[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
johnpaul ci
johnpaul.ci at gmail.com
Wed Nov 21 19:09:03 PST 2007
can't under stand this language..................................
On 11/21/07, ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com> wrote:
> സന്തോഷ് തോട്ടിങ്ങല്‍ എഴുതിയതിനെ മൊത്തമായും അനുകൂലിക്കുന്നു. അതേ അഭിപ്രായം
> തന്നെയാണ് ഭംഗ്യന്തരേണ ഞാനും ഉദ്ദേശിച്ചത്. കര്‍ശനമായി പറയണം
> എന്നെഴുതിയത് അതിനാവശ്യമായ അര്‍ഹത (സാങ്കേതികമായും ഭാഷാശാസ്ത്രപരമായും
> ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും സമവായത്തിലൂടെയും നേടിയെടുത്ത
> ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യഥാര്‍ത്ഥമായ അര്‍ഹത) ആര്‍ജ്ജിച്ചെടുത്തിട്ടുള്ള
> ഒരു അധികാരസ്ഥാപനം വേണം അത്തരം സ്റ്റൈല്‍ ബുക്കുകള്‍ / സ്റ്റാന്‍ഡേര്‍ഡുകള്‍
> നിര്‍മ്മിക്കേണ്ടത് എന്ന അര്‍ത്ഥത്തിലാണ്.
>
> താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രം അത്തരം
> അധികാരങ്ങള്‍ക്ക് ആധാരമായിക്കൂടാ.
>
> 1. രാഷ്ട്രീയമായ / ഭരണഘടനാപരമായ അധികാരം കൊണ്ട് ഉന്നതസ്ഥാനങ്ങളില്‍
> ഇരിക്കുന്നു.
> 2. വിധിവൈപരീത്യം കൊണ്ട് ഏതെങ്കിലും ഔദ്യോഗികസ്ഥാപനത്തിന്റെ തലപ്പത്തോ
> പ്രയുക്തതലത്തിലോ എത്തിപ്പെട്ടിരിക്കുന്നു.
> 3. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ ഉന്നതയോഗ്യതകള്‍ / ഉദ്യോഗം
> സമ്പാദിച്ചിരിക്കുന്നു
> 4. വ്യവസായ/വാണിജ്യ/വ്യാപാര മേഖലയില്‍ മികവു പുലര്‍ത്തുന്നു
> 5. ഭാഷയിലോ ഭാഷാശാസ്ത്രത്തിലോ ഉയര്‍ന്ന ബിരുദമോ സ്ഥാനമോ നേടിയിരിക്കുന്നു.
> 6. സാഹിത്യ-സാംസ്കാരിക-മാദ്ധ്യമരംഗത്ത് മേല്‍ക്കൈ സ്ഥാപിച്ചിരിക്കുന്നു.
> 7. പ്രത്യയശാസ്ത്രപരമായ മുന്‍വിധികളെക്കൊണ്ട് സംഘടിതമായിരിക്കുന്നു.
>
>
> മറിച്ച്, ഇവരെല്ലാമുള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം തന്നെ ഉടലെടുക്കേണ്ടതുണ്ട്
> ഒരു പ്രാവശ്യത്തേക്കെങ്കിലും. അഥവാ, യുണികോഡ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ
> സ്റ്റാന്ദേര്‍ഡുകള്‍ നിര്‍വ്വചിക്കുന്നതിനു മുന്‍പുതന്നെ, ഭാഷയുടെ തന്നെ
> (വ്യാകരണം, ഘടന, അക്ഷര/ലിപിവിന്യാസക്രമം തുടങ്ങിയ തലങ്ങളില്‍) അടിസ്ഥാന
> നിലപാടുകള്‍ വ്യക്തമാക്കി, "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന്
> നമുക്കെല്ലാം ഒരുമിച്ചുപറയാന്‍ പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.
>
> ഇങ്ങനെയും പറയാം അങ്ങനേയും പറയാം എന്നുള്ള ഫസ്സി ലോജിക് കമ്പ്യൂട്ടറിനു
> മനസ്സിലാവാന്‍ ഇനിയും കുറേ കാലം എടുക്കും.
