[smc-discuss] വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/മത്സരഫലം

Meriakbar M meriakbar at gmail.com
Fri Apr 11 08:10:52 PDT 2014


19-ാം തിയതിയിലെ പ്രോഗ്രാം ഷെഡ്യൂള്‍ ഒന്ന് പങ്ക് വെക്കുമോ...?


On 4/2/14, manoj k <manojkmohanme03107 at gmail.com> wrote:
> വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ മുൻകൈയ്യിൽ മലയാള ഭാഷയിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ
> വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സാഹിത്യ അക്കാദമി, ഐടി അറ്റ് സ്കൂൾ
> പദ്ധതി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി
> തുടങ്ങിയ സർക്കാർ-സർക്കാരിതേര സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽജനുവരി 1
> മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിയ്ക്കപ്പെട്ട ഡിജിറ്റൈസേഷൻ മത്സരത്തിന്റെ
> ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയായി. പൊതുജനങ്ങൾക്കും ഐടി അറ്റ് സ്കുളിന്റെ
> നേതൃത്വത്തിൽ സ്കൂൾ ഐടി ക്ലബ്ബുകൾക്കുമായി നടത്തപ്പെട്ട പദ്ധതിയിൽ,
> പകർപ്പാവകാശപരിധി കഴിഞ്ഞ *150*ൽ അധികം പുസ്തകങ്ങളിൽ നിന്നായി *12675*ൽപ്പരം
> താളുകൾ പ്രാഥമികമായി ഡിജിറ്റൈസ് ചെയ്യപ്പെട്ടു.
>>വ്യക്തികൾക്കായുള്ള മത്സരം
>
> ഗ്രന്ഥശാലാ സമൂഹത്തിന്റെ വളർച്ചയും ഓൺലൈൻ ഇടങ്ങളിലേക്ക് കൂടുതൽ ശ്രദ്ധപിടിച്ച്
> പറ്റുന്നതിനുമായി സംഘടിപ്പിയ്ക്കപ്പെട്ട മത്സരത്തിൽ വളരെയധികം
> ജനപങ്കാളിത്തമുണ്ടായ ഒന്നായിരുന്നു.
>
> സ്ഥിതിവിവരം
> ദിനങ്ങൾ : *31*
> പങ്കെടുത്ത ഉപയോക്താക്കൾ : *234*
> സൃഷ്ടിക്കപ്പെട്ട താളുകൾ : *5,175*
> ബൈറ്റ് : *1,63,01,137*
>
> കൂടുതൽ വിശദമായ
> പട്ടിക<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82/Public>
> .
>
> ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, സ്വതന്ത്ര
> മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയവർ സ്പോൺസർ ചെയ്യുന്ന ഡിജിറ്റൽ ഡിവൈസുകൾ
> സമ്മാനമായി ഉണ്ടായിരിക്കുന്നതാണ്. സമ്മാനവിതരണം ഏപ്രിൽ 19ന് കേരള സാഹിത്യ
> അക്കാദമിയിൽ സംഘടിപ്പിയ്ക്കുന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
> കുടുതൽ<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF>
>
> വിക്കി ഗ്രന്ഥശാലയിൽ സംഭാവനകൾ ചെയ്യുന്നത് ഭാഷയ്ക്കും വരുംതലമുറയ്ക്കും
> വേണ്ടിയുള്ള ഒരു സന്നദ്ധപ്രവർത്തനമാണെങ്കിലും ഒരു മത്സരസ്വഭാവത്തിൽ
> സംഘടിപ്പിയ്ക്കുമ്പോൾ കുറേയധികം ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നതും
> പങ്കാളിത്തം വര്‍ദ്ധിയ്ക്കുന്നുണ്ടെന്നുമുള്ള നിരീക്ഷണമാണ്
> ലഭിച്ചത്.മത്സരമായതുകൊണ്ട് തന്നെ വിജയികളെ കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെയൊരു
> ഉദ്ദ്യമം തുടങ്ങുമ്പോൾ വിജയികളെ എങ്ങനെ കണ്ടെത്താമെന്നുള്ളതും വളരെയധികം
> ചർച്ചകൾ നടന്ന ഒരു വിഷയമായിരുന്നു. ഇങ്ങനെയൊരു ശ്രമത്തിന്
> മുൻമാതൃകകളില്ലാത്തതുകൊണ്ട് തന്നെ വളരെ കാര്യങ്ങൾ സങ്കീർണ്ണമായി. വളരെ ലളിതമായ
> ലിബറലായ ഒരു മാർഗ്ഗമാണ് അവലംബിച്ചിരിക്കുന്നത്. ഒരു പേജ് ടൈപ്പ് ചെയ്ത്
> തുടങ്ങുന്നയാൾക്കായിരിക്കും ആ പേജിന്റെ സ്കോർ ലഭിയ്ക്കുക. ഉള്ളടക്കത്തിന്റെ
> വലുപ്പം ബൈറ്റിലുള്ള ഏകകത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന വിധത്തിലാണ്
> പട്ടിക ക്രമീകരിച്ചിരിക്കുന്നത്. വളരെ മികച്ച വിലയിരുത്തൽ രീതികൾ ചർച്ചകളിൽ
> മുന്നോട്ട് വന്നെങ്കിലും അത് ഓരോ പേജിലും പരിശോധിച്ച് പ്രാവർത്തികമാക്കാൻ
> പാകത്തിനുള്ള സന്നദ്ധപ്രവർത്തകരുടെ ശേഷി ഇല്ലാതെ പോയതുകൊണ്ട് മുന്നോട്ട്
> കൊണ്ടുപോകാനായില്ല. പട്ടിക തയ്യാറാക്കിയതിൽ പിഴവുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ
> പദ്ധതി സംവാദം പേജിൽ അവതരിപ്പിക്കുമല്ലോ. ഭാവിപരിപാടികളിൽ ഇത് വളരെ
> ഉപകരിക്കും.
