപറയാന്
> > > പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
> >
> > മലയാളം അക്ഷരമാല ഇനിയുമിനിയും കൂടുതല് സ്വനിമാധിസ്ഥിതമാകണം എന്നാണ്. ആ
> കണക്കില്
> >
> > > ഇനിയും കുറേക്കൂടി വര്ണ്ണ/ലിപിരൂപങ്ങള് മലയാളത്തിനു് ആവശ്യമാണെന്നാണ്
> എന്റെ
> > > അഭിപ്രായം.
> >
> > സംവൃത ു് കാരത്തിന് മീത്തലില് നിന്നും ഉകാരത്തില് നിന്നും വേറിട്ട
> സ്വന്തമായ
> >
> > > ഒരു ചിഹ്നം തന്നെ വേണമെന്ന അറ്റത്തേക്കെത്തും എന്റെ ദുര.
> >
> > 2. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്ത്സ്യമായ ന
> >
> > > 3. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്ത്സ്യഖരം)
> > > 4. ഫിഷ് എന്നതിലെ /ഫ/,
> > > 5.രണ്ടുതരം വ (v/w)
> > > 6.രണ്ടുതരം യ
> > > 7.രണ്ടുതരം ഹ
> > > 8.സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ
> >
> > ഇതു കൂടാതെ വേറെയും അക്ഷരങ്ങള്ക്കും സ്വരിതം, ഉദാത്തം, അനുദാത്തം തുടങ്ങിയ
> >
> > > allophonic രൂപഭേദങ്ങള്ക്കുപോലും തനതായ ലിപിരൂപങ്ങള്
> > > നിര്വ്വചിക്കപ്പെട്ടിരുന്നെങ്കിലോ എന്നാണ് *എന്റെ* ആശ. വാസ്തവത്തില്
> അത്തരം
> > > കടത്തിയിരുത്തലുകള് മലയാളത്തിന്റെ എഴുത്തുഭാഷയില് പ്രാദേശിക
> ഡയാലക്റ്റുകള്ക്കും
> > > വൈദേശികപദങ്ങള്ക്കും കൂടുതല് വ്യക്തതയാര്ന്ന നിലനില്പ്പു കൊടുക്കുകയാവും
> > > ചെയ്യുക.
> >
> > അന്യഭാഷാപദങ്ങളെ കൂടി അവയുടെ തനിമയോടെ സ്വീകരിക്കാന് പാകത്തില് മലയാള
> > അക്ഷരമാല ഇനിയും വിപുലപ്പെടുത്തണമെന്ന വിശ്വപ്രഭയുടെ നിലപാടിനെ
> പൂര്ണ്ണമായും
> > പിന്താങ്ങുന്നു. ഭാഷയെ ഈ വിധത്തില് ശക്തിപ്പെടുത്താനുള്ള സാങ്കേതിക
> സാദ്ധ്യത
> > ഇന്നു് നിലവിലുണ്ടു്. അവയെ വലിയരളവില് പ്രയോജനപ്പെടുത്തണം. മുന്കാല
> സാങ്കേതിക
> > പരിമിതികളു് മൂലം മലയാളലിപിക്കുമേലുള്ള നിയന്ത്രണങ്ങള്ക്ക് ഇപ്പോള്
> > പ്രസക്തിയില്ല.
> >
> > സംവൃതോകാരത്തിന് പ്രത്യേക ചിഹ്നവും നല്ലൊരു നിര്ദ്ദേശമാണു്. ചില്ലക്ഷര
> > നിര്വ്വചനത്തിന് zwj എന്ന യുണിക്കോഡിലെ പൊതു വര്ണ്ണത്തിനു് പകരം, മലയാള
> > പരിധിയിലെ തന്നെ വര്ണ്ണമുപയോഗിക്കുന്നതും പ്രയോജനകരമാണ്.
> >
> > പുതുതായ് വരുന്ന ഇത്തരം അക്ഷരങ്ങളെ, യുണിക്കോഡിന്റെ ഇന്നത്തെ ഘടനക്കു്
> > ഉള്ക്കൊള്ളാന് സാധിച്ചെന്നു വരില്ല. അതിനുള്ള പരിഹാരം യുണിക്കോഡിന്റെ ഘടനയെ
> > പരിഷ്കരിക്കുക തന്നെയാണു്. എതൊരു മാനനീകരണവും എക്കാലത്തേക്കുമുള്ളതല്ല.
> > മാറ്റേണ്ടവ മാറ്റിയില്ലേങ്കില് മുന്നോട്ടുള്ള പോക്കിനു തടസ്സമാകും.
> എങ്കിലും
> > മാനകങ്ങള് നിര്വ്വചിക്കുമ്പോളും മാറ്റിയെഴുതുമ്പോഴും അവ കൂടുതല് കാലം
> > നിലനില്ക്കാന് പാകത്തിലായിരിക്കണം ചെയ്യേണ്ടത്.
> >
> > - അനില്
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071121/1fd5c970/attachment-0002.htm>
More information about the discuss
mailing list