[smc-discuss] Crowdfunding the Novena Open Laptop

Sarathlal N sarathlaln88 at gmail.com
Fri Apr 4 06:58:25 PDT 2014


പഠിക്കാനും മെച്ചപ്പെടുത്താനും മാറ്റാനും ഉള്ള സ്വാതന്ത്ര്യം നല്ലത് തന്നെ.
പക്ഷെ ഇന്ത്യയിൽ, ഒരു പക്ഷെ കേരളത്തിൽ സ്വതന്ത്രഹാഡ്‌വെയര്‍ എന്ന്
പറയുന്നത് തികച്ചും അപരിചിതമായ ഒന്നാണ്.

വെറും 700 രൂപയ്ക്കു വാങ്ങാൻ കിട്ടുന്ന arduino ബോർഡ്‌  ഇവിടെ
എഞ്ചിനീയറിംഗ്  കഴിഞ്ഞു വരുന്നവർക്കു  പോലും അറിയില്ലാത്ത അവസ്ഥയാണ്‌.
ഒരു പക്ഷെ ലോകത്തിൽ ഇത്രയും വ്യാപകമായി പ്രായവ്യത്യാസം ഇല്ലാതെ
ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു  സ്വതന്ത്രഹാഡ്‌വെയര്‍ വേറെ
ഉണ്ടാവില്ല എന്നാണ് തോന്നുന്നത് .

നമുക്ക്  സ്വാതന്ത്ര സോഫ്റ്റ്‌വെയർ പ്രചരിപ്പിക്കാൻ ഒരുപാടു കൂട്ടായ്മകൾ
ഉണ്ട്. വളരെ നല്ലത് തന്നെ. പക്ഷെ നമ്മൾ സ്വാതന്ത്ര സോഫ്റ്റ്‌വെയർ
ഉപയോഗിക്കുന്ന ഹാഡ്‌വെയര്‍ തികച്ചും കുത്തകവൽകരിക്കപെട്ട ഒന്നാണ്. പേരിനു
നോക്കിയാൽ കുറച്ചു പ്രൊജക്റ്റ്‌ കാണാം.

Novena Open laptop  പോലെയുള്ള നല്ല പ്രൊജക്റ്റ്‌ ഉണ്ടാവട്ടെ എന്നാണ്
ഞാനും കരുതുന്നത്.

On 4/4/14, Pirate Praveen <pravi.a at gmail.com> wrote:
> 03/04/14-നു Sarathlal N <sarathlaln88 at gmail.com> എഴുതിയിരിക്കുന്നു:
>> നല്ല പരിപാടി.......
>> സ്വന്തം ലാപ്ടോപ്  ഉണ്ടാക്കി നോക്കുന്നോ?  പക്ഷെ നമ്മള്‍ വാങ്ങുന്ന
>> ലാപ്ടോപ്  വച്ചു  നോക്കുമ്പോ പൈസ ഇത്തിരി കൂടുതലാ അല്ലെ?
>> കുറച്ചു കഴിയുമ്പോ കുറയുമായിരിക്കും....
>
> നമ്മള്‍ വാങ്ങിക്കുന്ന ലാപ്ടോപ് വച്ച് ഹാര്‍ഡ്‍വെയര്‍ പഠിയ്ക്കാന്‍
> പറ്റില്ലല്ലോ. മെച്ചപ്പെടുത്താനും മാറ്റാനും പറ്റുകയുമില്ല.
> എല്ലാവര്‍ക്കും അങ്ങനെ മാറ്റാന്‍ താത്പര്യമുണ്ടാവണമെന്നില്ല. പക്ഷേ
> ഹാര്‍ഡ്‌വെയര്‍ വച്ചു് കളിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു് നല്ലതാണു്.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list