> ഒന്നാം സ്ഥാനം : *മനോജ് പട്ടേട്ട്* | User:Manojpattat - (677 പേജ്, 1914685
> ബൈറ്റ്)
>
> രണ്ടാം സ്ഥാനം : ഹരേശ്രീ | User:Hareshare - (474 പേജ്, 1760314 ബൈറ്റ്)
>
> മൂന്നാം സ്ഥാനം : നിഷ സന്തോഷ് | User:Nisha santhosh - (479 പേജ്, 1686438
> ബൈറ്റ്)
>
> മുഴുവൻ പങ്കാളികളും പട്ടിക
> രൂപത്തിൽ<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82/Public>
>> സ്കുളുകൾക്കായുള്ള മത്സരം
> വിക്കിഗ്രന്ഥശാലയിലേക്ക് വലിയ അളവിൽ ഉള്ളടക്കം വളരെപെട്ടെന്ന്
> എത്തിയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് ഐടി അക്റ്റ്
> സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ താല്പര്യമുള്ള ഐടി
> ക്ലബുകളെ ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ഒരു പരീക്ഷണശ്രമം
> നടത്തിയത്.വിദ്യാർത്ഥികൾക്ക് മാതൃഭാഷാസ്നേഹം വർദ്ധിപ്പിയ്ക്കുന്നതോടൊപ്പം ഐടി
> യെ കൂടുതലറിയാനും ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖലകൾ പരിചയപ്പെടുന്നതിനും
> കൂട്ടായ്മകളിൽ ഒത്തുചേർന്ന് പ്രവർത്തിയ്ക്കാനുള്ള അനുഭവം
> പകർന്നുകൊടുക്കുകയെന്ന ഉദ്ദ്യേശ്യത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്.
> പദ്ധതിയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 14 ജില്ലകളിൽ നിന്നായി 440ൽ
> അധികം സ്കുളുകൾ (4000ൽ അധികം കുട്ടികൾ) പുസ്തകങ്ങൾ ടൈപ്പ് ചെയ്യുന്നതിനായുള്ള
> പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. സാങ്കേതിക തടസങ്ങളാൽ പദ്ധതി തുടങ്ങാൻ വൈകിയത് പല
> പ്രശ്നങ്ങളുമുണ്ടാക്കി. പരീക്ഷാ തിരക്കുകളും സ്കൂൾ കലോത്സവവുമെല്ലാം വിചാരിച്ച
> രീതിയിൽ ലക്ഷ്യം കാണുന്നതിനെ പല രീതിയിൽ ബാധിച്ചു. ഫെബ്രുവരി 15ന് എർണാകുളത്തെ
> ഐടി @ സ്കൂൾ - സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നടന്ന് ജില്ലാകോഡിനേറ്റേഴിനുള്ള
> ശില്പശാലയിൽ ഔദ്ദ്യോഗികമായി പദ്ധതി ആരംഭിച്ചു. ഓരോ ജില്ലകൾ തിരിച്ചും ഓരോ
> വിക്കി കോഡിനേറ്റർമാർ സ്വയം ചുമതല വൊളന്റിയർ ചെയ്തുകൊണ്ടാണ് പദ്ധതി
> മുന്നേറിയത്. 340 സ്കുളുകൾക്കായി 18,000ൽ പരം താളുകൾ വിതരണം ചെയ്തു. ഓരോ
> ജില്ലയിലും ഇതുമായി ബന്ധപ്പെട്ട വിക്കി ട്രൈയ്നിങ്ങും മറ്റുമായി ചെറിയ ഒരു
> ഇടവേളയിൽ വലിയ ലക്ഷ്യം നേടാനുള്ള ഒരു ശ്രമമായിരുന്നു അത്.
