[smc-discuss] ഫെന്നെക്ക് മലയാളം 100% പൂര്‍ത്തിയായി

Ani Peter peter.ani at gmail.com
Fri Apr 25 09:33:28 PDT 2014


ഫെന്നെക്ക് തര്‍ജ്ജമ നിശ്ചയിച്ച സമയത്തിനു് മുമ്പു് തന്നെ 100%
പൂര്‍ത്തിയായി. ഇതിനു് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ :

1. ആര്‍ക്ക് അര്‍ജുന്‍
2.  അല്‍ഫാസ്
3. നന്ദജ
4. അനി

ആര്‍ക്കിനും അല്‍ഫാസിനും നന്ദജയ്ക്കും പ്രത്യേകം നന്ദിയും
അഭിനന്ദനങ്ങളും. ഫെന്നെക്ക് റിവ്യൂ മേയില്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന
ഫയര്‍ഫോക്സ് മീറ്റില്‍ ചെയ്യുന്നതാണു്. തീയതിയും സ്ഥലവും പിന്നീടു്
അറിയിയ്ക്കാം.

ഇനി നമുക്കു് ഫയര്‍ഫോക്സ് ഒഎസ് തര്‍ജ്ജമയാണു് തീര്‍ക്കുവാനുള്ളതു് :
http://mozilla.locamotion.org/ml/. ഇതിന്റെ അവസാന തീയതി ഇതു് വരെ
മോസില്ലാ അറിയിച്ചിട്ടില്ല. പക്ഷേ ഇതും എത്രയും വേഗം ചെയ്തു്
തീര്‍ക്കേണ്ടതുണ്ടു്.

അനി


More information about the discuss mailing list