[smc-discuss] Re: നയന പ്രവര്ത്തനക്ഷമമാണോ

Anivar Aravind anivar.aravind at gmail.com
Sun Nov 25 22:53:18 PST 2007


സര്‍ക്കാര്‍ നികുതിപ്പണം കൊണ്ട് സിഡാക് നിര്‍മിച്ചതാണെങ്കിലും നയന സ്വതന്ത്ര സോഫ്റ്റ്‌വെയറല്ല.

നയനയുടെ അപദാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ ലിസ്റ്റില്‍ 
ഓഫ് ടോപ്പിക്കാണ്, സര്‍ക്കാര്‍ വിലാസം കുത്തക സോഫ്റ്റ്‌വെയറുകളല്ല മലയാളത്തിനാവശ്യം. ഒരു 
താരതമ്യം നടത്തുമ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങിന് തമ്മില്‍ ഭേദപ്പെട്ട എന്തെങ്കിലും ചെയ്തിട്ടുള്ള 
ഗവണ്‍മെന്റ് സ്ഥാപനം പിന്നെയും  സിഡിറ്റിലെ ഓപ്പണ്‍ സോഴ്സ് ടെക്നോളജി ഗ്രൂപ്പാണ്. 
തലപ്പത്തിരുന്നവരുടെ പിടിപ്പുകേടുകൊണ്ട് മിക്കതും പതിവുപോലെ  ജനങ്ങളിലെത്തിയില്ലെങ്കിലും

എന്റെ അറിവില്‍ മലയാളത്തില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ഒസിആറുമില്ല.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list