>
> സിബുവിന്റെ അരാജകവാദത്തിനോട് വളരെ പണ്ടുമുതലേ എതിര്‍പ്പുള്ള ആളാണു ഞാനും.
> മഴക്കാടുകളെപ്പോലെ ഭാഷയെ വളരാനനുവദിച്ചാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും
> ബാബേല്‍
> ഗോപുരം പണിയാനിറങ്ങിയ <http://en.wikipedia.org/wiki/Tower_of_Babel> നമ്മുടെ
> മുന്‍ഗാമികളെപ്പോലെയിരിക്കും നാം. അല്ലെങ്കില്‍ തന്നെ കഷായം കുടിക്കുന്നപോലെ
> മലയാളം കടിച്ചിറക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈയൊരു ന്യായം കൂടി മതി ഇനി.
>
> എല്ലാത്തിനും പൊതുവായ ഒരു അടിസ്ഥാനനിര്‍ദ്ദേശകതലത്തിനുമേല്‍ നമുക്ക് എന്നിട്ടും
> വ്യത്യസ്തമായി ചിന്തിക്കാനും സ്വതന്ത്രമായി പരിണമിക്കാനും പിന്നെയും എത്രയോ
> ആകാശം ബാക്കിയുണ്ടാവും. അവിടെ കാസര്‍കോടുകാരനും കല്ലായിക്കാരനും
> തൃശ്ശൂര്‍ക്കാരനും തിരുവല്ലക്കാരനും നെയ്യാറ്റിങ്കരക്കാരനും സ്വന്തം നാവും
> നാരായവും അടിയറ വെക്കേണ്ടി വരില്ല.
>
> മലയാളത്തിനു നിയതമായ സ്പെല്ലിങ്ങ് വേണ്ട എന്ന് ആരാണ് പറയുന്നത്?
> കമ്പ്യൂട്ടറുകള്‍ വരുന്നതുവരെ അത്തരമൊരു നിര്‍ബന്ധം ആരും ചെലുത്തിയിരുന്നില്ല
> എന്നേ ഉണ്ടായിരുന്നുള്ളൂ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി താന്താങ്ങളുടെ
> ഇഷ്ടം പോലെ, (പലപ്പോഴും ആ മാസത്തെ ശമ്പളം മാത്രം ലക്ഷ്യമാക്കി)
> വ്യാകരണപുസ്തകങ്ങളും നയരേഖകളും സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോളാണ് നമുക്ക് ഒരേ
> വാക്കിന് എന്തു സ്പെല്ലിങ്ങ് വേണമെങ്കിലും ആവാം എന്നായത്. ഗ്രന്ഥം ലിപി മുതല്‍
> യുണികോഡ് ലിപി വരെ തുടരുന്നതാണ് മലയാളത്തിന്റെ ഈ ദുര്‍വ്വിധി. ഇതിനെ
> ദുര്‍വ്വിധി എന്നല്ലാതെ പരിണാമമെന്നോ വികാസമെന്നോ വിളിക്കാനാവില്ല.
>
> അതേ സമയം ധാരാളമായി മലയാളത്തിലേക്ക് അന്യഭാഷാപദങ്ങള്‍ കടന്നുവരുന്നതും
> 'അടിപൊളി', 'വെട്ടിനിരത്ത്'', 'ആനമയക്കി' പോലുള്ള പദങ്ങള്‍ പോലും
> ജനകീയപ്രയോഗത്തിലൂടെ ഭാഷയില്‍ കുടിയേറുന്നതും മറ്റും വ്യക്തമായ പരിണാമങ്ങളോ
> വികാസമോ ആണ്. അതുപോലെത്തന്നെ കവിതയ്ക്ക് വൃത്തമോ യതിപോലുമോ
> നിര്‍ബന്ധമല്ലെന്നുപറയുന്നതും മാന്യശ്രീ രാ.രാ.രാമന്‍ അവര്‍കള്‍ എന്നത്
> ലുപ്തപ്രചാരമാവുന്നതും നമ്മുടെ അലങ്കാരശാസ്ത്രത്തിനും പ്രയോഗശീലങ്ങള്‍ക്കും
> വരുന്ന മാറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അനുനിമിഷം പ്രസക്തി
> നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വാക്കുകളും ('ഉത്തരവും കഴുക്കോലും",
> "ഇല്ലം നിറ") പഴഞ്ചൊല്ലുകളും കടംകഥകളും ( "ആയില്യം അകത്തോ പുറത്തോ", "മുറ്റത്തെ
> ചെപ്പിനടപ്പില്ല", "കാള കിടക്കും കയറോടും") ഇതിന്റെ കൂട്ടത്തില്‍
> ചെര്‍ത്തെഴുതാം. ഇവയൊന്നും പക്ഷേ ദുര്‍വ്വിധിയല്ല. സ്വാഭാവികരൂപാന്തരവും
> മൊഴിയുടെ ഒട്ടിക്കൂടലും പൊട്ടിവിടരലും ആണ്.
