[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

Kunjappu Abhijith.R gadha1998 at gmail.com
Thu Apr 10 03:01:09 PDT 2014


> ഞാനും ഉബുണ്ടു ആയിരുന്നു... അവന്മാർ ആമസോണിന്റെ ദല്ലാളന്മാരായപ്പോ
> ഡെബിയനിലേക്ക് മാറി.


ആമസോണുമായുള്ള ബന്ധം മാത്രമാണ് പ്രശ്നമെങ്കില്‍ അതിന് പരിഹാരമുണ്ട്. ഉബുണ്ടു
സോഫ്റ്റ് വെയർ സെന്‍ററില്‍ പോയി "unity shopping" എന്നോ, "unity shopping
lens" എന്നോ സെർച്ച് ചെയ്താല്‍ ആപാക്കേജ് കാണാം. അതിനെ അവിടെവച്ചുതന്നെ
അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍മതി. നെറ്റില്‍ തിരഞ്ഞാല്‍ ഇതിനുവേണ്ട കമാന്‍റ്
ലൈന്‍ ഉപാധികളും ലഭ്യമാണ്


2014-04-10 15:06 GMT+05:30 Kunjappu Abhijith.R <gadha1998 at gmail.com>:

> ഉബുണ്ടുവിന്‍റെ ഭംഗിയൊക്കെ ശരിയാണ്, എങ്കിലും ഗ്നുസെന്‍സിനും അതേ
> അപ്പിയറന്‍സ് ആണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതും ഡെബിയന്‍റെ
> അടിത്തറയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് നോണ്‍ഫ്രീ പാക്കേജുകള്‍
> ഇല്ലെന്നതൊഴിച്ചാല്‍ ഉബുണ്ടുവും ഗ്നൂസെന്‍സും തമ്മിള്‍ വലിയ
> വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ഇതേ വ്യത്യാസം എന്നെപ്പോലെയുള്ള
> non-free ഹാർഡ് വെയർ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്
>
>
> 2014-04-10 5:29 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
> ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ക്കുമാത്രമേ ഷോപ്പിങ് ലെന്‍സിന്റെ
>> പ്രശ്നമുള്ളൂ. പഴയ പതിപ്പുകള്‍ക്കുള്ള പ്രശ്നങ്ങള്‍ മറ്റെല്ലാ
>> പ്രശസ്തഡിസ്ട്രോകള്‍ക്കും ഉള്ളതുതന്നെ.
>> എന്തൊക്കെയായാലും ഒരു കാര്യമുണ്ട്:
>> വിന്‍‌ഡോസ് ഉപയോഗിയ്ക്കുന്ന ഒരാളെ ഉബുണ്ടുവിലേയ്ക്ക്
>> മാറ്റുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് ഉബുണ്ടു ഉപയോഗിയ്ക്കുന്ന
>> ഒരാളെ മറ്റൊരു ഡിസ്ട്രോയിലേയ്ക്ക് മാറ്റുന്നത്. ഉബുണ്ടുവിന്റെ ടെക്സ്റ്റ്
>> റെന്‍ഡറിങ്ങിലെ ഭംഗി തന്നെ ഒന്നു വേറെയാണ്.
>>
>> On 4/10/14, Pirate Praveen <pravi.a at gmail.com> wrote:
>> > 09/04/14-നു Kunjappu Abhijith.R <gadha1998 at gmail.com>
>> എഴുതിയിരിക്കുന്നു:
>> >> ഡെബിയനെയും FSF സപ്പോര്‍ട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
>> >> പാക്കേജുകളുണ്ടെന്ന്!!!
>> >
>> > non-free ഡെബിയന്റെ ഭാഗമല്ല, എളുപ്പത്തില്‍ ചില non-free
>> > സോഫ്റ്റ്‌വെയറുകള്‍ റിപ്പോസിറ്ററിയില്‍ വച്ചിട്ടേ ഉള്ളൂ. ഒരു ഉപയോക്താവ്
>> > non-free വേണമെന്നു് സ്വയം തിരഞ്ഞെടുത്താല്‍ മാത്രമേ അവ ഇന്‍സ്റ്റോള്‍
>> > ചെയ്യാനാകൂ.
>> > --
>> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> > You have to keep reminding your government that you don't get your
>> rights
>> > from them; you give them permission to rule, only so long as they follow
>> > the
>> > rules: laws and constitution.
>> > _______________________________________________
>> > Swathanthra Malayalam Computing discuss Mailing List
>> > Project: https://savannah.nongnu.org/projects/smc
>> > Web: http://smc.org.in | IRC : #smc-project @ freenode
>> > discuss at lists.smc.org.in
>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140410/897ea7f6/attachment-0003.htm>


More information about the discuss mailing list