[smc-discuss] IRC Meeting - ഫയര്‍ഫോക്സ് മലയാളം - ഫെന്നെക്/ഫയര്‍ഫോക്സ് ഓ എസ്
Ani Peter
peter.ani at gmail.com
Sat Apr 19 11:16:31 PDT 2014
ഇന്നത്തെ ഫയര്‍ഫോക്സ് ഐആര്‍സി മീറ്റിങിനു് തീരുമാനിച്ച കാര്യങ്ങള്‍ :-
1. ഫെന്നക്ക് (ആന്‍ഡ്രോയിഡിനുള്ള ഫയര്‍ഫോക്സ്) തര്‍ജ്ജമ ഏപ്രില്‍ 26 നുള്ളില്‍ പൂര്‍ത്തിയാക്കുക.
3049 വാക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടു്. ഇതിന്റെ അപ്‌സ്ട്രീം അവസാന തീയതി മേയ് 19
(തര്‍ജ്ജമ), മേയ് 26 (ടെസ്റ്റിങ്).
2. ഫെന്നക്ക് തര്‍ജ്ജമ ഏപ്രില്‍ 26നു് തീര്‍ത്ത ശേഷം, ഫയര്‍ഫോക്സ് ഒഎസ് തര്‍ജ്ജമ
ചെയ്യേണ്ടതുണ്ടു്. ഇതിന്റെ അപ്‌സ്ട്രീം തീയതി തീരുമാനമായില്ല. ഇതില്‍ 13092 വാക്കുകളാണു്
പൂര്‍ത്തിയാക്കേണ്ടതു്.
3. മേയ് ആദ്യ വാരം ഫയര്‍ഫോക്സ് ഒഎസിനു് ഒരു ഓണ്‍ലൈന്‍ സ്പ്രിന്റ് നടത്തുക. തീയതി ഏപ്രില്‍
26നു് (ഫെന്നക്ക്) ശേഷം തീരുമാനിയ്ക്കാം.
4. മേയ് രണ്ടാം വാരം ഫയര്‍ഫോക്സ് റിവ്യൂ മീറ്റ് (രണ്ടു് ദിവസത്തെ പടിപാടി) നടത്തുക.
ഫെന്നക്ക് ടെസ്റ്റിങ്, ഫയര്‍ഫോക്സ് ബ്രൌസര്‍ റിവ്യൂ, ഫ്യൂവല്‍ മൊബൈല്‍ റിവ്യൂ എന്നിവയാണു് ഈ
ദിവസങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിയ്ക്കുന്നതു്.
ഫെന്നക്ക് (ആന്‍ഡ്രോയിഡിനുള്ള ഫയര്‍ഫോക്സ്)/ഫയര്‍ഫോക്സ് ഒഎസ് തര്‍ജ്ജമയില്‍ പങ്കു് ചേരുവാന്‍
താല്‍പര്യമുള്ളവര്‍ താഴെ പറഞ്ഞിരിയ്ക്കുന്ന പൂട്ടില്‍ അക്കൌണ്ടില്‍ രജിസ്ടര്‍ ചെയ്തു്, ഉപയോക്തൃ
നാമങ്ങള്‍ ദയവായി അറിയ്ക്കുക. ആവശ്യമായ അനുമതികള്‍ സജ്ജമാക്കി നിങ്ങള്‍ക്കു് തര്‍ജ്ജമ
ആരംഭിയ്ക്കാം : http://mozilla.locamotion.org/ml/
മെയിലില്‍ അല്ലെങ്കില്‍ നമ്മുടെ ഐആര്‍സി ചാനലില്‍ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
അനി
On തിങ്കള്‍ 14 ഏപ്രില്‍ 2014 05:00 വൈകു, Hrishi wrote:
>
> ഹലോ,
>
> മൊസില്ല ഫെന്നെക്കിന്റെയും ഫയര്‍ഫോക്സ് ഒ എസിന്റെയും ലോക്കലൈസേഷന്‍ പെട്ടെന്ന്
> ശരിയാക്കേണ്ടതുണ്ട്. ഇതിന്റെയും മറ്റു ലോക്കലൈസേഷൻ പരിപാടികളുടേയും കാര്യങ്ങൾ
> തീരുമാനിക്കാനും ആക്ഷൻ പ്ലാനുകൾ നിശ്ചയിക്കാനും ഈ വരുന്ന ശനിയാഴ്ച രാത്രി 8 മണിക്ക്
> നമ്മുടെ IRC ചാനലിൽ ഒരു മീറ്റിങ്ങ് നടത്താം. ലോക്കലൈസേഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള
> പുതിയ ആളുകളേയും ഇതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ.. (17 ഏപ്രിൽ 2014 ശനിയാഴ്ച
> രാത്രി 8 മണിക്ക് ഫ്രീനോഡിലെ #smc-project ചാനലിൽ. )
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140419/03891d53/attachment-0003.htm>
More information about the discuss
mailing list