>
>
> എന്റെ വ്യക്തിപരവും സ്വാര്‍ത്ഥവുമായ അത്യാഗ്രഹം മലയാളം അക്ഷരമാല ഇനിയുമിനിയും
> കൂടുതല്‍ സ്വനിമാധിസ്ഥിതമാകണം എന്നാണ്. ആ കണക്കില്‍ ഇനിയും കുറേക്കൂടി
> വര്‍ണ്ണ/ലിപിരൂപങ്ങള്‍ മലയാളത്തിനു് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.
> കാഞ്ചീപുരം പട്ടുസാരി അഴിച്ചുമാറ്റി മിനിസ്കര്‍ട്ട് ഇടാന്‍ വെമ്പി നടക്കുന്ന
> മറ്റു ഭാരതീയ ഭാഷകളെ ഇക്കാര്യത്തില്‍ താരതമ്യം ചെയ്യണ്ട. കാരണം, ഏറ്റവും
> കൂടുതല്‍ അലഞ്ഞുനടക്കുന്ന, കൂടുതല്‍ ജനതതികളുമായി ഇടപഴകുന്ന, കൂടുതല്‍
> ഭാഷകളില്‍ നിന്നും വെള്ളവും വളവും ഊറ്റിവലിച്ചെടുക്കുന്നവരായി നാം ഇപ്പോളും
> മാറിക്കൊണ്ടേ ഇരിക്കുന്നു. അതിഥിയായി എത്തുന്ന അത്തരം ശബ്ദ/ലിഖിതരൂപങ്ങള്‍ക്ക്
> സ്വന്തമായി അസ്തിത്വം നല്‍കുന്നത് നമ്മുടെ ഭാഷയുടെ ശബ്ദധാരിതയും പദസമ്പത്തും
> കൂട്ടുകയേ ഉള്ളൂ.
>
> എന്റെ ചില ഭ്രാന്തമായ ജല്‍പ്പനങ്ങള്‍ പറയട്ടെ?
>
> 1. ഏറെക്കാലമായിട്ടും പട്ടയം കിട്ടാതെ പുറമ്പോക്കില്‍ താമസിക്കുന്ന സംവൃത ു്
> കാരം എന്നു നാം ഇപ്പോള്‍ വിളിക്കുന്ന സ്വരത്തിന് അ,ഇ, ഉ,
> എന്നിവയ്ക്കൊപ്പം സ്വതന്ത്രമായിത്തന്നെ ഒരു നിലനില്‍പ്പുണ്ട്. ( ദീര്‍ഘമോ ഗുണമോ
> വൃദ്ധിയോ ഇല്ല, സാധാരണ എഴുത്തുഭാഷയില്‍ പദാരംഭത്തിലോ പദമദ്ധ്യത്തിലോ
> ഉപയോഗിക്കാറില്ല (വാസ്തവത്തില്‍ സംസാരഭാഷയിലെ അത്തരം പ്രയോഗങ്ങള്‍ എഴുതേണ്ട
> സന്ദര്‍ഭങ്ങള്‍ ഉണ്ട് - ു്ക്ക (ഇക്ക), എതു്ക്ക്? തുടങ്ങി..) എന്നീ
> വ്യത്യാസങ്ങളേ ഉള്ളൂ.
