[smc-discuss] [Cross Post] Project announcement

സ്നാപക് യോഹൻ snapakyohan at gmail.com
Mon Apr 28 22:53:47 PDT 2014


ആശംസകൾ. ഒരായിരം സൂരജുമാർ സ്വതന്ത്ര സോഫ്റ്റ്‌വെയർ വടവൃക്ഷങ്ങൾക്ക് ഊർജ്ജം
പകരാൻ ഉദിച്ചുയരട്ടെ! സ്വതന്ത്ര സോഫ്റ്റ്‌വെയർ നീണാൾ വാഴട്ടെ!


2014, ഏപ്രിൽ 28 9:55 PM ന്, Adarsh VK <adarshpillai at gmail.com> എഴുതി:

> ആശംസകൾ
>
>
> 2014-04-28 21:47 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
>
> സുഹൃത്തുക്കളേ,
>> കഴിഞ്ഞ കുറച്ച് കാലമായി ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മകളില്‍
>> നിന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭാഗികമായി വിട്ടു
>> നില്കുകയായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാവുകയും
>> ചെയ്ത് തുടങ്ങിയ പണികള്‍ പലതും പാതി വഴിയില്‍ ആക്കേണ്ടിവന്നതും കടങ്ങളും
>> ഡിഗ്രീ പൂര്‍ത്തിയാക്കാത്തതുമുള്‍പ്പടെയുള്ള വ്യക്തിപരമായ പല
>> പ്രശ്നങ്ങുളും കാരണമാണ് വിട്ടു നിന്നത്. അതില്‍ പലതും ഒരു പരിധിവരെ
>> പരിഹരിച്ചു. ഇനി തിരിച്ച് സജീവമായി തന്നെ ഇടപെടാലുള്ള ശ്രമത്തിലാണ്.
>>
>> ഞാന്‍ ഇടപെട്ടിരുന്ന പ്രധാന മേഖല സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചാരണ
>> പ്രവര്‍ത്തനങ്ങളാണ്. എടുത്തുപറയാവുന്ന പ്രധാന പ്രൊജക്റ്റുകള്‍
>> SMC-ക്യാമ്പുകളും developer ക്യാമ്പുകളും ആണ്. അതിന്റെ ചുവട് പിടിച്ച്
>> ചിലവുണ്ടാക്കില്ല എന്നതിലുപരി വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ ചെറിയ
>> ചില മാറ്റങ്ങളോട് പഴയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം എന്ന്
>> വിചാരിക്കുന്നു. അടുത്ത ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന തരത്തില്‍
>> വിദ്യഭ്യാസ-വിദ്യാഭ്യാസേതര സ്ഥാപനകങ്ങളെ ബന്ധപ്പെടുത്തി കൃത്യമായ
>> ഇടവേളകളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ നടത്തുന്നതാണ് എന്റെ മനസ്സിലുള്ള
>> പ്രധാനപദ്ധതി. അതുകൂടാതെ academic project-ന്റെ ഭാഗമായി തന്നെ നിലവിലുള്ള
>> സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രൊജക്റ്റിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കണം
>> എന്നും ഉണ്ട്.
>>
>> ഈ പ്രവര്‍ത്തനങ്ങള്‍ പഴയപോലെ സൌജന്യ സന്നദ്ധപ്രവര്‍ത്തമാക്കുന്നത്
>> ശരിയാണെന്ന് തോന്നുന്നില്ല. അത് ഞാനുള്‍പ്പടേ ഈ മേഖലയിലുള്ളവര്‍ക്ക്
>> ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് എന്നാണ് ഇതുവരെയുള്ള എന്റെ അനുഭവം.
>> അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഞാനുള്‍പ്പടെ ഒരു പത്ത്
>> പേര്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കാവുന്ന രീതിയില്‍ തന്നെയാണ്
>> പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പണം വാങ്ങാന്‍ തടസ്സമുള്ളവര്‍ക്ക്
>> അവര്‍ വഴി വരുന്ന തുക എതെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>> പ്രൊജക്റ്റിലേക്ക് നേരിട്ട് നല്കാവുന്ന രീതി ആയിക്കും നല്ലത് എന്ന്
>> വിചാരിക്കുന്നു. ഇതില്‍ നിങ്ങളുടെ അഭിപ്രായവും അറിയണം എന്നുണ്ട്. കൂടാതെ
>> എന്റെ സ്വദേശമായ കാസറഗോഡ് കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
>> നടത്തണം എന്നും വിചാരിക്കുന്നു.
>>
>> എല്ലാകാര്യങ്ങളും എന്നെകൊണ്ട് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍
>> മുന്നില്‍ നില്കാം എന്നേ പറയുന്നുള്ളൂ. ഈ കാര്യങ്ങളില്‍  നിങ്ങളുടെ
>> സഹായസഹകരണങ്ങള്‍ എനിക്ക് വേണം. പ്രത്യേകിച്ച് ക്ലാസുകള്‍ എടുക്കാനും
>> project mentor ആവാനും നിങ്ങളുടെ സഹായങ്ങള്‍ കിട്ടിയേ തീരൂ.
>> കുറേക്കാലമായി മനസ്സിലുള്ള ഒരു പ്രൊജക്റ്റ് ആണിത്. shakhi.org (ശാഖി =
>> ശാഖകള്‍ ഉള്ളത് = മരം) എന്ന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട
>> വിവരങ്ങള്‍ ചേര്‍ക്കുന്നതാണ്.
>>
>> moinmoin എന്ന വിക്കി ഉപയോഗിച്ചാണ് അത് ഓടിക്കുന്നത്. മനു
>> കൃഷ്ണന്റെ<coolwrks.com> സഹാത്തോടെയാണ് അത് സെറ്റപ്പ് ചെയ്തെടുത്തത്.
>> ഇപ്പോ ഞാന്‍ മാത്രമാണ് അതിലെ മോഡറേറ്റര്‍. സ്പാം ഒഴിവാക്കാനുള്ള
>> എളുപ്പത്തിനാണ് sign-up എടുത്ത് കളഞ്ഞത്.
>>
>> സ്നേഹപൂര്‍വ്വം
>> സൂരജ് കേണോത്ത്....
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
>
>
> *V K Adarsh* | വികെ ആദര്‍ശ്
> Manager (Tech), Union Bank of India
>
> Mob# *9387907485*
> <http://twitter.com/VKadarsh>
> ~~~~~
> *Environment friendly Request:*
> "Please consider your environmental responsibility and don't print this
> e-mail unless you really need to"
> Save Paper; Save Trees
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140429/bdfb57c2/attachment-0002.htm>


More information about the discuss mailing list