>
> ഫെബ്രുവരി 15ന് മത്സരം അവസാനിപ്പിച്ചപ്പോൾ 137 സ്കൂളുകളിലെ ആയിരത്തോളം
> കുട്ടികളുടെ പങ്കാളിത്തത്തോടെ ഏകദേശം 7500ൽ പരം താളുകൾ തിരിച്ച് ടൈപ്പ് ചെയ്ത്
> വിക്കിഗ്രന്ഥശാലയിലെത്തി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി വിട്ടുപോയ/ചേർക്കാൻ
> കഴിയാതിരുന്നവ അടുത്ത അദ്ധ്യയനവർഷ പ്രവർത്തനമായി മുന്നോട്ട് കൊണ്ടുപോകാമെന്ന
> ഉറപ്പ് പലയിടത്തുനിന്നും ലഭിച്ചത് ശുഭസൂചകമാണ്.
>
> പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്.
> ഏറ്റവും നല്ല രീതിയിൽ പങ്കെടുത്ത സ്കൂളിന് സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി
> നൽകുന്ന പോർട്ടബിൾ സ്കാനർ സമ്മാനമായി ലഭിയ്ക്കും. രണ്ടും മൂന്നും സ്ഥാനം
> നേടുന്നവർക്ക് കേരള സാഹിത്യ അക്കാദമിയുടെ വകയായി സ്കൂൾ ലൈബ്രറിയിലേക്ക്
> പുസ്തകങ്ങളും.
>
> സ്കൂളുകൾ തിരിച്ചുള്ള മത്സരത്തിൽ പേജുകളുടെ എണ്ണം മാത്രമാണ്
> കണക്കിലെടുത്തിട്ടുള്ളത്.
>
> ഒന്നാം സ്ഥാനം : *എൻ എസ്സ് എസ്സ് ജി എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്, പെരുന്ന
> (കോട്ടയം)
> <https://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:33007_nssghssperunna&action=edit&redlink=1>*(215
> പേജുകൾ, 10 വിദ്യാർത്ഥികൾ)
>
> രണ്ടാം സ്ഥാനം : *ഹൈസ്ക്കൂൾ, കൂത്താട്ടുകുളം, (എർണാകുളം)
> <https://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:28012_H_S_Koothattukulam&action=edit&redlink=1>*(200
> പേജുകൾ, 3 വിദ്യാർത്ഥികൾ)
>
> മൂന്നാം സ്ഥാനം : *ജി ജി എച്ച് എസ്സ് മഞ്ചേരി, (മലപ്പുറം)
> <https://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:18023gghssmanjeri&action=edit&redlink=1>*(173
> താളുകൾ, 10 വിദ്യാർത്ഥികൾ)
>
> വിശദവിവരപ്പട്ടിക
> ഇവിടെ<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE>
>
> വിജയികള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..
>
> എല്ലാ വിക്കിസുഹൃത്തുക്കളേയും അഭ്യുംദയകാക്ഷികളേയും ഏപ്രില്‍ 19 ന് കേരള
> സാഹിത്യ അക്കാദമിയില്‍ (തൃശ്ശൂര്‍) നടക്കുന്ന പൊതുപരിപാടിയിലേക്ക് സ്വാഗതം
> ചെയ്യുന്നു.
>
>
> (PS1 : മത്സരഫലം പുറത്തുവിടുന്നതില്‍ നേരിട്ട കാലതാമസത്തിന്  ക്ഷമ
> ചോദിച്ചുകൊള്ളുന്നു. വ്യക്തിപരമായ പല അസൗകര്യങ്ങള്‍ മൂലവും മറ്റ് കാരണങ്ങളാലും
> പരിപാടിയില്‍ നിന്ന് കുറച്ച് മാറി നില്‍ക്കേണ്ടിവന്നു.)
> (PS2:ഈ പദ്ധതിയുടെ ഭാഗമായി ചേര്‍ത്ത മൂന്ന് പുസ്തകങ്ങളുടെ പ്രൂഫ് റീഡിങ്ങ്
> പുരോഗമിയ്ക്കുന്നുണ്ട്. തെറ്റുതിരുത്തല്‍ വായനയ്ക്ക് ഏവരും കൂടുമല്ലോ
> https://ml.wikisource.org/wiki/WS:Proofread_of_the_Month )
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>


More information about the discuss mailing list