>
> എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സംവൃത ു് കാരത്തിന് മീത്തലില്‍ നിന്നും
> ഉകാരത്തില്‍ നിന്നും വേറിട്ട സ്വന്തമായ ഒരു ചിഹ്നം തന്നെ വേണമെന്ന
> അറ്റത്തേക്കെത്തും എന്റെ ദുര.
>
> 2. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്‍ത്സ്യമായ ന
> 3. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്‍ത്സ്യഖരം)
> 4. ഫിഷ് എന്നതിലെ /ഫ/,
> 5.രണ്ടുതരം വ (v/w)
> 6.രണ്ടുതരം യ
> 7.രണ്ടുതരം ഹ
> 8.സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ
>
> ഇതു കൂടാതെ വേറെയും അക്ഷരങ്ങള്‍ക്കും സ്വരിതം, ഉദാത്തം, അനുദാത്തം തുടങ്ങിയ
> allophonic രൂപഭേദങ്ങള്‍ക്കുപോലും തനതായ ലിപിരൂപങ്ങള്‍
> നിര്‍വ്വചിക്കപ്പെട്ടിരുന്നെങ്കിലോ എന്നാണ് *എന്റെ* ആശ. വാസ്തവത്തില്‍ അത്തരം
> കടത്തിയിരുത്തലുകള്‍ മലയാളത്തിന്റെ എഴുത്തുഭാഷയില്‍ പ്രാദേശിക
> ഡയാലക്റ്റുകള്‍ക്കും വൈദേശികപദങ്ങള്‍ക്കും കൂടുതല്‍ വ്യക്തതയാര്‍ന്ന
> നിലനില്‍പ്പു കൊടുക്കുകയാവും ചെയ്യുക.
>
> വളരെ ബാലിശവും ഭ്രാന്തവുമാണെന്നു തോന്നാം ഈ നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഇത്തരം
> ചിന്തകള്‍ക്ക് ഏറ്റവും യോജിച്ച സമയം ഇതാണ്. അക്ഷരവൈപുല്യത്തിന് സാങ്കേതികത
> ഇപ്പോളൊരു തടസ്സമാവുന്നില്ല. അതേ സമയം നാളെ നാം യുണികോഡ് പോലുള്ള ഒരു
> ചട്ടക്കൂടിനകത്ത് എളുപ്പമൊന്നും തിരുത്താനാവാത്ത ഒരവസ്ഥയില്‍ എത്തിയെന്നും
> വരാം.
>
> കൂടുതല്‍ അക്ഷരരൂപങ്ങള്‍ ഉണ്ടാവുന്നത് ആരെയാണു ദോഷകരമായി ബാധിക്കുന്നത്?
> കുട്ടികളേയും നവസാക്ഷരരേയും എന്നാണെങ്കില്‍ അതില്‍ വലിയ കഴമ്പില്ല. പഴയ
> ലിപിയില്‍ മാത്രം (ധാരാളം കൂട്ടക്ഷരങ്ങള്‍ അടക്കം) പഠിച്ചിരുന്ന കാലത്തെ ശരാശരി
> പത്താംക്ലാസ് വിദ്യാര്‍ത്ഥിയെക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകളും സന്ധി
> തുടങ്ങിയ ഘടനാപരമായ അബദ്ധങ്ങളും ഇന്നത്തെ അതേ തരം വിദ്യാര്‍ത്ഥി
> വരുത്തുന്നുണ്ടെന്നു പറയാം. (വിദ്യാഭ്യാസരീതികളിലെ മാറ്റവും ഇതിനൊരു
> കാരണമാണെങ്കിലും). ഇളംപ്രായത്തില്‍ തന്നെ താരതമ്യേന സങ്കീര്‍ണ്ണമായ
> അക്ഷരമാലകള്‍ പഠിക്കുന്ന സമൂഹങ്ങള്‍ പിന്നീട് ഭാഷാമികവില്‍
> മുന്നിട്ടുനില്‍ക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
>
> (ഈ ചര്‍ച്ച കൂടുതല്‍ പുഷ്ടിപ്രാപിക്കുന്നതിനനുസരിച്ച് ഒരു പൊതുസ്ഥലത്തേക്ക്
> പറിച്ചുനടുന്നത് കൊള്ളാമെന്നു തോന്നുന്നു. സന്തോഷ് പറഞ്ഞതുപോലെ,
> ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വിവരം
> അങ്ങനെയെങ്കിലും ഏതെങ്കിലും ദന്തഗോപുരങ്ങളിലും എത്തിക്കോട്ടെ.)
