[smc-discuss] സ്വതന്ത്രം.ഇന്‍ - മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോര്‍ട്ടല്‍
STyM Alfazz
st.alfas5 at gmail.com
Thu Apr 17 09:13:25 PDT 2014
മലയാളത്തില്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോര്‍ട്ടലും മാഗസിനും
ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വതന്ത്രം.ഇന്‍.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലേയും മറ്റും പ്രവര്‍ത്തകരാണ് ഇതിന്റെ
പിന്നണിയില്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ വാര്‍ത്തകളും
വിശേഷങ്ങളും വിവിധ ടൂട്ടോറിയലുകളും സ്വതന്ത്ര ലൈസന്‍സില്‍ ലഭ്യമാക്കാനാണ്
ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ രംഗത്ത് അറിവുള്ള ആര്‍ക്കും ഇതിന്റെ
ഭാഗമാകാം. പോര്‍ട്ടല്‍ ഈ വിഷുവിന് ഔദ്യോഗികമായി പുറത്തിറങ്ങി. മാഗസിന്‍
അടുത്ത മാസത്തോടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
പോര്‍ട്ടല്‍ വെബ്സൈറ്റ് - http://swathanthram.in/
ഇമെയില്‍ - swathanthram.in at gmail.com
--
അല്‍ഫാസ് | ALFAZ
More information about the discuss
mailing list