>
>
> On Nov 21, 2007 8:25 AM, Santhosh Thottingal <santhosh00 at gmail.com> wrote:
>
> > On Nov 20, 2007 11:39 PM, MAHESH MANGALAT <mangalat at yahoo.com> wrote:
> > > പാവം. മറ്റു മനുഷ്യരെ
> > > മനസ്സിലാക്കാനോ
> > > ആംഗീകരിക്കാനോ
> > > ശീലിച്ചിട്ടില്ലാത്തവര്ക്ക്
> > > സ്വന്തം
> > > ഉച്ചക്കിറുക്കുകള്
> > > പോലും വലിയ
> > > സിദ്ധാന്തമായി
> > > തോന്നാം.
> > > സഹതപിക്കുകയേ
> > > നിവൃത്തിയുള്ളൂ.
> > ഇപ്പോള് നടക്കുന്ന ഭാഷയുടെ സാങ്കേതികതയെപ്പറ്റിയുള്ള ചര്ച്ചകളില്
> > പങ്കെടുക്കുന്നവരുടെയോ പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരുടെയോ
> > ഉദ്ദേശശുദ്ധിയിലോ ആത്മാര്ത്ഥതയിലോ എനിയ്ക്ക് യാതൊരു സംശയവുമില്ല.
> > ഭാഷയെത്തന്നെ മറക്കുന്നവര്ക്കിടയില് ഭാഷയെക്കുറിച്ച്
> > ചിന്തിയ്ക്കുന്നവരുണ്ടല്ലോ എന്ന് എല്ലാവര്ക്കും ആശ്വസിയ്ക്കാം.
> > പക്ഷേ ഭാഷയെ സംബന്ധിച്ച ഏതൊരു തീരുമാനവും വളരെയധികം ചര്ച്ചചെയ്യപ്പെട്ടും
> > വരുംവരായ്കകള് ചിന്തിച്ചുകൊണ്ടുമായിരിക്കണം.
> > പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരും അഭിപ്രായം പറയുന്നവരും അവരവരുടെ
> > അറിവിന്റെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
> > മലയാളത്തിന്റെ സാങ്കേതിക ഭാവിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്നവരും
> > ഭാഷാവിദദ്ധരും തമ്മിലുള്ള ക്രിയാത്മകമായ ഒരു ചര്ച്ചയിലൂടെ മാത്രമേ
> > ഇന്നത്തെ പ്രശ്നങ്ങള് പരിഹരിയ്ക്കാനാവൂ എന്നാണ് എന്റെ അഭിപ്രായം. പക്ഷേ
> > അതേ സമയം ഭാഷാസംബന്ധിയായ പ്രശ്നങ്ങളില് ആധികാരികമായി അഭിപ്രായം പറയാന്
> > കഴിവുള്ളവര് പലരും ഈ പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരാണോ എന്ന
> > സംശയവുമുണ്ട്. സ്വന്തം അറിവുകള് വച്ച് സാങ്കേതികരംഗത്ത്
> > പ്രവര്ത്തിക്കുന്നവര് ഏകപക്ഷീയമായ തീരുമാനങ്ങളെടുത്താല്, ഓരോരുത്തരും
> > അവരവരുടെ ഭാഗം മാത്രം ശരി എന്ന് വിചാരിച്ചു നിന്നാല് ദോഷം ഭാഷയ്ക്കു
> > തന്നെയാണ്. തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെയല്ല ഭാഷാപരിഷ്കരണം നടക്കേണ്ടത്.
> >
> > മഹേഷ് സാറിനെപ്പോലെയുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിയ്ക്കാനും
> > തിരുത്താനും ഉണ്ടാവണം. അതൊക്കെ ചെവിക്കൊള്ളാന്‍ നമ്മുടെ
> > കടുംപിടിത്തങ്ങള്‍ തടസ്സമാവരുതു താനും
> >
> > വിശ്വപ്രഭ പറഞ്ഞു: "ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്ശനമായി
> > നിര്ദ്ദേശിക്കാന് നമുക്ക് ആരെങ്കിലും ഉണ്ടായേ പറ്റൂ. ". പ്ലാസ്ടിക്
> > ബാഗ് നിരോധിച്ചതുപോലൊരുത്തരവിലൂടെ ഇതൊക്കെ സാധ്യമാവുമോ?
> > അമ്മയെത്തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നാണല്ലോ.. ഇങ്ങനെത്തെന്നെ
> > എഴുതണമെന്നു പറയുമ്പോള് എങ്ങനെ എന്ന ചോദ്യത്തിനാരുത്തരം നല്കും?
> > ബ്ലോഗുകളിലും മറ്റും നമ്മള്‍ നടത്തുന്ന ചര്‍ച്ചകള്‍ പലപ്പോഴും എവിടെയും
> > എത്താതെ നില്‍ക്കുന്നത് എന്തു കൊണ്ടാണ്?
> >
> > ഭാഷയില് നിലനില്ക്കുന്ന അരാജകാവസ്ഥ - അതിനി യുണിക്കോഡ് മലയാളത്തിലും
> > വരും- ഭാഷ വളരുമ്പോളുള്ളതാണെന്ന സിബുവിന്റെ വാദത്തോട് യോജിയ്ക്കാന്
> > ബുദ്ധിമുട്ടുണ്ട്. വിവേകശൂന്യമായ തീരുമാനങ്ങള് പ്രകൃതിദത്തമായ
> > ഭാഷാവളര്ച്ചയായി കണക്കാക്കാമോ? സ്പെല്ലിങ്ങ് പലതുള്ള വാക്കുകള്
> > അപവാദങ്ങളായി കണ്ടേക്കാം. പക്ഷേ കൃത്യമായ എഴുത്തുരീതിയെ മാറ്റി
> > പലരീതിയില് എഴുതാം എന്ന് വരുത്തുന്ന തീരുമാനങ്ങള് അങ്ങനെയാണോ? ഭാഷയുടെ
> > കെട്ടുറപ്പിനെയല്ലേ അതു ബാധിയ്ക്കുന്നത്? ഗണിതശാസ്ത്രത്തിന്റെ
> > അടിത്തറയില് പ്രവര്ത്തിയ്ക്കുന്ന വിവരസാങ്കേതികവിദ്യക്ക് വെല്ലുവിളിയാണ്
> > ഇത്. ഞാനുദ്ദേശിയ്ക്കുന്നത് സാങ്കേതികവിദ്യക്ക് വേണ്ടി ഭാഷയെ മാറ്റണം
> > എന്നല്ല. പകരം വിവരസാങ്കേതികവിദ്യക്കപ്പുറത്ത് കൃത്യമായ നിര്വചനത്തോടും
> > വ്യാകരണത്തോടും കൂടിയ ഒരു ഭാഷ നമുക്കാവശ്യമാണ് എന്ന ധാരണയുടെ പുറത്താണ്.
> > അങ്ങനെത്തന്നെയായിരുന്നു നമ്മുടെ ഭാഷയുടെ പൂര്വ്വകാലം എന്നാണ് ഞാന്
> > വായിച്ചു മനസ്സിലാാക്കിയിട്ടുള്ളത്. ഭാവിയിലും
> > അതങ്ങനെത്തന്നെയായിരിക്കണം എന്നാണ് എന്റെ ആഗ്രഹവും...
> >
> > ഈ വിഷയത്തില് നല്ലൊരു ചര്ച്ച ഇവിടെ പ്രതീക്ഷിക്കുന്നു.
> >
> > -സന്തോഷ് തോട്ടിങ്ങല്
> >
> > >
> >
>
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list